Home Featured കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഇല്ല- ഡി.കെ ശിവകുമാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഇല്ല- ഡി.കെ ശിവകുമാര്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ അതൃപ്തി ഇല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ കഴിയാത്തതില്‍ അദ്ദേഹം ബി.ജെ.പിയെ വിമര്‍ശിച്ചു.പാര്‍ട്ടിക്കുള്ളിലെ ഭിന്നതയെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതൃപ്തി ബി.ജെ.പിയിലാണെന്നും ഇതുമൂലം പ്രധാന സ്ഥാനങ്ങളിലേക്ക് സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാൻ അവര്‍ക്ക് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ ഇത് ചോദ്യം ചെയ്യുന്നില്ലെന്നും സംസ്ഥാനത്തോ രാജ്യത്തോ തെരഞ്ഞെടുപ്പ് നടന്ന് അഞ്ചോ ആറോ മാസമായിട്ടും പ്രതിപക്ഷ നേതാവിനെ നിയമിക്കാത്തത് പതിവുള്ള കാര്യമാണോ എന്നും അദ്ദേഹം ചോദിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കാൻ മന്ത്രിമാരെ അതത് ജില്ലകളിലേക്ക് അയച്ചിട്ടുണ്ടെന്നും 75 ശതമാനം പ്രവര്‍ത്തകരില്‍ നിന്നും നിയമസഭാംഗങ്ങളില്‍ നിന്നും പ്രാദേശിക നേതാക്കളില്‍ നിന്നും അഭിപ്രായം ശേഖരിച്ചിട്ടുണ്ടും ശിവകുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നുള്ള നേതാക്കള്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നല്‍കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതകള്‍ നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വരള്‍ചയെ കുറിച്ച്‌ പഠനം നടത്തുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പഠനം നടത്തട്ടെയന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന മന്ത്രിമാരായ എൻ.ചെലുവരായസ്വാമിയും കൃഷ്ണ ബൈരഗൗഡയും പഠനത്തിന് ശേഷം 200 ഓളം താലൂക്കുകളെ വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group