Home Featured ബെംഗളുരു: മെട്രോ ക്യു ആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു

ബെംഗളുരു: മെട്രോ ക്യു ആർ കോഡ് ഗ്രൂപ്പ്‌ ടിക്കറ്റ് സംവിധാനം നിലവിൽ വന്നു

ബെംഗളുരു: മെട്രോയിൽ ക്യു ആർ കോഡ് ഉപയോഗിച്ച് 6 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഗ്രൂപ്പ് ടിക്കറ്റ് സംവിധാനം നിലവിൽ വന്നു.ഇതിനാൽ ക്യുആർ കോഡ് ടിക്കറ്റ് മെട്രോ സ്റ്റേഷനിലെ ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ ഗേറ്റിലെ സ്കാനറിൽ ഒരുതവണ സ്കാൻ ചെയ്താൽ മതി.കുടുംബങ്ങൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് പ്രയോജനപ്പെടുന്നതാണ് ഈ സംവിധാനം.വാട്സ്ആപ്പ്, നമ്മ മെട്രോ പേടിഎം, യാത്ര എന്നീ ആപ്പുകളിലൂടെ ടിക്കറ്റ് എടുക്കാം.ഇത്തരം ടിക്കറ്റിൽ നിരക്കിൽ 5% ഇളവ് ലഭിക്കും.

ആരാധകനെ തല്ലിയസംഭവത്തില്‍ മാപ്പ് പറഞ്ഞ് നാനാ പടേക്കര്‍

ഒപ്പം സെല്‍ഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ തല്ലിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് നാനാ പടേക്കര്‍. അനില്‍ ശര്‍മ സംവിധാനം ചെയ്യുന്ന ജേണി എന്ന ചിത്രത്തിന്റെ വാരണാസിയിലെ സെറ്റില്‍ വെച്ചാണ് കഴിഞ്ഞദിവസം നാനാ പടേക്കര്‍ ആരാധകനെ തല്ലിയത്.സംഭവത്തിന്റെ വീഡിയോ വൈറലായത്തിന് പിന്നാലെയാണ് വിഷയത്തില്‍ വിശദീകരണവുമായി താരം രംഗത്തെത്തിയത്. വീഡിയോയിലൂടെയാണ് ആരാധകനെ തല്ലിയ സംഭവത്തില്‍ നാനാ പടേക്കര്‍ മാപ്പുചോദിച്ചത്.സിനിമയ്ക്കായുള്ള സീൻ റിഹേഴ്സലിന്റെ ഭാഗമാണെന്ന് കരുതിയാണ് അങ്ങനെ പെരുമാറിയതെന്നാണ് താരം പറയുന്നത്. സിനിമയുടെ ഷോട്ട് എടുക്കുന്നതിന് മുമ്ബായി ആദ്യം ഒരുതവണ റിഹേഴ്സലെടുത്തു. രണ്ടാമത്തേതിന് ഒരുങ്ങാൻ സംവിധായകൻ നിര്‍ദേശിച്ചു.

അപ്പോഴാണ് ഒരു ചെറുപ്പക്കാരൻ സെല്‍ഫിക്കായി വന്നത്. അയാളാരെന്ന് അറിയില്ലായിരുന്നുവെന്നും നാനാ പടേക്കര്‍ പറഞ്ഞു.സിനിമയുടെ ക്രൂ മെമ്ബര്‍മാര്‍ ആരെങ്കിലുമാണെന്നാണ് കരുതിയത്. ഒരാളെ അടിക്കുന്നതായി തിരക്കഥയിലും എഴുതിയിട്ടുണ്ടായിരുന്നു. അതനുസരിച്ച്‌ ആ ചെറുപ്പക്കാരനെ അടിക്കുകയും മാറിനില്‍ക്കാനും പറഞ്ഞു. പിന്നെയാണ് അയാള്‍ അണിയറപ്രവര്‍ത്തകരുടെ ഭാഗമല്ലായിരുന്നെന്ന് മനസിലായത്. തെറ്റുതിരിച്ചറിഞ്ഞ് തിരികെ വിളിച്ചെങ്കിലും അയാള്‍ ഓടിപ്പോയിരുന്നു. അയാളുടെ സുഹൃത്തായിരിക്കണം ആ വീഡിയോ പകര്‍ത്തിയത് എന്നും അദ്ദേഹം വ്യക്തമാക്കി.

താനൊരിക്കലും ഒപ്പം നിന്ന് ചിത്രമെടുക്കാൻ വരുന്നവരെ നിരുത്സാഹപ്പെടുത്തി മടക്കിയയക്കാറില്ലെന്നും താരം പറഞ്ഞു. കഴിഞ്ഞദിവസം നടന്നത് തെറ്റാണ്. എന്തെങ്കിലും തെറ്റിദ്ധാരണകളുണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ഇനിയൊരിക്കലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും നാനാ പടേക്കര്‍ ഉറപ്പുനല്കി.

You may also like

error: Content is protected !!
Join Our WhatsApp Group