Home Featured ബെംഗളൂരു: ലോകകപ്പ് മത്സരം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു: ലോകകപ്പ് മത്സരം;നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം.

ബെംഗളൂരു: ക്രിക്കറ്റ് ലോകകപ്പ് മത്സരം ഇന്ന് ബെംഗളൂരുവിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തി സിറ്റി ട്രാഫിക് പോലീസ്. ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇന്ത്യ – നെതർലാൻഡ് മത്സരം നടക്കുക. രാവിലെ 11 മണി വരെയാണ് പാർക്കിംഗ് നിയന്ത്രണം.ക്വീൻസ് റോഡ്, എംജി റോഡ്, രാജ്ഭവൻ റോഡ്, സെൻട്രൽ സ്ട്രീറ്റ്, കബ്ബൺ റോഡ്, സെന്റ് മാർക്സ് റോഡ്, മ്യൂസിയം റോഡ്, കസ്തൂർബ റോഡ്, ബിആർ അംബേദ്കർ റോഡ്, ലാവൽലെ റോഡ്, വിട്ടൽ മല്യ റോഡ്, നൃപതുംഗ റോഡ് എന്നിവിടങ്ങളിൽ പാർക്കിങ് അനുവദിക്കില്ല.

കിംഗ്സ് റോഡ്, യുബി സിറ്റി പാർക്കിംഗ്, ശോഭ മാൾ, സഫീന പ്ലാസ, ശിവാജി നഗറിലെ ബിഎംടിസി ബസ് സ്റ്റാൻഡിന്റെ ഒന്നാം നില എന്നിവിടങ്ങളിൽ പേ പാർക്കിംഗ് ഓപ്ഷനുകൾ ലഭ്യമാണ്. കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷന് സമീപം ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്

തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് കനത്ത മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും നവംബര്‍ 15-ഓടെ തെക്ക് കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരിക്ഷണ വകുപ്പ് അറിയിച്ചു.ന്യൂനമര്‍ദ്ദം നവംബര്‍ 16-ഓടെ തീവ്ര ന്യൂനമര്‍ദ്ദമായി മാറാനും സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ കേരളത്തില്‍ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതോടെ മഴ കനക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അതേസമയം ഉയര്‍ന്ന തിരമാലയ്‌ക്ക് സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശ പ്രകാരം മാറി താമസിക്കാനും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദ സഞ്ചാരങ്ങളും പൂര്‍ണമായി ഒഴിവാക്കാനും കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group