Home Featured കണ്ണൂർ സ്ക്വാഡും ജവാനും നാളെ 99 രൂപയ്ക്ക്;ഓഫർ ഇങ്ങനെ

കണ്ണൂർ സ്ക്വാഡും ജവാനും നാളെ 99 രൂപയ്ക്ക്;ഓഫർ ഇങ്ങനെ

മുംബൈ: ഒക്ടോബര്‍ 13 വെള്ളിയാഴ്ച ഷാരൂഖ് ചിത്രം ജവാന്‍റെ ടിക്കറ്റ് വില കുത്തനെ താഴ്ത്തി ചിത്രം 99 രൂപയ്ക്ക് കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ഒരുക്കുന്നത്. ഇതിനകം ബോക്സോഫീസില്‍ 1100 കോടിയിലേറെ നേടിയ ചിത്രം തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് ദേശീയ സിനിമ ദിനത്തിനോട് അനുബന്ധിച്ച് ഈ ഓഫര്‍ നല്‍കുന്നത്. ഷാരൂഖ് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത് പ്രഖ്യാപിച്ചത്. അതേ സമയം ജവാന് മാത്രമല്ല ഓഫര്‍ രാജ്യത്തെ 4000 സ്ക്രീനുകളില്‍ നാളെ ടിക്കറ്റ് ഇളവുണ്ട്. ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രങ്ങള്‍ക്ക് പുറമേ ദേശീയ മള്‍ട്ടിപ്ലക്സ് ശൃംഖലകള്‍ സിനിമ ക്ലാസിക്കുകള്‍ അടക്കം ഒരാഴ്ചയോളമായി പ്രദര്‍ശിപ്പിക്കും എന്നാണ് വിവരം.

ഐമാക്സില്‍ അടക്കം ടിക്കറ്റ് നിരക്കില്‍ കുറവ് വരുത്തിയിട്ടുണ്ട്.ഒക്ടോബർ 13, അതായത് നാളെ കണ്ണൂർ സ്ക്വാഡ് കാണുന്നവർക്ക് വെറും 99 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും !. ദേശീയ സിനിമാദിനത്തോട് അനുബന്ധിച്ചാണ് ഈ സുവർണാവസരം പ്രേക്ഷകർക്ക് സിനിമാക്കാൻ നൽകിയിരിക്കുന്നത്. നാളത്തെ എല്ലാ ഷോകളിലും 99 രൂപയ്ക്ക് തന്നെ ടിക്കറ്റ് ലഭിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സിനിമ കാണാത്തവർക്ക് കാണാനും, കണ്ടവർക്ക് ഒന്നു കൂടി കാണാനും വലിയൊരു അവസരമാണിത്.

അതേസമയം ഈ കളക്ഷനോടെ ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളുടെ ലിസ്റ്റിലേക്കും എത്തിയിട്ടുണ്ട് ജവാന്‍. പഠാനോളം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രമായിരുന്നില്ല ജവാന്‍. എന്നാല്‍ പഠാന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന കിംഗ് ഖാന്‍ ചിത്രം എന്ന നിലയില്‍ ചിത്രം തിയറ്ററുകള്‍ നിറച്ചു. ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ പഠാനും ഗദര്‍ 2 നും ശേഷം നിറച്ച ചിത്രം കൂടിയാണ് ജവാന്‍.

ഒരേ വര്‍ഷം കരിയറിലെ ഏറ്റവും വലിയ രണ്ട് വിജയ ചിത്രങ്ങള്‍ ഇതോടെ ഷാരൂഖ് ഖാന് സ്വന്തമായി.നയന്‍താര, വിജയ് സേതുപതി, പ്രിയമണി എന്നിങ്ങനെ വലിയ താരനിരയുമായി തെന്നിന്ത്യന്‍ സംവിധായകന്‍ അറ്റ്ലി ഒരുക്കിയതാണ് ജവാന്‍. ദക്ഷിണേന്ത്യന്‍ മാസ് മസാല രീതിയില്‍ ഒരുക്കിയ ചിത്രം ഉത്തരേന്ത്യയില്‍ വന്‍ പ്രകടനമാണ് നടത്തിയത്. ഇന്ത്യന്‍ സ്ക്രീനുകളില്‍ നിന്ന് മാത്രം 600 കോടിയിലേറെ ജവാന്‍ നേടിയിട്ടുണ്ട്. അച്ഛനും മകനുമായി ഇരട്ട റോളിലാണ് ജവാനില്‍ ഷാരൂഖ് എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group