ബെംഗളൂരു മെട്രോ സ്റ്റേഷനുകളിലെ പാർക്കിങ്ങിനു ബിഎംആർസി നിശ്ചയിച്ചതിലും കൂടുതൽ നിരക്ക് ഈടാക്കുന്നതായി വ്യാപക പരാതി. പാർക്കിങ് നടത്തിപ്പിനായി കരാറെടുത്തിട്ടുള്ള ഏജൻസികൾക്കു എതിരെയാണ് പരാതി. മെട്രോ സ്റ്റേഷനുകളിൽ പാർക്ക് ചെയ്യാൻ ഇരുചക്രവാഹനങ്ങൾ ആദ്യ 4 മണിക്കൂറിനു 15 രൂപയും അധിക മണിക്കൂറിനു 5 രൂപ വീതവുമാണ് നൽകേണ്ടത്. ഒരു ദിവസത്തേക്കു പരമാവധി 30 രൂപ. കാറുകൾക്കു 4 മണിക്കൂറിനു 30 രൂപയാണ് ഈടാക്കുന്നത്. ഓരോ അധിക മണിക്കൂറിനും 10 രൂപ നൽകണം. ഒരു ദിവസത്തേക്കു പരമാവധി 60 രൂപയും നൽകണം. എന്നാൽ പലപ്പോഴും ഇതിന്റെ മൂന്നിരട്ടിയോളം തുക ഈടാക്കുന്നതായാണ് പരാതി.
ചിക്ക്പേട്ട്, മജസ്റ്റിക് ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ അമിത നിരക്ക് ഈടാക്കുന്നതായി യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു. പല സ്റ്റേഷനുകളിലും നിരക്ക് സംബന്ധിച്ച് കരാർ കമ്പനി ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കവും പതിവാണ്.പാർക്കിങ് കേന്ദ്രങ്ങളിൽ നിരക്ക് വ്യക്തമാക്കുന്ന ബോർഡുകൾ സ്ഥാപിക്കുന്നതാണ് അമിത നിരക്ക് ഈടാക്കുന്നത് തടയാനുള്ള പ്രധാന മാർഗങ്ങളിലൊന്ന്. ഒപ്പം ഇതു പരിശോധിക്കാൻ ബിഎംആർസി ജീവനക്കാരെ നിയോഗിക്കണമെന്നും ആവശ്യമുണ്ട്. എന്നാൽ യാത്രക്കാർ പരാതി നൽകിയാൽ കർശന നടപടി സ്വീകരിക്കുമെന്നു ബിഎംആർസി എംഡി അൻജും പർവേസ് അറിയിച്ചു
ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്; വന്ദേഭാരതിന്റെ ലോക്കോ പൈലറ്റുമാര്‍
തിരൂര്‍:മലപ്പുറം തിരൂരില്‍ വയോധികൻ വന്ദേ ഭാരതിന് മുന്നില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് ലോക്കോപൈലറ്റുമാര്‍.വയോധികൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നാണ് ട്രെയിനോടിച്ച ലോക്കോ പൈലറ്റും അസിസ്റ്റന്റ് ലോക്കോ പൈലറ്റും പറഞ്ഞത്.തിരൂരില്‍ സ്റ്റോപ് ഇല്ലാത്തത് കൊണ്ട് അതിവേഗത്തിലായിരുന്നു ട്രെയിൻ. 110 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ട്രെയിൻ കടന്നുപോയത്. പെട്ടെന്നാണ് ഒരാള്‍ മുന്നിലേക്ക് കയറി വന്നത്. ബി പി കൂടി ശ്വാസമടക്കിപ്പിടിച്ചാണ് സംഭവം കണ്ടത്.
ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലായിരുന്നു.ഭാഗ്യം കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്.അയാള്‍ എങ്ങനെ രക്ഷപ്പെട്ടു എന്നത് ഞങ്ങള്‍ക്ക് തന്നെ അത്ഭുതമായിരുന്നുവെന്നും ലോക്കോപൈലറ്റുമാര്‍ പറയുന്നു.അതിവേഗതയില്‍ പാഞ്ഞെത്തിയ വന്ദേ ഭാരത് ട്രെയിനിന് മുന്നില്‍ നിന്ന് തലനാരിഴയ്ക്ക് വയോധികൻ രക്ഷപ്പെട്ട ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.