ബെംഗളൂരു : നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ ഔട്ടർ റിങ്റോഡിൽ (ഒ.ആർ.ആർ.) 100- ദിവസത്തിനകം ഗതാഗതക്കുരുക്ക്കുറയ്ക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഗതാഗതക്കുരുക്കുണ്ടാക്കുന്ന തരത്തിലുള്ള കടകളും സ്ഥാപനങ്ങളും ഒഴിപ്പിച്ചും റോഡിലെ കുഴികൾ നികത്തിയുമാണ് ഗതാഗതക്കുരുക്ക് നിയന്ത്രിക്കുക. ഇതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾ തുടങ്ങിയതായും ഡി.കെ. ശിവകുമാർ പറഞ്ഞു.കഴിഞ്ഞമാസം 27-ന് ഔട്ടർറിങ് റോഡിൽ അഞ്ചുമണിക്കൂറിലധികം ഗതാഗതതടസ്സമുണ്ടായത് വലിയതോതിൽ ചർച്ചചെയ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെ പ്രദേശത്തെ ഐ.ടി. കമ്പനികളുടെ സംഘടനയായ ഔട്ടർറിങ് റോഡ് കമ്പനീസ്അസോസിയേഷൻസ് (ഒ.ആർ.ആർ.സി.എ.) ഗതാഗതക്കുരുക്ക്കുറയ്ക്കാൻ അടിയന്തര നടപടിവേണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാരിന്റെ നടപടി.റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാട്ടുന്നത് അനധികൃതമായി പ്രവർത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളാണ്. നേരത്തേ ഇത്തരം സ്ഥാപനങ്ങൾക്കെതിരേ നടപടി സ്വീകരിക്കാൻ ബി.ബി.എം.പി. ലക്ഷ്യമിട്ടിരുന്നെങ്കിലും രാഷ്ട്രീയ സമ്മർദത്തെത്തുടർന്ന് അവസാനഘട്ടത്തിൽ പിൻവാങ്ങുകയായിരുന്നു.
എന്നാൽ ഇത്തവണ മുഖം നോക്കാതെ നടപടിയെടുക്കാനാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. അതോടൊപ്പം സ്ഥിരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന ആറിടങ്ങളിൽ കൂടുതൽ ട്രാഫിക് പോലീസുകാരെ നിയോഗിക്കാനും നിർദേശമുണ്ട്.അതേസമയം, ഗതാഗതക്കുരുക്ക് ശാശ്വതമായി പരിഹരിക്കാൻ ഔട്ടർ റിങ് റോഡിൽ കൂടുതൽ മേൽപ്പാലങ്ങൾ നിർമിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളും സർക്കാരിന്റെ പരിഗണനയിലുണ്ട്.
പ്രളയത്തില്‍ പ്രമുഖ നടിയെ കാണാതായി, അമ്മയെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് മകള്‍
സിക്കിമിലെ പ്രളയത്തില്‍ തെലുങ്ക് നടി സരള കുമാരിയെ കാണാതായി. സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയ അമ്മയെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നു കാണിച്ചുകൊണ്ട് നടിയുടെ മകള്‍ നബിതയാണ് തെലങ്കാന സര്‍ക്കാരിനോട് സഹായം അഭ്യര്‍ഥിച്ചത്.ഹൈദരാബാദിലാണ് സരള കുമാരി താമസിക്കുന്നത്. ഒക്ടോബര്‍ രണ്ടിന് സുഹൃത്തുക്കളോടൊപ്പം സിക്കിമിലേക്ക് യാത്ര പോയിരുന്നു. ഈ യാത്രയെക്കുറിച്ച് അമേരിക്കിയിലുള്ള മകളെ നടി അറിയിച്ചിരുന്നു.
ഒക്ടോബര്‍ മൂന്നിനാണ് അമ്മയുമായി അവസാനമായി സംസാരിച്ചതെന്നും വാര്‍ത്തകളിലൂടെ സിക്കിമിലെ വെള്ളപ്പൊക്കത്തെ കുറിച്ച് അറിഞ്ഞതിനെ തുടര്‍ന്ന് അമ്മയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്നും മകള്‍ നബിത പറഞ്ഞു.