രാജ്യത്തെ ബാങ്കിങ് മേഖല അനുദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടില്‍ നിന്നും പണം പിൻവലിച്ചാലും നിക്ഷേപിച്ചാലും ഉടനടി അക്കൗണ്ട് ഉടമകള്‍ അറിയാറുണ്ട്.ഇപ്പോഴിതാ തന്റെ അക്കൗണ്ടിലേക്ക് എത്തിയ നിക്ഷേപം കണ്ട് ഞെട്ടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഒരു ടാക്സി ഡ്രൈവര്‍. ചെന്നൈയിലെ ടാക്സി ഡ്രൈവര്‍ക്ക് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് ലഭിച്ചത്. എന്താണ് സംഭവമെന്നല്ലേ? ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്ത്. 30 മിനിറ്റിനുള്ളില്‍ ബാക്കി തുക ബാങ്ക് തിരികെ എടുക്കുകയും ചെയ്തു.
എന്നാല്‍ പണം തിരിച്ചെടുക്കുന്നതിന് മുൻപ് അതില്‍ നിന്നും 21,00 രൂപ സുഹൃത്തിന് കൈമാറാൻ അദ്ദേഹത്തിന് കഴിഞ്ഞു.സംഭവമിങ്ങനെയാണ്, പഴനിക്കടുത്ത് നെയ്ക്കരപ്പട്ടി സ്വദേശിയായ രാജ്കുമാര് സുഹൃത്തുക്കളോടൊപ്പം കോടമ്ബാക്കത്ത് മുറി വാടകയ്ക്കെടുത്ത് താമസിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുന്ന സമയത്ത് ഉറക്കം ഉണര്‍ന്ന് ഫോണ്‍ നോക്കിയപ്പോള്‍ കാണുന്നത് . ഏകദേശം 3 മണിക്ക്, തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്.
ആദ്യം ഇത് ഫേക്ക് ആണെന്നും പറ്റിക്കലാണെന്നും വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലാക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ഞാൻ അതില്‍ വളരെയധികം പൂജ്യങ്ങള്‍ ഉള്ളതിനാല്‍ തുക കണക്കാക്കാൻ പോലും കഴിഞ്ഞില്ല എന്ന് രാജ് കുമാര്‍ പറയുന്നു. അതുവരെ 105 രൂപ മാത്രമാണ് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍, ഇതൊരു സ്പാം സന്ദേശമാണെന്നോ ആരെങ്കിലും തന്നെ ചതിക്കാനോ പരിഹസിക്കാനോ ശ്രമിച്ചതാണെന്നാണ്.
എന്നാല്‍ പിന്നീട് അത് ടിഎംബിയുടെ ഔദ്യോഗിക നമ്ബറില്‍ നിന്നുള്ള ടെക്സ്റ്റ് അലേര്‍ട്ട് ആണെന്ന് മനസിലായി എന്ന് രാജ് കുമാര്‍ പറഞ്ഞു. ഉടൻ തന്നെ രാജ്കുമാര് 21,00 രൂപ സുഹൃത്തിന് കൈമാറി. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ക്കകം ബാക്കി തുക ബാങ്ക് ഡെബിറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ തൂത്തുക്കുടിയില്‍ നിന്നുള്ള ടിഎംബി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ബന്ധപ്പെടുകയും പണം അബദ്ധത്തില്‍ ക്രെഡിറ്റ് ചെയ്തതാണെന്ന് പറയുകയും ചെയ്തു.
രാജ്കുമാര് പിൻവലിച്ച പണം വേണമെന്നും പോലീസില്‍ പരാതി നല്‍കുമെന്നും ഒരു ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയപ്പോള്‍, രാജ്കുമാര് ഒരു അഭിഭാഷകനുമായി ബാങ്കിന്റെ ടി നഗര്‍ ബ്രാഞ്ചിലേക്ക് പോയി. തുടര്‍ന്ന് ചര്‍ച്ചയ്ക്കൊടുവില്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. ഞാൻ ഇതുവരെ പിൻവലിച്ച തുക തിരികെ നല്‍കേണ്ടതില്ലെന്നും എനിക്ക് കാര്‍ ലോണ്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ബാങ്ക് പറഞ്ഞതായി രാജ്കുമാര് പറഞ്ഞു.