Home Featured ദീപാവലി;ബംഗളൂരു-കൊച്ചി സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഉടൻ ആരംഭിക്കും

ദീപാവലി;ബംഗളൂരു-കൊച്ചി സ്പെഷ്യൽ ട്രെയിൻ ബുക്കിങ് ഉടൻ ആരംഭിക്കും

കൊച്ചി : ദീപാവലി അവധിക്ക് ഒാടുന്ന ചെന്നൈ-ബംഗളൂരു-എറണാകുളം പ്രത്യേക തീവണ്ടിയുടെ ബുക്കിങ് രണ്ടു ദിവസത്തിനകം റെയിൽവേ ഒൗദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളത്തേക്കും തിരിച്ചുമായി രണ്ടു സർവീസുകളായിരിക്കും ഉണ്ടാവുക. സമയക്രമം സംബന്ധിച്ച വിശദാംശങ്ങൾ ആയിട്ടില്ല.ദീപാവലിക്ക് നാട്ടിലെത്താൻ ഏറ്റവും തിരക്ക് 10-നാണ്. 12-ന് മടക്കയാത്രയ്ക്കും തിരക്കോടു തിരക്കാണ്.

10-ന് ബംഗളൂരുവിൽനിന്നുള്ള ഹംസഫർ എക്സ്പ്രസിൽ സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 298 ആയി. തേർഡ് എ.സി.യിൽ അത് 523 എത്തി.കൊച്ചുവേളി എക്സ്പ്രസിൽ സ്ലീപ്പറിലും ചെയർ കാറിലും ബുക്കിങ് നിർത്തി. തേഡ് എ.സി.യിൽ 161, സെക്കൻഡ് എ.സി.യിൽ 88 എന്നിങ്ങനെയാണ് വെയ്റ്റിങ് ലിസ്റ്റ്.കന്യാകുമാരി എക്സ്പ്രസ്, എറണാകുളം എക്സ്പ്രസ് എന്നിവയിലും വെയ്റ്റിങ് ലിസ്റ്റായി.

ബസിലും തിരക്കോടുതിരക്ക്:ബസുകളിലെ ദീപാവലിത്തിരക്ക് പതിവുപോലെ കൂടിയിട്ടുണ്ട്. സ്വകാര്യ ബസിൽ ബംഗളൂരു-എറണാകുളം ടിക്കറ്റിന് 3,900 രൂപ വരെ എത്തിയിട്ടുണ്ട്.സ്കാനിയ മൾട്ടി ആക്സിൽ എ.സി. സ്ളീപ്പറിനാണ് ഈ നിരക്ക്. നോൺ എ.സി. സീറ്ററിന് 2,000 രൂപയാണ്. കർണാടക ആർ.ടി.സി.ക്ക് 12 സെമി സ്ലീപ്പർ സ്പെഷ്യൽ ഉണ്ട്. ഇവയിൽ നിരക്ക് 2,160 രൂപയാണ്. കെ.എസ്.ആർ.ടി.സി. എറണാകുളം ഡിപ്പായുടെ നാലു ബസുകളാണ് ബംഗളൂരുവിൽനിന്നുള്ളത്.

മുഖ്യമന്ത്രിക്ക് വധഭീഷണി; ഫോണ്‍ ചെയ്തത് 11 കാരനെന്ന് പോലീസ്

മുഖ്യമന്ത്രിക്കെതിരെയുള്ള വധ ഭീഷണിക്ക് പിന്നില്‍ പതിനൊന്നു വയസുകാരനായ കുട്ടിയെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.എറണാകുളം പനങ്ങാട് സ്വദേശിയുടെ പേരില്‍ എടുത്ത നന്പരില്‍ നിന്നാണ് ഭീഷണി സന്ദേശമെത്തിയതെന്ന് പോലീസ് പറയുന്നു.ഇന്നലെ വൈകുന്നേരമാണ് പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പോലീസ് ആസ്ഥാനത്തെ നിര്‍ദേശത്തെ തുടര്‍ന്ന് മ്യൂസിയം പോലീസ് കേസെടുത്തിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീഷണി മുഴക്കിയത് പതിനൊന്നുവയസുകാരനാണെന്ന് പോലീസ് കണ്ടെത്തിയത്.പിതാവിന്‍റെ പേരിലെടുത്ത മൊബൈല്‍ നന്പരില്‍ നിന്നാണ് കുട്ടി സംസാരിച്ചത്. ഇത് സംബന്ധിച്ച്‌ പോലീസ് കടുത്ത നടപടികളിലേക്ക് കടന്നിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group