Home Featured ഡെലിവറി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയുമായി കർണാടക സർക്കാർ…

ഡെലിവറി ജീവനക്കാർക്ക് ഇൻഷുറൻസ് പദ്ധതിയുമായി കർണാടക സർക്കാർ…

ബെംഗളൂരു : വാണിജ്യ സൈറ്റുകളുടെയും ഭക്ഷണവിതരണ ആപ്പുകളുടെയും ഡെലിവറി ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ.രണ്ടുലക്ഷം രൂപയുടെ അപകട ഇൻഷുറൻസും രണ്ടുലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസുമാണ് ലഭിക്കുക. രജിസ്റ്റർ ചെയ്യുന്ന എല്ലാവിഭാഗം ഡെലിവറി ജീവനക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കർണാടക സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് ഇൻഷുറൻസ് എന്നാണ് പദ്ധതി അറിയപ്പെടുക.

രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. അസംഘടിത മേഖലയിലെ ഇത്തരം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുമെന്ന് ബജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു.ഇൻഷുറൻസ് പരിരക്ഷ ലഭിക്കാൻ സർക്കാരിന്റെ സേവാസിന്ധു ആപ്പിൽ രജിസ്റ്റർചെയ്യണം. 18 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർക്കാണ് പദ്ധതിയിൽ ചേരാൻ കഴിയുക.

അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിഞ്ഞാൽ ഒരു ലക്ഷം രൂപവരെയുള്ള ആശുപത്രിച്ചെലവും പദ്ധതിയിലൂടെ ലഭിക്കും. ഇൻഷുറൻസ് തുകയ്ക്ക് പുറമേയാണിത്.സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം പേരാണ് ഡെലിവറി ജോലി ചെയ്യുന്നതെന്നാണ് കണക്ക്. ഭക്ഷണം മുതൽ പലചരക്ക് സാധനങ്ങൾവരെ വിതരണം ചെയ്യുന്നവർ ഇക്കൂട്ടത്തിൽ പ്പെടും.

എന്നാൽ മതിയായ തൊഴിൽ സുരക്ഷിതത്വമോ ഇൻഷുറൻസ് പരിരക്ഷയോ ഇവർക്ക് ഉറപ്പുവരുത്താൻ കഴിയാത്തത് കടുത്ത അനീതിയാണെന്ന് വിവിധ കോണുകളിൽനിന്ന് ആരോപണമുയർന്നിരുന്നു.ഇതോടെയാണ് ഡെലിവറി ജീവനക്കാർക്ക് ഇൻഷുറൻസ് ഏർപ്പെടുത്താനുള്ള തീരുമാനമുണ്ടായത്.നേരത്തേ ഇത്തരം തൊഴിലാളികൾക്ക് പ്രത്യേക ക്ഷേമനിധി ഏർപ്പെടുത്താൻ ആലോചനയുണ്ടായിരുന്നെങ്കിലും നടപ്പാക്കിയിരുന്നില്ല.

കേരളത്തിലോടുന്ന ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറക്കുന്നു; റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തം

കേരളത്തിലോടുന്ന ട്രെയിനുകളില്‍ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറച്ച്‌ തേര്‍ഡ് എ.സി കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള റെയില്‍വേയുടെ നീക്കത്തില്‍ പ്രതിഷേധം ശക്തം.നാലു ട്രെയിനുകളിലെ സ്ലീപ്പര്‍ കോച്ചുകളുടെ എണ്ണം കുറയ്ക്കാനാണ് നിലവിലെ തീരുമാനംമംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ്, മംഗളൂരു-തിരു. മലബാര്‍ എക്സ്പ്രസ്, മംഗളൂരു-ചെന്നൈ മെയില്‍, മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് എന്നീ ട്രെയിനുകളിലാണ് പുതിയ പരിഷ്കാരം. നാലും ദീര്‍ഘ ദൂര യാത്രകള്‍ക്ക് സാധരണക്കാര്‍ ഏറെ ആശ്രയിക്കുന്ന ട്രെയിനുകളാണ്.

റെയില്‍വേക്ക് ഇരട്ടി തുക ലഭിക്കുമെങ്കിലും പുതിയ തീരുമാനം യാത്രാ പ്രതിസന്ധി രൂക്ഷമാക്കുമെന്നാണ് ഉയരുന്ന വിമര്‍ശനം. റെയില്‍വേയുടെ തീരുമാനത്തിനെതിരെ ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഈ മാസം 18 മുതല്‍ കോച്ചുകളില്‍ മാറ്റമുണ്ടാകും. കൂടുതല്‍ ട്രെയിനുകളില്‍ ഇത് നടപ്പിലാക്കാനാണ് റെയില്‍വേയുടെ നീക്കം.

You may also like

error: Content is protected !!
Join Our WhatsApp Group