മലയാളത്തിന് ഒരുപിടി നല്ല സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സിബി മലയിൽ.മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും ഈസംവിധായകനൊപ്പമുള്ള സിനിമ ആഗ്രഹിക്കുന്നതാണ്. മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനായ സിബി മലയിലിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു സിനിമ ഏതൊരു പ്രേക്ഷകനുംആഗ്രഹിക്കുന്നതാണ്. എന്നാൽ ഈ കൂട്ടുകെട്ടിൽ ഇതുവരെ സിനിമകളൊന്നും വന്നിട്ടില്ല. രഞ്ജിത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, നവ്യ നായർ എന്നിവർ പ്രധാന കാഥാപാത്രങ്ങളായി എത്തിയ നന്ദനം എന്ന സിനിമയിലെ ‘കാർമുകിൽ വർണന്റെ’ എന്നുതുടങ്ങുന്ന ഗാനം ഷൂട്ട് ചെയ്തത്സിബി മലയിലായിരുന്നു. എന്നാൽ, സിനിമകളൊന്നും സംഭവിച്ചില്ല. അതിനെക്കുറിച്ച് സിബി മലയിൽ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
ഇപ്പോഴിതാ അതേ വാക്കുകൾ വീണ്ടും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. “ഞങ്ങളുടെ റിലേഷനിൽ ഒരു വിള്ളൽ സംഭവിച്ചു. അത് ഒരിക്കലും നൂറു ശതമാനം എന്റെ കുറ്റം കൊണ്ടല്ല. എന്നാൽ പൃഥ്വി വിചാരിച്ചിരിക്കുന്നത് അങ്ങനെയാണ്. അമൃതം എന്ന സിനിമയിലേക്ക് ജയറാമിന്റെ അനിയന്റെ റോളിലേക്ക് ആദ്യം കാസ്റ്റ് ചെയ്തത് പൃഥ്വിരാജിനെ ആയിരുന്നു. പ്രൊഡ്യൂസറും കഥാകൃത്തുമാണ് പൃഥ്വിയോട് കഥ പറയാൻ പോയത്. എന്നാൽ പൃഥ്വിയുടെ പ്രതിഫലം കൂടുതലായതിനാൽ അവരോട് പറഞ്ഞത് നിങ്ങളുടെ ബഡ്ജറ്റിൽ ആ ക്യാരക്റ്റർ ചെയ്യാൻ ശ്രമിക്കൂ എന്നാണ്. അതിനും ബുദ്ധിമുട്ടാണെങ്കിൽ വേറെ ആരെയെങ്കിലും നോക്കാമെന്നും ഞാൻ പറഞ്ഞു.
പക്ഷേ പൃഥ്വിയും അവരും തമ്മിൽ ഒരു ധാരണയിലെത്തിയില്ല. അദ്ദേഹം വിചാരിച്ചിരിക്കുന്നത് ഞാനാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ്. ആ കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. അതൊരു അകൽച്ചയായി ഇപ്പോഴും കിടക്കുന്നു.അദ്ദേഹത്തിന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സെല്ലുലോയിഡിലെ പ്രകടനത്തിന് ലഭിച്ചപ്പോൾ അതിന് നിർണായക തീരുമാനമെടുത്ത വ്യക്തി ഞാനായിരുന്നു. എന്റെ അഭിപ്രായമാണ് ജൂറി ഗൌരവത്തിൽ എടുത്തത്. എനിക്ക് ആരോടും പിണക്കമില്ല, പക്ഷേ പല സമയത്തും എനിക്ക് വിഷമമുണ്ടാക്കിയ നിലപാടുകൾ അദ്ദേഹം എടുത്തിട്ടുണ്ട്…” സിബി മലയിൽ പറയുന്നു.
അഭിനേതാവെന്ന നിലയിൽ മാത്രമല്ല സംവിധായകനായും മലയാള സിനിമാപ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കലാകാരനാണ് പൃഥ്വിരാജ്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ രണ്ടാം ഭാഗം എംപുരാന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹൻലാലിന്റെ ശക്തമായ കഥാപാത്രമായിരുന്നു ലൂസിഫറിലേത്. അതുകൊണ്ടു തന്നെ രണ്ടാം ഭാഗത്തിനു വേണ്ടിയും ആവേശത്തോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.