Home Featured ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് യെദ്യൂരപ്പ

ഇസെഡ് കാറ്റഗറി സുരക്ഷ വേണ്ടെന്ന് യെദ്യൂരപ്പ

ബെംഗളൂരു : കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ച ഇസെഡ് കാറ്റഗറി സുരക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് മുൻമുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി. നേതാവുമായ ബി.എസ്. യെദ്യുരപ്പ്. തീരുമാനം പിൻവലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടതായി യെദ്യുരപ്പ പറഞ്ഞു. പൊതുജനങ്ങളുമായി ഇടപഴകുന്നതിന് ഇസെഡ് കാറ്റഗറി സുരക്ഷ തടസ്സമാകുമെന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സുരക്ഷ തുടർന്നാൽ മതി.കഴിഞ്ഞയാഴ്ചയാണ് യെദ്യുരപ്പയ്ക്ക് ഇസെഡ് കാറ്റഗറി സുരക്ഷ കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുവദിച്ചത്.

കർണാടകത്തിലെ ചില തീവ്രവാദവിഭാഗങ്ങളിൽനിന്ന് അദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്നും കേന്ദ്രസർക്കാർ അറിയിച്ചിരുന്നു. യെദ്യുരപ്പ കർണാടകത്തിൽ സഞ്ചരിക്കുമ്പോൾ സുരക്ഷ നൽകാനായിരുന്നു തീരുമാനം.

മലപ്പുറത്ത് മൂന്നു വിദ്യാര്‍ഥികളെ കാണാതായി

മലപ്പുറം മാറഞ്ചേരിയില്‍ സുഹൃത്തുക്കളായ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാതായി. മുഹമ്മദ് ആദില്‍ (15), മുഹമ്മദ് നസല്‍ (15), ജഗനാഥന്‍ (15) എന്നിവരെയാണ് കാണാതായതെന്ന് പോലീസ് പറയുന്നു.ബുധനാഴ്ച്ച വൈകുന്നേരം മുതലാണ് വിദ്യാര്‍ഥികളെ കാണാതായതെന്ന് ബന്ധുക്കള്‍ പറയുന്നു. മാറഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണ് മൂന്ന് പേരും. സംഭവത്തില്‍ പെരുമ്ബടപ്പ് പോലീസ് അന്വേഷണം തുടങ്ങി.കുട്ടികള്‍ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നുവെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group