Home Featured ബംഗളൂരു: പെണ്‍സുഹൃത്തിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റില്‍

ബംഗളൂരു: പെണ്‍സുഹൃത്തിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു; 26കാരൻ അറസ്റ്റില്‍

ബംഗളൂരു: വര്‍ഷങ്ങളായി പെണ്‍സുഹൃത്തിന്‍റെ സ്വകാര്യ ചിത്രങ്ങള്‍ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിച്ചിരുന്ന 26കാരൻ അറസ്റ്റിലായി.തമിഴ്നാട് വെല്ലൂര്‍ സ്വദേശിയായ 26കാരൻ സഞ്ജയ് ആണ് പിടിയിലായത്.സഞ്ജയും പെണ്‍സുഹൃത്തും ബംഗളൂരുവില്‍ ലിവ് ഇൻ റിലേഷൻഷിപ്പിലാണ് കഴിഞ്ഞിരുന്നത്. പത്താം ക്ലാസ് മുതല്‍ സുഹൃത്തുക്കളായിരുന്ന ഇരുവരുടെയും ബന്ധം രണ്ട് കുടുംബങ്ങള്‍ക്കും അറിയാമായിരുന്നു. വൈകാതെ ഇരുവരുടെയും വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു കുടുംബങ്ങള്‍. ഇതിനിടയിലാണ് യുവതിയെയും ബന്ധുക്കളെയുമെല്ലാം ഞെട്ടിച്ച്‌ സഞ്ജയ് അറസ്റ്റിലായത്.2021ല്‍ യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത് ശ്രദ്ധയില്‍പെടുകയും യുവതി ഇക്കാര്യം പരാതിപ്പെടുകയും ചെയ്തതോടെ ഉടൻ നീക്കം ചെയ്യപ്പെട്ടു. എന്നാല്‍, ഈ വര്‍ഷം ജൂണില്‍ വീണ്ടും ഇത്തരത്തിലുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ കണ്ടെത്തുകയായിരുന്നു.ഇതോടെ, യുവതിയും സഞ്ജയും പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ സഞ്ജയ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.12 പേരുള്ള ടെലഗ്രാം ഗ്രൂപ്പിലാണ് സഞ്ജയ് കൂട്ടുകാരിയുടെ ചിത്രം അപ്‌ലോഡ് ചെയ്തിരുന്നത്.

മറ്റു അംഗങ്ങളും തങ്ങളുടെ പെണ്‍സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം സ്വകാര്യ ചിത്രങ്ങള്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തിരുന്നെന്ന് പൊലീസ് കണ്ടെത്തി. ഇത്തരത്തില്‍ നൂറുകണക്കിന് യുവതികളുടെ ചിത്രങ്ങള്‍ ഈ ഗ്രൂപ്പ് വഴി പ്രചരിക്കപ്പെട്ടിട്ടുണ്ടെന്നാണ് തെളിഞ്ഞിരിക്കുന്നത്.

സൈബർ ക്രൈം;ബെംഗളൂരുവിനൽ 9 മാസത്തിനിടെ 470 കോടി രൂപയുടെ നഷ്ടം

ഇന്ത്യയുടെ ഇൻഫർമേഷൻ ടെക്‌നോളജി തലസ്ഥാനമായി കണക്കാക്കപ്പെടുന്ന ബെംഗളൂരു, ഓൺലൈൻ തൊഴിൽ തട്ടിപ്പുകൾ, കൊള്ളയടിക്കൽ, ബിറ്റ്‌കോയിൻ തട്ടിപ്പുകൾ തുടങ്ങിയ സൈബർ തട്ടിപ്പുകളുടെ കേന്ദ്രമായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്, ഇരകൾക്ക് പ്രതിദിനം ശരാശരി 1.71 കോടി രൂപ നഷ്ടപ്പെടുന്നതായി സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നു.രേഖകൾ പ്രകാരം, നഗരത്തിലെ ആളുകൾക്ക് ഈ വർഷം ഒമ്പത് മാസത്തിനുള്ളിൽ 470 കോടി രൂപയുടെ നഷ്ടം രേഖപെടുത്തി . നഗരത്തിൽ എക്കാലത്തെയും ഉയർന്ന സൈബർ കുറ്റകൃത്യങ്ങൾ 12,615 രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group