ബെംഗളൂരു മെട്രോ സർവീസുള്ള മേഖലകളിൽ ബസുകളുടെ പതിവ് സർവീസുകളിൽ യാത്രക്കാർ കുറഞ്ഞതോടെ റൂട്ടുകൾ ബിഎംടിസി പുനഃക്രമീകരിക്കും. പർപ്പിൾ ലൈനിലെ കെആർ പുരം-ബയ്യപ്പനഹള്ളി, കെങ്കേരി-ചല്ലഘട്ടെ പാതകൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തതിനു പിന്നാലെയാണ് നടപടി. ഗതാഗതക്കുരുക്ക് രൂക്ഷമായ കെആർ പുരം, ടിൻ ഫാക്ടറി, ബയ്യപ്പനഹള്ളി ഉൾപ്പെടെയുള്ള ഇടങ്ങളിൽ ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ട്.ഒപ്പം മെട്രോയുള്ള ഇടങ്ങളിൽ 4 കിലോമീറ്ററിൽ കൂടുതൽ യാത്ര ചെയ്യാൻ ബസിനെ ആശ്രയിക്കുന്നവരുടെ എണ്ണം പകുതിയായി കുറഞ്ഞതായി കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ റൂട്ടുകൾ പുനഃക്രമീകരിച്ച് മെട്രോ സർവീസില്ലാത്ത മേഖലകളിലേക്കു കൂടുതൽ ബസുകൾ ഓടിക്കാനാണു ബിഎംടിസി ഉദ്ദേശിക്കുന്നത്. മെട്രോ ഫീഡർ സർവീസുകളുടെ എണ്ണം വർധിപ്പിക്കാനും ലക്ഷ്യമിടുന്നു.
ഗ്രൂപ്പ് ടിക്കറ്റ് വൈകുന്നു:മെട്രോയിൽ യാത്രക്കാരുടെ തിരക്കേറിയിട്ടും ക്യുആർ കോഡ് ഗ്രൂപ്പ് ടിക്കറ്റ് ആരംഭിക്കാതെ ബിഎംആർസി. നിലവിൽ ഒരാൾക്കു മാത്രമാണ് ക്യുആർ കോഡ് ടിക്കറ്റ് എടുക്കാൻ സാധിക്കുന്നത്. 6 പേർക്ക് വരെ ഒരു ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യാനാകുന്ന സംവിധാനം നിലവിൽ വരുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പിലായില്ല. എന്നാൽ ഇത്തരത്തിൽ കുറ്റമറ്റ സംവിധാനം വികസിപ്പിക്കാൻ നടപടികൾ തുടരുകയാണെന്നും ഉടൻ ഇതു നിലവിൽ വരുമെന്നും ബിഎംആർസി അറിയിച്ചു. കുടുംബങ്ങൾ ഉൾപ്പെടെ സംഘമായി യാത്ര ചെയ്യുന്നവർക്കു ക ഒഴിവാക്കി സുഖ യാത്രയ്ക്ക് ഗ്രൂപ്പ് ടിക്കറ്റ് സഹായിക്കും. കഴിഞ്ഞ വർഷം നവംബറിൽ ബിഎംആർസി ആരംഭിച്ച ക്യുആർ കോഡ് ടിക്കറ്റ് സംവിധാനത്തിനു മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്നു ലഭിക്കുന്നത്.
പ്രസവം കഴിഞ്ഞ് 12-ാം ദിവസം ഭാര്യയെ കൊലപ്പെടുത്തി; ശേഷം ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു
പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പൊലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചു.ഭാര്യയെ കൊല്ലുന്നതിന് മുന്‍പേ വിഷം കഴിച്ച പ്രതി കൃത്യം നടത്തിയ ശേഷം സ്വയം ആശുപത്രിയിലെത്തി ചികിത്സതേടുകയായിരുന്നു. കര്‍ണാടകയിലെ ചാമരാജനഗറില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഡി.കിഷോര്‍(32) ആണ് ഭാര്യ പ്രതിഭ(24)യെ കൊലപ്പെടുത്തിയത്. കോലാറിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാളുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
11 ദിവസം മുന്‍പാണ് ദമ്ബതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്. പ്രതിഭയുടെ ഹൊസ്കോട്ടിലെ വീട്ടില്‍ പ്രസവശേഷം വിശ്രമത്തിലായിരുന്ന യുവതിയെ സംശയത്തെത്തുടര്‍ന്നാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്‍കുന്നവിവരം. ജോലിസ്ഥലത്തുനിന്ന് 230 കിലോമീറ്ററോളം ദൂരം സഞ്ചരിച്ചെത്തിയാണ് ഇയാള്‍ കൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.ചാമരാജനഗര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ കോലാര്‍ സ്വദേശി കിഷോറും ബി.ടെക്ക് ബിരുദധാരിയായ പ്രതിഭയും കഴിഞ്ഞവര്‍ഷം നവംബര്‍ 13-നാണ് വിവാഹിതരായത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു കൊലപാതകം. കോളേജിലെ സഹപാഠികളായിരുന്ന യുവാക്കളുമായി ഭാര്യയ്ക്ക് അടുത്തബന്ധമുണ്ടെന്നായിരുന്നു ഇയാളുടെ ആരോപണം. ഇതേച്ചൊല്ലി വഴക്കിടുന്നതും പതിവായിരുന്നു.