Home Featured ഓൺലൈൻ ഗെയിമുകളുടെ ജി.എസ്.ടി. നിരക്ക് ഉയർത്തി കർണാടക സർക്കാർ

ഓൺലൈൻ ഗെയിമുകളുടെ ജി.എസ്.ടി. നിരക്ക് ഉയർത്തി കർണാടക സർക്കാർ

ബെംഗളൂരു : ഓൺലൈൻ ഗെയിമുകളുടെ ജി.എസ്.ടി. നിരക്ക് ഉയർത്തി കർണാടക സർക്കാർ. 28 ശതമാനമായാണ് ഉയർത്തിയത്.പ്രത്യേക ഓർഡിനൻസിറക്കിയാണ് നികുതിവർധന നടപ്പാക്കിയത്. ഒക്ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽവരും. സംസ്ഥാനത്തിന് ഇതുവഴി 1,500 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

സൂപ്പര്‍ ഓഫര്‍!; മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം

ഗാന്ധി ജയന്തി ദിനാഘോഷത്തോട് അനുബന്ധിച്ച്‌ കൊച്ചി മെട്രോയില്‍ ഇന്ന് 20 രൂപയ്ക്ക് യാത്ര ചെയ്യാം. മിനിമം ദൂരത്തിനുള്ള ടിക്കറ്റ് നിരക്കായ 10 രൂപ ഒക്ടോബര്‍ രണ്ടിനും തുടരും.അതേസമയം 60 രൂപ ഈടാക്കുന്ന ദൂരം ഇന്ന് 20 രൂപയ്ക്ക് സഞ്ചരിക്കാനാകും.പേപ്പര്‍ ക്യു ആര്‍, മൊബൈല്‍ ക്യു ആര്‍, കൊച്ചി വണ്‍ കാര്‍ഡ് എന്നിവയ്ക്ക് ഈ പ്രത്യേക ഇളവ് ലഭിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഇളവ് ക്യാഷ് ബാക്ക് ആയി ലഭിക്കും. രാവിലെ 6 മുതല്‍ 10.30 വരെ ഇന്നേദിവസം മറ്റ് ഓഫറുകള്‍ ലഭ്യമായിരിക്കില്ല.

കേന്ദ്ര സര്‍ക്കാരിന്റെ സ്വച്ഛത ഹി സേവ ക്യാംപെയിനില്‍ കൊച്ചി മെട്രോയും പങ്കാളികളായി. കൊച്ചി മെട്രോയുടെ കോര്‍പ്പറേറ്റ് ഓഫീസിന്റെയും മുട്ടത്ത് കൊച്ചി മെട്രോ യാര്‍ഡിന്റെയും പരിസരങ്ങള്‍ ഉദ്യോഗസ്ഥര്‍ വൃത്തിയാക്കി. കെ എം ആര്‍ എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്‌റ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

You may also like

error: Content is protected !!
Join Our WhatsApp Group