ബംഗളൂരു: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും നൈപുണ്യ പരിശീലനത്തിനുമായി ബംഗളൂരു പൊലീസ് സൈബര്‍ സ്ഫിയര്‍ കേന്ദ്രം തുടങ്ങുന്നു.സൈബര്‍ നിയമം കര്‍ശനമാക്കാനും കുറ്റകൃത്യങ്ങള്‍ തടയാനും കേന്ദ്രം ഉപകരിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു. സൈബര്‍ സുരക്ഷക്കായുള്ള ഫയര്‍ വാളുകള്‍ നിര്‍മിക്കുക, സമൂഹ മാധ്യമങ്ങളിലൂടെയുള്ള തട്ടിപ്പുകള്‍ തടയാൻ നിരീക്ഷണം നടത്തുക, സ്വകാര്യ മേഖലയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയവയും ലക്ഷ്യങ്ങളാണ്.
ഹംപി മികച്ച വിനോദസഞ്ചാര ഗ്രാമം
രാജ്യത്തെ ഏറ്റവും മികച്ച വിനോദസഞ്ചാര ഗ്രാമമായി ഹംപിയെ കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയം തിരഞ്ഞെടുത്തു.ലോക വിനോദസഞ്ചാര ദിനാഘോഷത്തിന്റെ ഭാഗമായായിരുന്നു പ്രഖ്യാപനം. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമായി ലഭിച്ച 795 അപേക്ഷകളില്‍നിന്നാണ് ഹംപിയെ തിരഞ്ഞെടുത്തത്. ഹംപിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാൻ നേട്ടം സഹായിക്കും. വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകളുള്ള ഹംപി യുനസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച നഗരംകൂടിയാണ്.