ബംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരേ വധഭീഷണിയുയര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരേ കേസെടുത്ത് പോലീസ്.പ്രകാശ് രാജിന്‍റെ പരാതിയില്‍ ടിവി വിക്രമ എന്ന യൂട്യൂബ് ചാനലിനെതിരേയാണ് ബംഗളൂരുവിലെ അശോക് നഗര്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.സനാതന ധര്‍മവുമായി ബന്ധപ്പെട്ടു നടത്തിയ പരാമര്‍ശത്തിനു പിന്നാലെയായിരുന്നു പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയത്. ഐപിസി സെക്ഷന്‍ 506, 504, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍: ജാഗ്രതാ മുന്നറിയിപ്പുമായി പോലീസ്
കടമക്കുടിയില്‍ ഓണ്‍ലൈന്‍ വായ്പാ സംഘത്തിന്‍റെ കെണിയില്‍പ്പെട്ട് നാലംഗ കുടുംബം ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നാലെ അനധികൃത പണമിടപാട് നടത്തുന്ന മൊബൈല്‍ ആപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി പോലീസ്.വളരെ എളുപ്പത്തില്‍ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകളെ ആശ്രയിക്കുന്നത്. സാധാരണക്കാര്‍ക്ക് അനായാസം നല്‍കാന്‍ കഴിയുന്ന കെവൈസി രേഖകള്‍ മാത്രം സ്വീകരിച്ച് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈല്‍ ആപ്പുകള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതും.
അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്ബോള്‍ തന്നെ നമ്മുടെ ഫോണിലെ കോണ്‍ടാക്‌ട് നമ്ബറുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഗാലറി മുതലായവ ലഭിക്കാന്‍ നാം അവര്‍ക്ക് അനുമതി നല്‍കുന്നുവെന്ന കാര്യം മറക്കരുത്.ഈ കോണ്‍ടാക്റ്റ് നമ്ബറുകളും ഫോട്ടോകളും ഒക്കെ തന്നെയാണ് നാം നല്‍കുന്ന ജാമ്യം. കോണ്‍ടാക്റ്റ് നമ്ബറുകളുടെ എണ്ണം കൂടുംതോറും നമുക്ക് ലഭിക്കാന്‍ സാധ്യതയുള്ള തുകയുടെ പരിധി കൂടുന്നു. അത്യാവശ്യക്കാര്‍ വായ്പ ലഭിക്കാനായി അവര്‍ ചോദിക്കുന്ന വിവരങ്ങള്‍ നല്‍കി പണം കൈപ്പറ്റും.