ബംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷൻ നവീകരണത്തിന്റെ ഭാഗമായി മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിച്ച് മേല്പാലവും അടിപ്പാതയും നിര്‍മിക്കുന്നു.നഗരത്തിലെ ആദ്യ റെയില്‍വേ സ്റ്റേഷനായ കന്റോണ്‍മെന്റ് സ്റ്റേഷൻ 442 കോടിരൂപ ചെലവഴിച്ചാണ് പൊതു-സ്വകാര്യ പങ്കാളിത്തതോടെ ദക്ഷിണ പശ്ചിമ റെയില്‍വേ നവീകരിക്കുന്നത്. കല്ലേന അഗ്രഹാര-നാഗവാര മെട്രോ പാതയില്‍ കന്റോണ്‍മെന്റ് ഭൂഗര്‍ഭ സ്റ്റേഷന്റെ നിര്‍മാണം ബാംബു ബസാറില്‍ പുരോഗമിക്കുകയാണ്. മെട്രോ യാത്രക്കാര്‍ക്ക് കൂടി ഉപകാരപ്പെടുന്ന രീതിയില്‍ 2000 വാഹനങ്ങള്‍ക്ക് നിര്‍ത്തിയിടാൻ കഴിയുന്ന മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് കേന്ദ്രമാണ് നിര്‍മിക്കുന്നത്.
50,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള എ.സി ടെര്‍മിനല്‍, മലിനജല സംസ്കരണ പ്ലാന്റ്, മഴവെള്ള സംഭരണി, സൗരോര്‍ജ പ്ലാന്റ് എന്നിവ നിര്‍മിക്കും. നിലവിലെ വീതികുറഞ്ഞ പ്രവേശന കവാടങ്ങള്‍ക്ക് പുറമേ വസന്തനഗര്‍, മില്ലേഴ്സ് റോഡ് ഭാഗങ്ങളില്‍നിന്ന് പുതിയ കവാടങ്ങള്‍ നിര്‍മിക്കും.
സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിച്ചാല്‍ ശമ്ബളമായി 1.5 കോടി
സ്വകാര്യ ദ്വീപില്‍ ആഡംബര ജീവിതം നയിക്കാനായി പങ്കാളികളെ തേടുകയാണ് സ്വകാര്യ കമ്ബനി. തെരഞ്ഞെടുക്കപ്പെടുന്ന ദമ്ബതികള്‍ക്ക് 1.5 കോടിയാണ് ശമ്ബളമായി ലഭിക്കുക.ശതകോടീശ്വരന്മാരുടെ ഉടമസ്ഥതയിലുള്ള റിക്രൂട്ട്മെന്റ് ഏജന്‍സിയായ ഫയര്‍ഫാക്സ് ആന്‍ഡ് കെന്‍സിംഗ്ടണ്‍ ആണ് ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്‍ഡ്സിലെ സ്വകാര്യ ആഡംബര ദ്വീപിലേക്ക് പങ്കാളികളെ ക്ഷണിച്ചുകൊണ്ട് പരസ്യം പുറത്തുവിട്ടത്. ശമ്ബളത്തിന് പുറമെ വര്‍ഷത്തില്‍ 25 ദിവസം ലീവും ഉണ്ട്. നിര്‍മ്മാണം പുരോഗമിക്കുന്ന ഈ ദ്വീപിനെ ആഡംബര പറുദീസയാക്കി മാറ്റാനാണ് ലക്ഷ്യം. തിരഞ്ഞെടുക്കുന്ന ദമ്ബതികള്‍ സമൂഹമാധ്യമങ്ങളില്‍ സ്വാധീനമുള്ളവരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ട്.
സമൂഹമാധ്യമത്തിലൂടെ ദ്വീപിനെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവര്‍ ചെയ്യേണ്ടത്. വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്ക് മടങ്ങാൻ അനുവാദവും 25 ദിവസത്തെ അവധിയും ലഭിക്കും. എന്നാല്‍ ജോലിയുടെ കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. അപേക്ഷകള്‍ അയയ്ക്കുന്നവര്‍ ഇതിനൊപ്പം ടിക് ടോക് വീഡിയോയും സമര്‍പ്പിക്കണം