Home Featured ബെംഗളൂരുവിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബസ് സ്‌റ്റോപ്പുമായി ശക്തി സ്‌കീം

ബെംഗളൂരുവിലെ ആദ്യത്തെ സഞ്ചരിക്കുന്ന ബസ് സ്‌റ്റോപ്പുമായി ശക്തി സ്‌കീം

ബെംഗളൂരു : കര്‍ണാടകയില്‍ ഉടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയാണ്‌ കര്‍ണാടക ശക്തി സ്‌കീം.ബെംഗളൂരുവിലെ തകരുന്ന മൊബിലിറ്റി ഗ്യാപ്പ് മൊബൈല്‍ ബസ് സ്‌റ്റോപ്പിലൂടെ പരിഹരിക്കുകയാണെന്ന്‌ വനിത ആക്‌ടിവിസ്‌റ്റായ അല്ലി സെറോണ.അനൗപചാരിക മേഖലയുടെ ഗതാഗത ആവശ്യങ്ങള്‍ എങ്ങനെ നിറവേറ്റാം എന്ന് തെളിയിക്കാനാകുമെന്ന്‌ ബസ് സ്‌റ്റോപ്പ്‌ സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നു. ഈ മൊബൈല്‍ ബസ് സ്‌റ്റോപ്പ്‌ ഒക്ടോബറിലുടനീളം ബെംഗളൂരുവിലെ തെരഞ്ഞെടുത്ത നാല് പ്രദേശങ്ങളായ ഹൊസ നഗര്‍, സീഗഹള്ളി, തേസ്‌ഡേ സാന്‍റെ ഏരിയ, ബൈരസന്ദ്ര എന്നിവയിലൂടെ സഞ്ചരിക്കും.

ബൈയപ്പനഹള്ളി മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന മൊബൈല്‍ ബസ് സ്‌റ്റോപ്പ്‌ ഹൊസ നഗര്‍, സീഗെഹള്ളി, അവിടെ നിന്ന് ഒക്‌ടോബര്‍ 9-10 തീയതികളിലായി പ്രിയങ്ക നഗര്‍ എന്നിവിടങ്ങളിലേക്കും, 16-18 തേസ്‌ഡേ സാന്‍റെ ഏരിയയിലേക്കും, 20-21 തീയതികളില്‍ ബൈരസന്ദ്രയിലേക്കും സഞ്ചരിക്കും. ഒരു സാധാരണ ബസ് സ്‌റ്റോപ്പിന്‍റെ രീതിയില്‍ തടി കൊണ്ടാണ്‌ സഞ്ചരിക്കുന്ന ബസ്‌ സ്‌റ്റോപ്പ് രൂപകല്‍പന ചെയ്‌തത്. അതില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍, ഇരിപ്പിടം, കാത്തിരിപ്പിനായുള്ള സ്ഥലം, ന്യൂസ് സ്‌റ്റാൻഡ് എന്നിവ ഉണ്ടായിരിക്കും.സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനായി നഗരത്തിലെ അനൗപചാരിക തൊഴില്‍ സേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് ഒരു പ്ലാറ്റ്‌ഫോം ഈ ഇൻസ്‌റ്റാളേഷനിലൂടെ സൃഷ്‌ടിച്ചിട്ടുള്ളതായും ജയനഗര നിയോജക മണ്ഡലത്തിലെ എപിഎസ്‌എ കമ്മ്യൂണിറ്റി കോര്‍ഡിനേറ്റര്‍ ബി സുരേഷകാന്ത പറഞ്ഞു.

‘ഞങ്ങള്‍ നാലംഗ കുടുംബമാണ്‌. ഞാനും ഭര്‍ത്താവും അമ്മാവനും ജോലിക്കായി ഇരുചക്രവാഹനത്തെ ആശ്രയിക്കുന്നു. ഓരോരുത്തര്‍ക്കും വാഹനം ഉള്ളത് കാര്‍ബണ്‍ ബഹിര്‍ഗമനം വര്‍ധിപ്പിക്കുന്നു.പല കുടുംബങ്ങളും ഇതുതന്നെ ചെയ്യുന്നു. 50-60 പേരെ ഉള്‍ക്കൊള്ളുന്ന ബസുകള്‍ മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. എല്ലാവരും ബസുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ എന്ന് സങ്കല്‍പ്പിക്കുക. ഇത് പരിസ്ഥിതിയെ ക്രിയാത്മകമായി ബാധിക്കുകയും, മെച്ചപ്പെട്ട മഴ, പച്ചപ്പ്, മലിനീകരണം കുറഞ്ഞ വായു, മൊത്തത്തിലുള്ള മെച്ചപ്പെട്ട ജീവിത നിലവാരം, ആരോഗ്യം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും’ -വിജയനഗര്‍, വൈറ്റ്ഫീല്‍ഡില്‍ നിന്നുള്ള വനിത നേതാവും തയ്യല്‍ക്കാരിയുമായ സുജാത പറയുന്നു.

എല്ലാവര്‍ക്കും സുരക്ഷിതവും താങ്ങാനാവുന്നതും ഉപയോഗപ്പെടുത്താനാകുന്നതുമായ ഗതാഗതം പ്രത്യേകിച്ച്‌ ദുര്‍ബല സാഹചര്യങ്ങളിലുള്ളവര്‍ക്ക് ലഭ്യമാക്കാൻ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 11-ാം ലക്ഷ്യം അംഗരാജ്യങ്ങളോട് അഭ്യര്‍ഥിക്കുന്നുണ്ടെന്ന് ബെംഗളൂരു മൂവിംഗിലെ മല്ലിക ആര്യ പറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇൻക്ലൂസീവ് മൊബിലിറ്റി പലപ്പോഴും അവഗണിക്കപ്പെടുന്നു. അല്ലി സെറോണ മൊബൈല്‍ ബസ് സ്‌റ്റോപ്പ്‌ ഒരു നല്ല പൊതുഗതാഗത സംവിധാനത്തിന് ആളുകളെ എങ്ങനെ നഗരത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കുന്നു

You may also like

error: Content is protected !!
Join Our WhatsApp Group