ബെംഗളൂരു : നഗരത്തിൽ ലഹരി ഉപയോഗത്തിനെതിരേ നിരീക്ഷണം ശക്തമാക്കിവരുന്നതായി ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ പറഞ്ഞു. പോലീസ്പ ബ്ബുകൾ, ബാറുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലെ നിയുക്ത പുകവലി സ്ഥലങ്ങൾ സംബന്ധിച്ച ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്ന് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്.പൊതുസ്ഥാപനങ്ങളിലെ പുകയില ഉപയോഗം, മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട ലംഘനങ്ങൾക്ക് നടപടിയുണ്ടാകും
സംസ്ഥാനത്ത് തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് . ഈ മാസം 21 ന് മധ്യ അറബിക്കടലില്‍ തീവ്ര ന്യൂന മര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്.തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ചക്രവാതചുഴി അടുത്ത 36 മണിക്കൂറിനുള്ളില്‍ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. തുടര്‍ന്ന് പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബര്‍ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലില്‍ തീവ്ര ന്യൂന മര്‍ദ്ദമായി മാറാൻ സാധ്യതയെന്നാണ് മുന്നറിയിപ്പ്.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്കും, ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.