ബെംഗളൂരു : ഇന്ദിരാ നഗർ സാൾട്ട് മാംഗോ ട്രീ റസ്റ്ററന്റിൽ ഒരുക്കുന്ന തട്ടുകട ഫെസ്റ്റിവെൽ (കേരള സ്ട്രീറ്റ് ഫുഡ് ഫെസ്റ്റിവൽ) ഒക്ടോബർ 20 മുതൽ 22വരെ നടക്കും. വ്യത്യസ്തമായ വെജിറ്റേറിയൻ, നോൺവെജിറ്റേറിയൻ ഭക്ഷ്യ വിഭവങ്ങൾ ഫെസ്റ്റിവലിൽ അണിനിരത്തും.കടൽ മത്സ്യവിഭവങ്ങൾ, മുട്ടകൊണ്ടുള്ള വിവിധ വിഭവങ്ങൾ, ചിക്കൻ, ബീഫ്, ബോട്ടി, മീൻ കറികൾ(വറുത്തരച്ചതും നാടനും മുളകിട്ടതും), മറ്റ് നാടൻ കറികൾ, അപ്പം, കപ്പ, മലബാർ പൊറോട്ട, മട്ട അരിയുടെ ചോറ് തുടങ്ങി കേരളത്തിന്റെ നാടൻഭക്ഷണം ചൂടാറാതെ കഴിക്കാൻ ഫെസ്റ്റിവലിൽ അവസരമുണ്ടാകും.
അനധികൃത സ്വത്ത് സമ്ബാദനക്കേസില്‍ ഡികെ ശിവകുമാറിന് തിരിച്ചടി: ഹര്‍ജി തള്ളി കോടതി
സി ബി ഐക്കെതിരായ കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനുമായ ഡികെ ശിവകുമാറിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി.തനിക്കെതിരായ സി ബി ഐയുടെ അനധികൃത സ്വത്ത് സമ്ബാദനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി കെ ശിവകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളുകയായിരുന്നു. ഡികെ ശിവകുമാറിനെതിരേയുള്ള അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കിയ കോടതി, മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ഏജൻസിയോട് ഉത്തരവിടുകയും ചെയ്തു.ഏറെ നാള്‍ വൈകിയാണ് കേസിലെ പ്രതിയായ ഡികെ ശിവകുമാര്‍ സി ബി ഐയുടെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന ഹര്‍ജി സമര്‍പ്പിച്ചതെന്നും സി ബി ഐയുടെ ഭൂരിഭാഗം അന്വേഷണങ്ങളും ഇതിനകം പൂര്‍ത്തിയായെന്നും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് കെ നടരാജനായിരുന്നു കര്‍ണാടക പി സി സി അധ്യക്ഷന്റെ ഹര്‍ജി പരിഗണിച്ചിരുന്നത്.അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കാൻ തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ശിവകുമാറിന് അനുകൂലമായ കര്‍ണാടക ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് സി ബി ഐ ആയിരുന്നു കോടതി സമീപിച്ചത്. എന്നാല്‍ ഹര്‍ജിയില്‍ ഡികെ ശിവകുമാര്‍ അടക്കമുള്ളവര്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചെങ്കിലും സ്റ്റേ ഉത്തരവു മരവിപ്പിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. നവംബര്‍ ഏഴിനകം സിബിഐ ഹര്‍ജിയില്‍ ശിവകുമാറിന്റെ പ്രതികരണം അറിയിക്കണമെന്നാണ് കോടതിയുടെ ആവശ്യം.
2013നും 2018നും ഇടയില്‍ ശിവകുമാറിന്റെ ആസ്തിയില്‍ ആനുപാതികമല്ലാത്ത വര്‍ധനയുണ്ടായെന്ന് ആരോപിച്ച് 2020 ഒക്ടോബറിലാണ് ശിവകുമാറിനെതിരെ കേസെടുക്കുന്നത്. ഈ കാലയളവില്‍ ശിവകുമാറിന്റെ ആസ്തി 34 കോടി രൂപയില്‍ നിന്ന് അഞ്ചിരട്ടി ഉയര്‍ന്ന് 163 കോടി രൂപവരെയായി എന്നാണ് കണ്ടെത്തല്‍. ഈ സമയത്ത് തന്നെ അദ്ദേഹം കര്‍ണാടകയിലെ ജലവിഭവ വകുപ്പ് മന്ത്രിയുമായിരുന്നു.തനിക്കെതിരായ ബി ജെ പിയുടെ “പകപോക്കല്‍” രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിതെന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം മുതലുള്ള ശിവകുമാറിന്റെ അവകാശവാദം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും സമാനമായ കേസ് അന്വേഷിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് 2019 ല്‍ ഇഡി ശിവകുമാറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തു. ഒരു മാസത്തിന് ശേഷം ഡല്‍ഹി ഹൈക്കോടതിയാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.