Home Featured ബെംഗളൂരു :സിൽക്ക്ബോർഡ് മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു :സിൽക്ക്ബോർഡ് മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

ബെംഗളൂരു : ബെംഗളൂരു സിൽക്ക്ബോർഡ് മേൽപ്പാലത്തിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാസർകോട് തെരുവത്ത് ശംസ് വീട്ടിൽ മുസദ്ദിക്കിന്റെ മകൻ മജാസ് (34) ആണ് മരിച്ചത്.ബുധനാഴ്ച പുലർച്ചെ രണ്ടിന് മടിവാളയിൽനിന്ന് ബൊമ്മനഹള്ളിയിലെ താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിന്റെ നിയന്ത്രണം വിട്ടതോടെ മജാസ് തലയടിച്ച് റോഡിലേക്ക് വീഴുകയായിരുന്നു.നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം എ.ഐ.കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. കബറടക്കം പിന്നീട്. ഭാര്യ: മുംതാസ്.

ഭാര്യയുമായി ഒന്നിച്ച്‌ ജീവിച്ചത് ഒരുമാസം, പിന്നാലെ വിവാഹമോചനം; കേക്ക് മുറിച്ച്‌ വൻ ആഘോഷമാക്കി യുവാവ്‌

വിവാഹം പോലെ തന്നെ ഇപ്പോള്‍ വിവാഹമോചനങ്ങളും ആഘോഷമാക്കുന്ന നിരവധി വാര്‍ത്തകള്‍ കേള്‍ക്കാറുണ്ട്. വിദേശരാജ്യങ്ങളിലാണ് വിവാഹമോചനങ്ങള്‍ കൂടുതലും ആഘോഷിക്കുന്നതെങ്കിലും ഇപ്പോള്‍ കേരളത്തിലും ഇത് കണ്ടുവരുന്നുണ്ട്.അത്തരത്തില്‍ കേരളത്തില്‍ നടന്ന വിവാഹമോചനത്തിന്റെ ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.കൊല്ലം മയ്യനാട് സ്വദേശിയായ സജാദ് (24) ആണ് മാതാപിതാക്കളോടൊപ്പം കേക്കുമുറിക്കലും ഫോട്ടോയെടുപ്പും നടത്തി വിവാഹമോചനം ആഘോഷിച്ചത്. രണ്ടുമാസം മുൻപാണ് സജാദ് വിവാഹമോചിതനായത്.

കഴിഞ്ഞ ദിവസമാണ് താന്നി ബീച്ചില്‍വച്ച്‌ മാതാപിതാക്കളോടൊപ്പം കേക്ക് മുറിച്ച്‌ ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതിന് പിന്നാലെ വലിയ രീതിയില്‍ വെെറലായതായി സജാദ് പറഞ്ഞു.കല്യാണത്തിന് ഫോട്ടോയെടുത്ത അതേ ഫോട്ടോഗ്രാഫറിനെ വിളിച്ചാണ് ഈ ചിത്രങ്ങളും സജാദ് പകര്‍ത്തിയത്. 2022 ഓഗസ്റ്റിലായിരുന്നു സജാദിന്റെ വിവാഹം. ഒരു മാസം മാത്രമായിരുന്നു ഒന്നിച്ചുള്ള ജീവിതം. മുടി നീട്ടി വളര്‍ത്തിയിരുന്ന സജാദ് വിവാഹമോചനത്തിന് പിന്നാലെ മുടിയും മുറിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group