ബെംഗളൂരു : പൂജാഅവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കർണാടക ആർ.ടി.സി. ബെംഗളൂരുവിൽനിന്നും മൈസൂരുവിൽനിന്നുമായി 19 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.ഈ മാസം 19, 20, 21 തീയതികളിലാണ് തൃശ്ശൂർ, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂർ, മൂന്നാർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തുന്നത്.റിസർവേഷൻ ആരംഭിച്ചു. യാത്രത്തിരക്ക് കൂടുന്നതനുസരിച്ച് വരുംദിവസങ്ങളിൽ കൂടുതൽ പ്രത്യേക സർവീസുകൾ പ്രഖ്യാപിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.
പ്രത്യേക സർവീസുകൾ:ഒക്ടോബർ 19: ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
ഒക്ടോബർ 20: ബെംഗളൂരു-കണ്ണൂർ (രാത്രി 9.40, ഐരാവത്), ബെംഗളൂരു എറണാകുളം (രാത്രി 7.54, 8.52. 9.18, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു കോട്ടയം (രാത്രി 7.40, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-കോഴിക്കോട് (രാത്രി 9.48-ഐരാവത് ക്ലബ്ബ് ക്ലാസ്, 8.03 രാജഹംസ), ബെംഗളൂരു-മൂന്നാർ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പർ), ബെംഗളൂരു – പാലക്കാട് (രാത്രി 9.48, 9.53, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.05, 9.28,9.32, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു-എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
ഒക്ടോബർ 21: ബെംഗളൂരു എറണാകുളം (രാത്രി 8.52, ഐരാവത് ക്ലബ്ബ് ക്ലാസ്), ബെംഗളൂരു-തൃശ്ശൂർ (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്), മൈസൂരു- എറണാകുളം (രാത്രി 9.28, ഐരാവത് ക്ലബ്ബ് ക്ലാസ്).
വൈദ്യുതി വാങ്ങല്‍ കരാര്‍ പുനഃസ്ഥാപിക്കണം ; ഉത്തരവ് ഇന്നിറങ്ങും
കെഎസ്‌ഇബിയുടെ നാല് വൈദ്യുതി വാങ്ങല്‍ കരാറിന്റെ അംഗീകാരം പുനഃസ്ഥാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ റഗുലേറ്ററി കമീഷനോട് ആവശ്യപ്പെടും.പൊതുതാല്‍പ്പര്യം മുൻനിര്‍ത്തി കേന്ദ്ര വൈദ്യുതി നിയമത്തിലെ 108––ാം വകുപ്പ് പ്രകാരമാണ് മന്ത്രിസഭ തീരുമാനമെടുത്തത്. യുഡിഎഫ് കാലത്തെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് കമീഷൻ നിലവിലെ നാല് കരാറുകള്‍ക്ക് അംഗീകാരം നിഷേധിച്ചത്. ഇതുമൂലം ദിവസം 465 മെഗാവാട്ടിന്റെ വൈദ്യുതി ലഭ്യത കുറഞ്ഞു. മഴക്കുറവ് ഉല്‍പ്പാദനത്തെയും ബാധിച്ചു. റദ്ദാക്കിയ കരാറിന് പകരം താല്‍ക്കാലിക കരാറിലൂടെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങുകയാണ്.
ഇത് പ്രതിദിനം എട്ട് മുതല്‍ 12 കോടി രൂപയുടെ അധിക ബാധ്യതയാണുണ്ടാക്കുന്നത്.സര്‍ക്കാര്‍ അംഗീകാരമില്ലെന്ന കാരണം നിരത്തിയാണ് റഗുലേറ്ററി കമീഷൻ കരാറിന്റെ അംഗീകാരം തടഞ്ഞത്. കേന്ദ്ര നിയമത്തിലെ വകുപ്പ് ഉപയോഗിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നതോടെ കമീഷന് തീരുമാനം പുനഃപരിശോധിക്കാനാകും. മന്ത്രിസഭാ തീരുമാന പ്രകാരം ഊര്‍ജ സെക്രട്ടറി വിശദ ഉത്തരവ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.കരാറിന് അംഗീകാരം നിഷേധിച്ചതിനെതിരെ കെഎസ്‌ഇബി കേന്ദ്ര അപലറ്റ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. കേന്ദ്ര ട്രിബ്യൂണലില്‍ കെഎസ്‌ഇബിയുടെ ഹര്‍ജി വന്നപ്പോള്‍ റഗുലേറ്ററി കമീഷൻ വാദിച്ചത് സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കാത്ത കരാര്‍ എന്നായിരുന്നു. തുടര്‍ വാദം കേള്‍ക്കാൻ മാറ്റിവച്ച ഈ കേസ് വീണ്ടും പരിഗണിക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ഉണ്ടെന്ന് കെഎസ്‌ഇബിക്ക് വ്യക്തമാക്കാനാകും.