ബെംഗളൂരു : കണ്ണിങ്ഹാം റോഡിൽ പത്തുലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച ബസ് ഷെൽട്ടർ മോഷണംപോയ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബസ് ഷെൽട്ടർ സ്ഥാപിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് കാണാതായത്.ബെംഗളൂരു കോർപ്പറേഷൻ നിയോഗിച്ച സ്വകാര്യകമ്പനി ഓഗസ്റ്റ് 21-നാണ് കണ്ണിങ്ഹാം റോഡിൽ സ്റ്റീലുപയോഗിച്ചുള്ള ബസ് ഷെൽട്ടർ സ്ഥാപിച്ചത്.
ഒരാഴ്ചയ്ക്കുശേഷം കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഷെൽട്ടർ കാണാനില്ലായിരുന്നു. ഉടൻതന്നെ ഉദ്യോഗസ്ഥർ കോർപ്പറേഷനെ ബന്ധപ്പെട്ടപ്പോൾ അവർ ഷെൽട്ടർ മാറ്റിയിട്ടില്ലെന്നറിയിച്ചു. ഇതേത്തുടർന്ന് ഹൈ ഗ്രൗണ്ട് പോലീസിൽ പരാതിനൽകുകയായിരുന്നു. മോഷണക്കേസ് രജിസ്റ്റർചെയ്തു.
നവജാതശിശു മരിച്ചെന്ന് ഡോക്ടര്‍മാര്‍; സംസ്ക്കാരത്തിന് തൊട്ടുമുമ്ബ് അത്ഭുതകരമായി ജീവിതത്തിലേക്ക്
സില്‍ച്ചര്‍: മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാത ശിശു സംസ്‌കാരത്തിന് തൊട്ടുമുന്‍പ് അത്ഭുതകരമായി ജീവിതത്തിലേക്ക്.അസമിലെ സില്‍ച്ചറിലാണ് സംഭവം. മാലിനിബില്‍ സ്വദേശി രത്തന്‍ദാസിന്റെ ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ ചൊവ്വാഴ്ച വൈകിട്ടാണ് അസമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സങ്കീര്‍ണതകള്‍ ഉള്ളതിനാല്‍ അമ്മയെയോ കുഞ്ഞിനെയോ രക്ഷിക്കാന്‍ കഴിയൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രത്തന്‍ ദാസ് പറഞ്ഞു.പ്രസവചികിത്സക്കായി രത്തന്‍ ദാസ് ഒപ്പിട്ടുകൊടുത്തു. തുടര്‍ന്ന് ബുധനാഴ്ച പ്രസവം നടന്നു. എന്നാല്‍, കുഞ്ഞ് മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞതെന്ന് രത്തന്‍ ദാസ് വ്യക്തമാക്കിയതായി ‘എൻഡിടിവി’ റിപ്പോര്‍ട്ട് ചെയ്തു.
പ്രസവത്തോടെ കുഞ്ഞ് മരിച്ചെവെന്നായിരുന്നു ആശുപത്രി അധികൃതര്‍ അറിയിച്ചത്. ബുധനാഴ്ച രാവിലെ കുട്ടിയെ ഒരു പാക്കറ്റിലാക്കിയാണ് കൈമാറിയത്. ഇതിനൊപ്പം മരണ സര്‍ട്ടിഫിക്കറ്റും നല്‍കി.പിന്നീട് സില്‍ച്ചറിലെ ശ്മശാനത്തില്‍ സംസ്കാരം തീരുമാനിക്കുകയും ചെയ്തു. അന്ത്യകര്‍മങ്ങള്‍ക്കായി കുഞ്ഞിനെ പുറത്തെടുത്തപ്പോള്‍ കുട്ടി കരയുകയായിരുന്നു. ഉടൻതന്നെ കുഞ്ഞുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു അച്ഛൻ. കുഞ്ഞ് ഇപ്പോള്‍ ചികിത്സയിലാണ്. അതേസമയം, കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുന്നതിന് മുമ്ബ് എട്ട് മണിക്കൂര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സംഭവത്തെത്തുടര്‍ന്ന് സില്‍ച്ചറിലെ മാലിനിബില്‍ പ്രദേശത്തെ സ്വകാര്യാശുപത്രിക്ക് മുന്നില്‍ രോഷാകുലരായ നാട്ടുകാര്‍ തടിച്ചുകൂടി. ഏറെനേരം സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ആശുപത്രി അധികൃതരുടെ അനാസ്ഥക്കും അശ്രദ്ധക്കുമെതിരെ രത്തന്‍ ദാസ് പൊലീസില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.