Home Featured ബെംഗളൂരു : നഗരത്തിൽ ഉള്ളിയുടെ വിലയിൽ വൻ വർധനവ്.

ബെംഗളൂരു : നഗരത്തിൽ ഉള്ളിയുടെ വിലയിൽ വൻ വർധനവ്.

ബെംഗളൂരു : പ്രധാന ഉത്പാദന കേന്ദ്രങ്ങളിൽനിന്നുള്ള വരവ് കുറഞ്ഞതോടെ നഗരത്തിൽ ഉള്ളിയുടെ വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ 20 മുതൽ 25 രൂപവരേയാണ് ഉള്ളിയുടെ വില ഉയർന്നത്.വ്യാഴാഴ്ച 40- 45 രൂപയ്ക്കാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളി വിൽപ്പന നടന്നത്. കഴിഞ്ഞ ശനിയാഴ്ച 15 മുതൽ 20 രൂപയ്ക്കുവരെ വിൽപ്പന നടന്ന സ്ഥാനത്താണിത്.പുണെ, നാസിക് തുടങ്ങിയ മാർക്കറ്റുകളിൽനിന്ന് ചിത്രദുർഗ, ചിക്കബെല്ലാപുര, ഗദക്, വിജയപുര തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽനിന്നുമാണ് നഗരത്തിൽ ഉള്ളിയെത്തുന്നത്.

എന്നാൽ ഇവിടങ്ങളിൽ കനത്ത വരൾച്ചയെത്തുടർന്ന് വിളവ് കുറഞ്ഞതോടെ കഴിഞ്ഞ ദിവസങ്ങളിൽ ഉള്ളിയെത്തുന്നതിന്റെ അളവും കുത്തനെ കുറഞ്ഞു.ഇതോടെയാണ് വില വലിയ തോതിൽ വർധിച്ചത്.പൂജ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളോടനുബന്ധിച്ച് ആവശ്യകത വർധിക്കുന്നതിനാൽ നഗരത്തിൽ ഉള്ളിവില വീണ്ടും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

തക്കാളി റോഡരികിലുപേക്ഷിച്ച് കർഷകൻ:ഉള്ളിവില കുതിക്കുമ്പോൾ തക്കാളിവില സംസ്ഥാനത്ത് കൂപ്പുകുത്തുകയാണ്. ചിത്രദുർഗയിലെ ചിക്കമനഹള്ളി മാർക്കറ്റിൽ തക്കാളിവില കിലോയ്ക്ക് രണ്ടുരൂപയായതോടെ കർഷകൻ തക്കാളി റോഡരികിലുപേക്ഷിച്ച് പ്രതിഷേധിച്ചു.അജ്ജനഹള്ളി സ്വദേശിയായരാംഗസ്വാമിയാണ് തക്കാളിറോഡരികിൽതള്ളിയത്.

കഴിഞ്ഞ ദിവസംമാർക്കറ്റിലെത്തിച്ചപ്പോൾ കിലോയ്ക്ക് രണ്ടുരൂപയാണ് വ്യാപാരികൾ പറഞ്ഞവില. ഈ തുകയ്ക്ക് വിറ്റാൽ തക്കാളി പറിച്ചെടുത്ത കൂലി പോലും ലഭിക്കില്ലെന്ന് വ്യക്തമായതോടെയാണ് രംഗസ്വാമി തക്കാളി വിൽപ്പന നടത്താതെ റോഡരികിൽ ഉപേക്ഷിച്ചത്. തക്കാളി കർഷകരെ കടക്കെണിയിൽനിന്ന് രക്ഷിക്കാൻ സർക്കാർ വിപണിയിൽ ഇടപെടണമെന്നും രംഗസ്വാമി ആവശ്യപ്പെട്ടു.

ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റര്‍

വടക്കാഞ്ചേരിയില്‍ ട്രെയിന് ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റര്‍ ദൂരം.തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് ആണ് രാജാറാണി – കൊച്ചുവേളി എക്പ്രസ് ട്രെയിനിനു ചാടി മരിച്ചത്. കൊച്ചുവേളി – രാജ്യറാണി എക്സ്പ്രസ് ട്രെയിൻ തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ട്രെയിനിൻ്റെ എൻഞ്ചിൻ ഗാര്‍ഡിന് മുകളില്‍ യാത്രക്കാര്‍ യുവാവിൻ്റെ തല കണ്ടെത്തിയത്. ഉടൻ തന്നെ റെയില്‍വെ പൊലീസ് സ്ഥലത്തെത്തി തലയടക്കമുള്ള ശരീരാവശിഷ്ടം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരി എങ്കക്കാട് റെയില്‍വെ ഗെയ്റ്റിന് സമീപം ബാക്കി ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് ആണ് മരിച്ചതെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. യുവാവ് ട്രെയിന് മുന്നില്‍ ചാടിയ വിവരം ലേക്കോ പൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനില്‍ അറിയിച്ചിരുന്നു. എന്നാല്‍ തല ട്രെയിനില്‍ കുടുങ്ങിയത് അറിഞ്ഞിരുന്നില്ല.പനങ്ങാട്ടുകര സെൻ്ററില്‍ ഫാൻസി ഷോപ്പ് നടത്തുന്ന ശരത്ത് സാമ്ബത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. യുവാവ് എഴുതിയ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. വടക്കാഞ്ചേരി പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു

You may also like

error: Content is protected !!
Join Our WhatsApp Group