Home Featured അറ്റകുറ്റപ്പണി: നാല് ട്രെയിനുകള്‍ റദ്ദാക്കി.

അറ്റകുറ്റപ്പണി: നാല് ട്രെയിനുകള്‍ റദ്ദാക്കി.

സൗത്ത് വെസ്റ്റേണ്‍ റെയില്‍വേക്ക് കീഴിലെ വിവിധ സെക്ഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലോടുന്ന ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ.നാല് ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. സെപ്റ്റംബര്‍ 23ലെ കൊച്ചുവേളി-ബംഗളൂരു എക്സ്പ്രസ് (16319), 24ലെ ബംഗളൂരു-കൊച്ചുവേളി എക്സ്പ്രസ് (16320 ) 25ലെ ബംഗളൂരു-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് (12684 ) എന്നിവയാണ് റദ്ദാക്കിയത്. സെപ്റ്റംബര്‍ 24ലെ കന്യാകുമാരി-ബംഗളൂരു ഐലൻഡ് (16525) യാത്രാമധ്യേ 1.15 മണിക്കൂര്‍ വൈകും.

രണ്ട് ട്രെയിനുകള്‍ വൈകും :തിരുവനന്തപുരം: സെക്കന്ദരാബാദ് ഡിവിഷന് കീഴിലെ വിവിധ സെക്ഷനുകളില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലോടുന്ന രണ്ട് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സെപ്റ്റംബര്‍ 25ന് ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12625) ഒന്നേ മുക്കാല്‍ മണിക്കൂര്‍ വൈകി 2.15നേ തിരുവനന്തപുരത്തുനിന്ന് പുറപ്പെടൂ. 25ന് രാത്രി 8.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടേണ്ട ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12626) രണ്ടു മണിക്കൂര്‍ വൈകി രാത്രി 10നേ യാത്ര തിരിക്കൂ

കേരളം ഉള്‍പ്പെടെ ഒൻപത് സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യമെന്ന് പഠനറിപ്പോര്‍ട്ട്

കേരളത്തില്‍ വീണ്ടും നിപ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നേരത്തെ കോഴിക്കോട് നിപ്പ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ പഴം തീനി വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് പടരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാല്‍,ഐ.സി.എം.ആറിെൻറ നേതൃത്വത്തില്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് വൈറോളജി നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള ഒൻപത് സംസ്ഥാനങ്ങളിലൈ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയിരിക്കുകയാണ്. കഴിഞ്ഞ മാസമാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്ത് വന്നത്.

ഐ.സി.എം.ആര്‍ 14 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പഠനത്തില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടകം, ഗോവ, മഹാരാഷ്ട്ര, ബീഹാര്‍, പശ്ചിമ ബംഗാള്‍, അസ്സം, മേഘാലയ അതുപോലെ പോണ്ടിച്ചേരി എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിപ വൈറസിെൻറ സാന്നിധ്യം കണ്ടെത്തിയെന്ന് ശാസ്ത്രജ്ഞ ഡോ.പ്രജ്ഞാ യാദവ് പറഞ്ഞു. എന്നാല്‍, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ചണ്ഡീഗ്ര എന്നിവിടങ്ങളിലെ വവ്വാലുകളില്‍ നിന്നും എടുത്ത സാമ്ബിളില്‍ വൈറസ് സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.

മുന്‍പ് കേരളം, അസ്സം, ബീഹാര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പഴം തീനി വവ്വാലുകളില്‍ നിപ്പയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group