ബെംഗളൂരു : നഗരവാസികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബെംഗളൂരു സബർബൻ റെയിൽ പദ്ധതിയിലെ നാലാം കോറിഡോറി (കനക ലൈൻ) ന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ വൈകുന്നു. പദ്ധതിക്കായി ദക്ഷിണ പശ്ചിമ റെയിൽവേ സ്ഥലം വിട്ടുകൊടുക്കാൻ വൈകുന്നതാണ് കാരണം. വടക്കൻ ബെംഗളൂരുവിലെ രാജനകുണ്ടെ മുതൽ തെക്കൻ ബെംഗളൂരുവിലെ ഹീലലിഗെയിലേക്കുള്ളതാണ് ‘കനക ലൈൻ’. യെലഹങ്ക, ബൈയപ്പനഹള്ളി വഴിയാണ് പാത കടന്നുപോകുന്നത്. 40 മാസത്തിനകം പദ്ധതി പൂർത്തിയാക്കുമെന്നായിരുന്നു 2022 ജൂൺ 20-ന് പദ്ധതിക്ക് തറക്കല്ലിട്ടപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്.
എന്നാൽ, സ്ഥലം വിട്ടുകിട്ടുന്നതിലെ കാലതാമസം പദ്ധതി നീണ്ടുപോകാൻ ഇടയാക്കിയേക്കും. അതേസമയം, പദ്ധതിയിലെ മറ്റു പാതകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.കർണാടക റെയിൽ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്മെന്റ് കമ്പനി ലിമിറ്റഡ് (കെ റൈഡ്) ആണ് പദ്ധതി നടപ്പാക്കുന്നത്. പാത നിർമാണത്തിനാവശ്യമായ സ്ഥലം കൈമാറണമെന്നാവശ്യപ്പെട്ട് റെയിൽവേ ബോർഡ് ഗതി ശക്തി ഡയറക്ടർ ഫക്രുദീൻ അലി അഹമ്മദ് ദക്ഷിണ പശ്ചിമ റെയിൽവേ ജനറൽ മാനേജർക്ക് കഴിഞ്ഞമാസം കത്തയച്ചിരുന്നു. ശിലാസ്ഥാപനച്ചടങ്ങിൽ പ്രധാനമന്ത്രി 40 മാസത്തിനകം പദ്ധതി യാഥാർഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.
പദ്ധതിക്ക് സ്ഥലം കൈമാറുന്നത് സങ്കീർണമായ പ്രശ്നമാണെന്നാണ് ബെംഗളൂരു ഡിവിഷണൽ റെയിൽവേ മാനേജർ യോഗേഷ് മോഹൻ പറയുന്നത്. വിഷയത്തിൽ ദക്ഷിണ പശ്ചിമ റെയിൽവേയുടെ നിലപാട് നിരാശപ്പെടുത്തുന്നതാണെന്ന് സബർബൻ റെയിൽപദ്ധതിക്കായി വർഷങ്ങളായി ശബ്ദമുയർത്തിവരുന്ന ‘സിറ്റിസൺസ് ഫോർ സിറ്റിസൺസ്’ അംഗങ്ങൾ പറഞ്ഞു.റെയിൽവേയുടെ 327 ഏക്കറും കർണാടക സർക്കാരിന്റെ 153 ഏക്കറും 103 ഏക്കർ സ്വകാര്യ സ്ഥലങ്ങളുമാണ് പദ്ധതിക്കായി ഏറ്റെടുക്കുത്തത്.
സബർബൻ പദ്ധതി:ബെംഗളൂരുവിനെ റെയിവേ ലൈൻ വഴി അയൽ ഗ്രാമങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതാണ് പദ്ധതി. നിലവിലുള്ള ട്രാക്കുകൾക്ക് സമാന്തരമായി ബ്രോഡ്ഗേജ് ട്രാക്കായിരിക്കും പദ്ധതിക്കായി സ്ഥാപിക്കുക.സബർബൻ റെയിൽപാതയുടെ ആകെ ദൂരം 148 കിലോമീറ്ററാണ്. ഇതിൽ 55.40 കിലോമീറ്റർ എലവേറ്റഡും 92.60 കിലോമീറ്റർ ഗ്രേഡും ആണ്. 57 സ്റ്റേഷനുകളുണ്ടാകും. ഇതിൽ 21 സ്റ്റേഷനുകൾ എലവേറ്റഡ് ആയിരിക്കും. 205 മീറ്ററായിരിക്കും പ്ലാറ്റ്ഫോമിന്റെ നീളം. പദ്ധതി പൂർത്തിയാക്കാൻ 15,767 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.2,479 കോടി രൂപ റെയിൽവേയും 5,087 കോടി രൂപ കർണാടക സർക്കാരും 763 കോടി രൂപ കേന്ദ്രസർക്കാരും വഹിക്കും. 7438 കോടി രൂപ വായ്പയെടുക്കും. ‘കനക ലൈൻ നിർമാണം വൈകുന്നു.
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.നേപ്പാളില്‍ 10കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവ കേന്ദ്രമെന്ന് കണ്ടെത്തി. പല ഇടങ്ങളിലും ശക്തമായ പ്രകമ്ബനം അനുഭവപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.