Home Featured ബെംഗളൂരു: 3 വര്‍ഷത്തിന് ശേഷം ദുബൈയില്‍ നിന്നെത്തി, മീൻ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് മകന്‍റെ സര്‍പ്രൈസ്-വീഡിയോ വൈറൽ.

ബെംഗളൂരു: 3 വര്‍ഷത്തിന് ശേഷം ദുബൈയില്‍ നിന്നെത്തി, മീൻ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് മകന്‍റെ സര്‍പ്രൈസ്-വീഡിയോ വൈറൽ.

ബെംഗളൂരു: സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നതും, അപ്രതീക്ഷിതമായി എത്തി പ്രിയപ്പെട്ടവരെ അമ്ബരപ്പിക്കുകയും ഒക്കെ ചെയ്യുന്ന സര്‍പ്രൈസ് വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.തന്‍റെ പ്രിയപ്പെട്ട അമ്മയ്ക്ക് മകൻ നല്‍കിയ ഒരു സര്‍പ്രൈസ് വിസിറ്റിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മീൻ കച്ചവടക്കാരിയായ അമ്മയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായെത്തി അമ്ബരപ്പിച്ചിരിക്കുകയാണ് ഒരു മകൻ. ഒട്ടും പ്രതീക്ഷിക്കാതെ വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ മുന്നില്‍ കണ്ട അമ്മയുടെയും, ആ സന്തോഷം അറിഞ്ഞ മകന്‍റെയും വീഡിയോ നിരവധി പേരാണ് ഏറ്റെടുത്തത്.മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്ന് വന്ന മകൻ മീൻ വില്‍പ്പനക്കാരിയായ അമ്മയ്ക്ക് മുന്നില്‍ അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്നതാണ് വീഡിയോ.

കര്‍ണാടക സ്വദേശിയായ രോഹിത് എന്ന യുവാവാണ് ഗംഗോല്ലി മാര്‍ക്കറ്റില്‍ മീൻ വില്‍ക്കുന്ന അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. അമ്മ മീൻ വില്‍ക്കുന്ന മാര്‍ക്കറ്റിലേക്ക് മുഖം മറച്ചാണ് മകനെത്തിയത്. തൂവാലകൊണ്ട് മുഖം മറച്ച്‌, കൂളിംഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ മകനെ അമ്മ തിരിച്ചറിഞ്ഞതേയില്ല.മുഖം മറച്ചെത്തിയ യുവാവ് അമ്മയോട് മീനിന്റെ വില ചോദിക്കുന്നതും സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വിലയും മറ്റും ചോദിച്ചുള്ള സംസാരത്തിനിടെ സംശയം തോന്നി അമ്മ പെട്ടന്ന് എഴുനേറ്റ് യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും മാറ്റി. അപ്പോഴാണ് അത് തന്‍റെ മകനാണെന്ന് ആ അമ്മ തിരിച്ചറിയുന്നത്. മകനെ കണ്ട് അമ്മ കരയുന്നതും കെട്ടിപ്പിടിക്കുന്നതും വീഡിയോയില്‍ കാണാം. ഇൻസ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ദുബായില്‍ ജോലി ചെയ്യുന്ന രോഹിത്ത് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നാട്ടില്‍ എത്തിയത്. വിമാനത്താവളത്തിലെത്തിയ ഉടനെ രോഹിത്ത് അമ്മ മീൻ വില്‍ക്കുന്ന മാര്‍ക്കറ്റിലേക്ക് എത്തുകയായിരുന്നു. അപ്രതീക്ഷിത വരവില്‍ സന്തോഷം കൊണ്ട് അമ്മ കരയുന്നത് കണ്ട ഉടൻ രോഹിത്ത് അമ്മയെ കെട്ടിപ്പിടിച്ച്‌ സ്നേഹം പങ്കുവെയ്ക്കുന്നത് വീഡിയോയില്‍ കാണാം. നിരവധിപേരാണ് വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. ആ അമ്മ എന്തൊരു ഭാഗ്യം ചെയ്ത് ആളാണ്, എന്തൊരു സ്നേഹമുള്ള മകനാണ് എന്നാണ് കമന്‍റുകള്‍.

You may also like

error: Content is protected !!
Join Our WhatsApp Group