Home Featured മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം

മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം

മൈസൂരില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവര്‍ക്ക് മര്‍ദനം. ഡ്രൈവറുടെ തലയിടിച്ച്‌ പൊട്ടിച്ച മൈസൂര്‍ സ്റ്റേഷൻ മാസ്റ്റര്‍ രജില്‍ പിടിയിലായി.കോഴിക്കോട് കക്കോടി സ്വദേശി എം എം റഷീദിനാണ് പരിക്കേറ്റത്. യാത്രക്കാരുടെ വിവരങ്ങളടങ്ങിയ ചാര്‍ട്ട് കൈപ്പറ്റാൻ വൈകിയതാണ് പ്രകോപന കാരണം.ദീപാവലി അവധി പ്രമാണിച്ച്‌ ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് അധിക സര്‍വീസുമായി കെഎസ്‌ആര്‍ടിസി രംഗത്തെത്തിയിരുന്നു.

നവംബര്‍ 8 ബുധനാഴ്ച മുതല്‍ ഒരാഴ്ചത്തേക്കാണ് അധിക സര്‍വീസുകള്‍ നടത്തുന്നത്.യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച്‌ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടരുതെന്ന് സപ്ലൈകോ

സബ്സിഡി സാധനങ്ങളുടെ വില ഉടൻ കൂട്ടരുതെന്ന് സപ്ലൈകോ. ജനരോഷം കണക്കിലെടുത്താണ് തീരുമാനം. നവകേരള യാത്രയ്ക്ക് ശേഷമായിരിക്കും വില വര്‍ധിപ്പിക്കുന്നതില്‍ അന്തിമതീരുമാനം ഉണ്ടാകുക. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 ഇനം സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിക്കാനാണ് ഇടതുമുന്നണിയോഗം അനുമതി നല്‍കിയത്. സപ്ലൈകോ കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന ഭക്ഷ്യവകുപ്പിന്‍റെ ആവശ്യം എല്‍ഡിഎഫ് യോഗം അംഗീകരിക്കുകയായിരുന്നു.

അരി, പയര്‍, മുളക്, മല്ലി, കടല, വെളിച്ചെണ്ണ തുടങ്ങിയ 13 ഇനങ്ങളുടെ വിലയാണ് ഉയര്‍ത്തുന്നത്. മന്ത്രി ജി.ആര്‍.അനിലിനെ എല്‍ഡിഎഫ് യോഗത്തിലേക്ക് വിളിച്ചുവരുത്തിയാണ് വിലവര്‍ധനയുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്തത്. ഇതുസംബന്ധിച്ച വിശദ നിര്‍ദേശം സമര്‍പ്പിക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group