Home Featured ബെംഗളൂരു : നെലമംഗലയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു.

ബെംഗളൂരു : നെലമംഗലയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു.

ബെംഗളൂരു : നെലമംഗലയിൽ ഓടിക്കൊണ്ടിരുന്ന ബി.എം.ടി.സി. ബസിന് തീപിടിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.ബസിന്റെ മുൻവശത്തുനിന്ന് പുകയുയരുന്നതു കണ്ട ഡ്രൈവർ ഉടൻതന്നെ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ഫയർ എക്സ്റ്റിംഷർ ഉപയോഗിച്ച് തീയണച്ചു. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ബി.എം.ടി.സി. അധികൃതർ അറിയിച്ചു.

ഒ.ടി.ടിക്കാരനെ എങ്ങനെ തിയറ്റില്‍ എത്തിക്കാമെന്ന് ‘ലിയോ’ ഉണ്ടാക്കിയയാള്‍ ചിന്തിച്ചു; സന്തോഷ് ജോര്‍ജ്

ഈ വര്‍ഷം റിലീസ് ചെയ്ത തെന്നിന്തയൻ സിനിമയില്‍ ആദ്യദിന കളക്ഷനില്‍ റെക്കോര്‍ഡ് ഇട്ട സിനിമ ഏതാണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമെ ഉണ്ടാകൂ.അതേ വിജയ് നായകനായി എത്തിയ ലിയോ തന്നെ. ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ പിന്നിടുമ്ബോഴും കളക്ഷന്റെ കാര്യത്തില്‍ ലിയോ മുന്നില്‍ തന്നെയാണ്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്‌ സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒ‌ടിടിയില്‍ സിനിമ കാണുന്നവരെ എങ്ങനെ തിയറ്ററില്‍ എത്തിക്കാം എന്നാണ് ലിയോ നിര്‍മിച്ച ലോകേഷ് കനകരാജ് ചിന്തിച്ചതെന്ന് സന്തോഷ് പറയുന്നു. അതിനായി ക്രിയേറ്റീവായി അദ്ദേഹം ചിന്തിച്ചുവെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു. കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ഇന്റര്‍നെറ്റിന്റെ സാധ്യത വന്നപ്പോള്‍, യുട്യൂബ് അല്ലെങ്കില്‍ ഒടിടി പ്ലാറ്റ് ഫോമുകളുടെ സാധ്യത വന്നപ്പോള്‍ സിനിമാ തിയറ്ററുകളു‌ടെ വ്യവസായം തകരുമെന്ന് നമ്മള്‍ പ്രതീക്ഷിച്ചു. പക്ഷേ ലിയോ എന്ന സിനിമയുടെ കളക്ഷൻ എടുത്തു കഴിയുമ്ബോള്‍ സര്‍വകാല റെക്കോര്‍ഡ് ആണ്. ഒ‌ടിടിയിലൊന്നും റിലീസ് ചെയ്തിട്ടല്ല അത് വന്നത്.

അപ്പോള്‍ ലിയോ പോലൊരു സിനിമ ഉണ്ടാക്കിയ ആള്‍ ചിന്തിച്ചു ഈ ഒടിടിയില്‍ ഇരുന്ന് കാണുന്നവനെയും എങ്ങനെ തിയറ്ററില്‍ കൊണ്ടുവരാവുന്ന എഫക്ടുകള്‍, ആശയങ്ങള്‍, തിയറ്ററില്‍ തന്നെ കണ്ടേ പറ്റൂ എന്ന് ക്രിയേറ്റീവ് ആയി ആളുകള്‍ ചിന്തിച്ചു, ആ ഒടിടിയെ മറികടന്ന് ആളുകളെ തിയറ്ററിലേക്ക് എത്തിച്ചു”, എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത്. ഒക്ടോബര്ര്‍ 9ന് റിലീസ് ചെയ്ത സിനിമയാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സഞ്ജയ് ദത്ത്, തൃഷ, അര്‍ജുന്‍ സര്‍ജ, മാത്യു, മഡോണ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരന്നിരുന്നു

You may also like

error: Content is protected !!
Join Our WhatsApp Group