ബെംഗളൂരു: അടുത്ത രണ്ട് ദിവസത്തേക്ക്കർണാടകയുടെ തീരപ്രദേശങ്ങളിലും തെക്കൻ ഉൾപ്രദേശങ്ങളിലും ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നൽകി.അടുത്ത മൂന്ന് ദിവസത്തേക്ക് വടക്കൻ കർണാടക ഉൾപ്പെടെയുള്ള കർണാടകയുടെ പല ഭാഗങ്ങളിലും കനത്ത മഴയും ഐഎംഡി പ്രവചിച്ചിട്ടുണ്ട്.കുടക് ജില്ലയിൽ ഓറഞ്ച് അലർട്ടും ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ, ചാമരാജനഗർ, ചിക്കമംഗളൂരു, ഹാസൻ, മാണ്ഡ്യ, മൈസൂരു, ശിവമോഗ എന്നീ ജില്ലകളിൽ ‘യെല്ലോ’ അലർട്ടും വകുപ്പ് പ്രഖ്യാപിച്ചു.
തെക്ക് കിഴക്കൻ അറബിക്കടലിൽ നിന്ന് കേരള തീരത്തേക്ക്, തെക്കൻ ഉൾഭാഗം കർണാടകയെയും ആന്ധ്രാപ്രദേശിനെയും പടിഞ്ഞാറൻ മധ്യ ബംഗാൾ ഉൾക്കടൽ വരെ ഉൾക്കൊള്ളുന്ന ഒരു ചാറാവാത്ത ചുഴി രൂപപ്പെട്ടതിനെ തുടർന്നാണ് കർണാടകയുടെ മിക്ക ഭാഗങ്ങളിലും മഴ അനുഭവപ്പെടുന്നതെന്ന് ഐഎംഡി ശാസ്ത്രജ്ഞൻ എ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.സംസ്ഥാനത്ത് മൊത്തത്തിൽ 53 ശതമാനം മഴയുടെ കുറവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വീട്ടിലിരിപ്പ്’ വേണ്ട, ജീവനക്കാരെ തിരിച്ച് വിളിച്ച് ഐ.ടി കമ്ബനികൾ
കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ വീട്ടിലിരുന്നു ജോലി ചെയ്യല്‍ നയത്തില്‍ മാറ്റം വരുത്തി ഐ.ടി കമ്ബനികള്‍.രാജ്യത്തെ ഐ.ടി സേവന കമ്ബനികളില്‍ രണ്ടാമനായ ഇന്‍ഫോസിസ് താഴേക്കിടയിലും-മധ്യ നിരയിലുമുള്ള ജീവനക്കാരോട് മാസത്തില്‍ 10 ദിവസം ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് മെയില്‍ അയച്ചു.കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ മുഴുവന്‍ സമയം വീട്ടിലിരുന്നു ജോലി ചെയ്തു വരുന്ന ജീവനക്കാരാണിത്. അതേ സമയം മറ്റ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം തുടര്‍ന്നും അനുവദിക്കുന്നുണ്ട്. നവംബര്‍ 20 മുതല്‍ കുറഞ്ഞത് 10 ദിവസം ഓഫീസില്‍ എത്തണമെന്നാണ് ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍ പറഞ്ഞിരിക്കുന്നത്.
മറ്റൊരു ഐ.ടി സേവന കമ്ബനിയായ വിപ്രോ നവംബര്‍ 15 മുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസം ഓഫീസിലെത്തണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്ന്. ഐ.ടി കമ്ബനികളില്‍ ഒന്നാം സ്ഥാനത്തുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സിസര്‍വീസസ് (TCS) ജീവനക്കാരോട് ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തണമെന്ന് പറഞ്ഞതിനു പിന്നാലെയാണ് ഇന്‍ഫോസിസും വിപ്രോയും നയം മാറ്റവുമായി രംഗത്തെത്തിയത്.
ഐ.ടി സെക്ടര്‍ മാന്ദ്യത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിലാണ് കമ്ബനികള്‍ ജീവനക്കാരെ തിരികെ കൊണ്ടു വരാന്‍ ആലോചിക്കുന്നത്. ജീവനക്കാര്‍ക്കിടയില്‍ ടീം വര്‍ക്കും ഉപയോക്താക്കളോടുള്ള ആത്മാര്‍ത്ഥയും വളര്‍ത്തുന്നതിന് ഓഫീസിലിരുന്നുള്ള ജോലി സഹായിക്കുമെന്ന് കമ്ബനികള്‍ വിലയിരുത്തുന്നു.എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി വീട്ടിലിരുന്നു തൊഴിലെടുത്തുവരുന്ന ജീവനക്കാരില്‍ പലരും തിരിച്ച് ഓഫീസിലേക്ക് എത്തുന്നതില്‍ വൈമനസ്യം കാണിക്കുന്നുണ്ട്. രാജ്യത്തിന്റെ വികസനത്തിനായി യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ വിവാദ പ്രസ്താവയ്ക്ക് പിന്നാലെയാണ് വീട്ടിലിരുന്നു ജോലി ചെയ്യുന്ന റിമോട്ട് വര്‍ക്ക് പോളിസിയില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.ആമസോണ്‍ ഡോട്ട് കോം, ആല്‍ഫബെറ്റ് തുടങ്ങിയ ആഗോള ഐ.ടി വമ്ബന്‍മാരും ജീവനക്കാരോട് ആഴ്ചയില്‍ കുറച്ചു ദിവസങ്ങള്‍ ഓഫീസിലെത്തണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.