ബംഗളൂരു മെട്രോക്കുള്ളില്‍ യാത്രക്കിടെ ഭക്ഷണം കഴിച്ചയാള്‍ക്കെതിരെ കേസ്. യുവാവിനെതിരെ കേസെടുത്തതായും 500 രൂപ പിഴ ചുമത്തിയതായും ബംഗളൂരു മെട്രോ റെയില്‍ കോര്പറേഷൻ ലിമിറ്റഡ് അറിയിച്ചു.ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് സംഭവം നടന്നത്. നമ്മ മെട്രോ ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ യുവാവ് യാത്രക്കിടെ പാഴ്സല്‍ പൊതി തുറന്ന് ഗോപി മഞ്ചൂരിയൻ കഴിക്കുകയായിരുന്നു. ഇത് വീഡിയോയില്‍ പകര്‍ത്തുന്നത് ശ്രദ്ധിച്ചെങ്കിലും യുവാവ് തീറ്റ തുടര്‍ന്നു.നടപടിയുണ്ടാകുമെന്ന് സുഹൃത്തുക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടും യുവാവ് തീറ്റ നിര്‍ത്തിയില്ല.
പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ഇതോടെ നിയമ ലംഘനത്തിനെതിരെ നിരവധി പേര് പ്രതിഷേധവുമായി രംഗത്തെത്തി.ജയാനഗര്‍ പൊലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാവിയില്‍ ഇത്തരം പെരുമാറ്റം ആവര്‍ത്തിക്കില്ലെന്ന് ഇദ്ദേഹം പൊലീസിന് ഉറപ്പുനല്‍കി.
കോടതി പരിസരം വേണ്ട, മാളില്‍ വെച്ച് കാണാം’; പിതാവിന്റെ ആവശ്യം അംഗീകരിച്ച് സുപ്രീം കോടതി
അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നിലവിലുള്ള സാഹചര്യത്തില്‍ പിതാവിന് കുട്ടിയെ കോടതി പരിസരത്ത് വെച്ച് കാണാമെന്ന കുടുംബകോടതിയുടെ ഉപാധി ഭേദഗതി ചെയ്ത് സുപ്രീംകോടതി.ഞായറാഴ്ച്ചകളില്‍ പകല്‍ 11 മുതല്‍ നാല് വരെയുള്ള സമയത്ത് കോടതിപരിസരത്ത് വെച്ച് പിതാവിന് കുട്ടിയെ കാണാമെന്നും സംസാരിക്കാമെന്നായിരുന്നു കുടുംബകോടതി ഏര്‍പ്പെടുത്തിയ വ്യവസ്ഥ. കുട്ടിയുടെ മാനസിക അവസ്ഥ കണക്കിലെടുത്ത് മറ്റെവിടെയെങ്കിലും വെച്ച് കൂടിക്കാഴ്ച്ചയ്ക്കുള്ള അവസരം ഒരുക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല.
പിതാവ് കേരളാഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. തുടര്‍ന്ന്, പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. കോടതിപരിസരത്ത് വെച്ചുള്ള കൂടിക്കാഴ്ച്ചകള്‍ കുട്ടിയുടെ താല്പര്യങ്ങള്ക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസ് എ എസ് ബൊപ്പണ്ണ നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ ഞായറാഴ്ച്ചകളില്‍ പിതാവിന് കുട്ടിയെ കൊല്ലം ആര് പി മാളില്‍ വെച്ച് കാണാനുള്ള സൗകര്യമുണ്ടാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പിതാവിന് വേണ്ടി അഭിഭാഷകരായ നിഷേ രാജൻ ഷൊങ്കര്‍, ശ്രീറാംപറക്കാട്ട് തുടങ്ങിയവര്‍ ഹാജരായി.