കണ്ടാലും കണ്ടാലും മതിവരാത്ത മനോഹര കാഴ്ചയാണ് മഴവില്ല്. മഴവില്ലിന്റെ സപ്തനിറങ്ങളെ പ്രകീര്‍ത്തിച്ചെഴുതിയ കവിതകളും കളകളും നിരവധിയാണ്.ഏഴ് നിറങ്ങള്‍ ഒന്നിക്കുമ്ബോള്‍ ലഭിക്കുന്നത് വല്ലാത്ത അനുഭൂതിയാണ്. എന്നാല്‍ ഇത്തരത്തില്‍ രണ്ട് മഴവില്ല് ഒരേ സമയം കണ്ടാലോ? അത്ഭൂതവും കൗതുകവും സമന്വയിക്കുന്ന നിമിഷമാകും അത്. അത്തരത്തിലൊരു നിമിഷത്തിനാണ് ബെംഗളൂരു നഗരം കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.ഇരട്ട മഴവില്ലിന്റെ സൗന്ദര്യത്തിലായിരുന്നു ബെംഗളൂരു. നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചത്. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് കാരണമെന്നാണ് ശാസ്ത്രലോകം പറയുന്നത്.
ചില പ്രത്യേക സാഹചര്യങ്ങളിലാണ് നമ്മള്‍ മഴവില്ലിനെ കാണുന്നത്. സൂര്യപ്രകാശത്തോടൊപ്പം ജലകണികകളും ഉണ്ടായിരിക്കണം. അത് മഴത്തുള്ളികള്‍തന്നെ ആവണമെന്നില്ല, വെള്ളച്ചാട്ടത്തിന്റെ അടുത്ത് ചിതറിവരുന്ന ജലകണികകളോ കൃത്രിമമായി സ്‌പ്രേ ചെയ്ത കണികകളോ ആവാം. ഇങ്ങനെ ചെയ്യുമ്ബോള്‍ സൂര്യൻ നമുക്ക് പിന്നിലും ജലകണികകളുള്ള അന്തരീക്ഷം മുന്നിലും ആയിരിക്കണം.പിന്നില്‍നിന്നുവരുന്ന സൂര്യപ്രകാശം മുന്നിലുള്ള ജലകണികകളില്‍ത്തട്ടി പ്രതിഫലിച്ച് നമ്മുടെ കണ്ണില്‍ എത്തുമ്ബോഴാണ് മഴവില്ല് ദൃശ്യമാവുന്നത്. സൂര്യൻ നമുക്ക് പിന്നിലായിവരുന്നത് രാവിലെയോ വൈകുന്നേരമോ ആയിരിക്കും. അതിനാല്‍ മഴവില്ല് കാണുന്നതും ഈ സമയങ്ങളിലാണ്. സൂര്യപ്രകാശത്തിന്റെ ഇരട്ട പ്രതിഫലനമാണ് ഇരട്ട മഴവില്ലിന് ഇടയാക്കുന്നത്.
മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം
മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം. ഡ്രൈവറുടെ തലയിടിച്ച് പൊട്ടിച്ച മൈസൂര്‍ സ്റ്റേഷൻ മാസ്റ്റര്‍ രജില്‍ പിടിയിലായി.കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിനാണ് പരിക്കേറ്റത്. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാര്‍ട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണംദീപാവലി അവധി പ്രമാണിച്ച് ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്‌ആര്‍ടിസി രംഗത്തെത്തിയിരുന്നു. നവംബര്‍ 8 ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.