Home Featured ബെംഗളൂരു: യുവതിയും സഹപ്രവർത്തകരും സഞ്ചരിച്ച കാർ പിന്തുടർന്ന് ആക്രമിച്ച് സംഘം.

ബെംഗളൂരു: യുവതിയും സഹപ്രവർത്തകരും സഞ്ചരിച്ച കാർ പിന്തുടർന്ന് ആക്രമിച്ച് സംഘം.

ബെംഗളൂരു: ബെംഗളൂരുവിൽ യുവതിയും സഹപ്രവർത്തകരും സഞ്ചരിച്ച കാർ പിന്തുടർന്ന് ആക്രമിച്ച് ഒരു സംഘം. യുവതിയുടെ ഭർത്താവ് ശ്രീജൻ ആർ.ഷെട്ടി എന്ന വ്യക്തിയാണു ഭാര്യയും സഹപ്രവർത്തകരും അനുഭവിച്ച ഭീകരത വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ കുറിപ്പു പങ്കുവച്ചത്. നവംബർ എട്ടിനായിരുന്നു സംഭവം. മൂന്നു സഹപ്രവർത്തകരെ കൊണ്ടുവിടാനായി സർജാപുരിൽനിന്നു പോയതായിരുന്നു യുവതിയെന്നും കുറച്ചു കിലോമീറ്ററുകളോളം ഒരു സംഘം ഇവരുടെ കാർ പിന്തുടർന്നെന്നും കുറിപ്പിലുണ്ട്.കാറിന്റെ പിറകിൽ ടെംപോ കൊണ്ട് ഇടിപ്പിക്കുകയും വാഹനത്തിനു കേടുപാടുകൾ ഉണ്ടാക്കിയതിനു പിന്നാലെ കാറിൽ നിന്നും പുറത്തിറങ്ങാൻ സംഘം യുവതിയെ നിർബന്ധിക്കുകയും ചെയ്തു.

എന്നാൽ പ്രധാന റോഡിൽ വാഹനം നിർത്തിയതിനു പിന്നാലെ യുവതി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നെന്നും ശ്രീജൻ കുറിച്ചു. റോഡിലുണ്ടായിരുന്ന ആരും യുവതിയെയും സംഘത്തെയും സഹായിച്ചില്ലെന്നും ഇയാൾ ആരോപിച്ചു. ബെംഗളൂരു സുരക്ഷിതമല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും എന്നാൽ 10 മണികഴിഞ്ഞാൽ സിറ്റിയിലെ ചില ഭാഗങ്ങൾ സുരക്ഷിതമല്ലെന്നു വ്യക്തമായെന്നും ശ്രീജൻ കുറിച്ചു.പോസ്റ്റ് വലിയ ശ്രദ്ധ പിടിച്ചുപറ്റുകയും സമാനമായ അവസ്ഥകളിലൂടെ കടന്നുപോയ നിരവധി പേർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചെത്തുകയും ചെയ്തു. കുറിപ്പിനോടു പ്രതികരിച്ചു ബെംഗളൂരു പൊലീസും രംഗത്തെത്തി. കൂടുതൽ വിശദാംശങ്ങൾ ചോദിച്ചായിരുന്നു കമന്റ് സെക്ഷനിൽ പൊലീസെത്തിയത്.

https://x.com/srijanshetty/status/1724289712729501959?s=20

സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ: സർക്കാർ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി:* സ്വകാര്യ ബസുകളിൽ സുരക്ഷാ ക്യാമറ സ്ഥാപിക്കണമെന്ന സർക്കാർ ഉത്തരവ് ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ നൽകിയ ഹരജിയിലാണ് ഇടക്കാല ഉത്തരവ്. സുരക്ഷയുടെ ഭാഗമായി ഉപകരണങ്ങൾ സ്ഥാപിക്കണമെങ്കിൽ മാനദണ്ഡങ്ങൾ ഇറക്കേണ്ടത് കേന്ദ്രസർക്കാരാണെന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. ഉത്തരവിറക്കിയ സർക്കാർ നടപടി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ദിനേശ് കുമാറാണ് ഹരജി പരിഗണിച്ചിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group