Home Featured ബംഗളൂരു: ആറ് മാസം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന വാഗ്ദാനവുമായി ബൈജൂസ്

ബംഗളൂരു: ആറ് മാസം കൊണ്ട് 9,800 കോടിയുടെ കടം വീട്ടുമെന്ന വാഗ്ദാനവുമായി ബൈജൂസ്

ബംഗളൂരു: സാമ്ബത്തികപ്രതിസന്ധികള്‍ നിലനില്‍ക്കെ ആറ് മാസത്തെ സാവകാശം ലഭിച്ചാല്‍ 1.2 ബില്യണ്‍ ഡോളര്‍ (9800 കോടി രൂപ) വായ്പ തിരിച്ചടക്കാമെന്ന് എഡ്ടെക് കമ്ബനിയായ ബൈജൂസ്.മുപ്പത് കോടി ഡോളര്‍ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിലും അവശേഷിക്കുന്ന ബാക്കി തുക അടുത്ത മൂന്ന് മാസത്തിനുള്ളിലും തന്നുതീര്‍ക്കുമെന്നാണ് വാഗ്ദാനം. വായ്പാതിരിച്ചടവ് സംബന്ധിച്ച്‌ വായ്പാദാതാക്കളുമായി നിയമപോരാട്ടം നടത്തിവരുന്നതിനിടെയാണ് ബൈജൂസിന്‍റെ വായ്പാ തിരിച്ചടവ് വാഗ്ദാനം. ബൈജൂസ് മുന്നോട്ട് വെച്ച തിരിച്ചടവ് വാഗ്ദാനത്തെ കുറിച്ച്‌ വിശദമായ പഠനം നടത്തുമെന്നും വായ്പ തിരിച്ചടക്കാനുള്ള പണം കമ്ബനി എങ്ങനെ സമാഹരിക്കുമെന്ന് പരിശോധിക്കുമെന്നും വായ്പാദാതാക്കള്‍ വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ്പാദാതാക്കളുമായി ഇതിന് മുമ്ബും നിരവധി തവണ തിരിച്ചടവ് സംബന്ധിച്ച്‌ ബൈജൂസ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഇവയൊന്നും വിജയം കണ്ടിരുന്നില്ല. 2015ലായിരുന്നു ബൈജു രവീന്ദ്രന്‍റെ കീഴില്‍ ഓണ്‍ലൈൻ പഠനപരിശീലന ആപ്പായ ബൈജൂസ് ലേണിങ് ആപ്പ് അവതരിപ്പിച്ചത്. 2.200 കോടി ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ ഒന്നായിരുന്നു പ്രാരംഭഘട്ടത്തില്‍ ബൈജൂസ്. 2021ല്‍ അമേരിക്കൻ വായ്പാദാതാക്കളുടെ കയ്യില്‍ നിന്നും ബൈജൂസ് വായ് സ്വീകരിച്ചതായിരുന്നു കമ്ബനിയുടെ പതനത്തിലേക്ക് നയിച്ചത്. സാമ്ബത്തിക പ്രതിസന്ധി ശക്തമായതോടെ രണ്ടായിരത്തോളം ജീവനക്കാരെ സ്ഥാപനം പിരിച്ചുവിട്ടിരുന്നു. കമ്ബനിയുടെ മേലധികാരികളില്‍ പലരും രാജിവെച്ചതും വാര്‍ത്തയായിരുന്നു.

വീണ്ടും തൈര് ചോദിച്ചതിനെ ചൊല്ലി തര്‍ക്കം; റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും യുവാവിനെ തല്ലിക്കൊന്നു

വീണ്ടും തൈര് ചോദിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് ഉടമയും ജീവനക്കാരും ചേര്‍ന്ന് യുവാവിനെ തല്ലിക്കൊന്നു.പഞ്ചാബ് ഗുട്ടയിലെ മെറിഡിയൻ റസ്റ്റാറന്‍റിലാണ് സംഭവം നടന്നത്. ചന്ദ്രയാൻഗുട്ടയിലെ ഹഷ്മതാബാദ് സ്വദേശി മുഹമ്മദ് ലിയാഖത്ത് (31) ആണ് ആക്രമണത്തില്‍ മരിച്ചത്.ഞായറാഴ്ച രാത്രി 11ഓടെ മുഹമ്മദ് സുഹൃത്തിനൊപ്പം അത്താഴം കഴിക്കാൻ റസ്റ്റാറന്‍റില്‍ എത്തിയതായിരുന്നു. വീണ്ടും തൈര് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അവഗണിച്ചതാണ് തര്‍ക്കത്തിന് പിന്നിലെ കാരണം. തര്‍ക്കത്തെ തുടര്‍ന്ന് റസ്റ്റാറന്‍റ് മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് മുഹമ്മദിനെ മര്‍ദിക്കുകയായിരുന്നു.പൊലീസിന്റെ പ്രതികരണം തൃപ്തികരമായിരുന്നില്ലെന്ന് മുഹമ്മദിന്‍റെ കുടുംബാംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാൻ പൊലീസ് സൗകര്യം ചെയ്തില്ലെന്നും മോശമായി പെരുമാറിയെന്നും കുടുംബം ആരോപിച്ചു. കൂടാതെ തങ്ങളെ ഹോട്ടലില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അവിടെവെച്ച്‌ ഒരു സബ് ഇൻസ്‌പെക്ടര്‍ മുഹമ്മദിനെ വീണ്ടും മര്‍ദിച്ചതായും സുഹൃത്ത് പറഞ്ഞു.മുഹമ്മദിന്റെ നില കൂടുതല്‍ വഷളായതോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പഞ്ചഗുട്ട പൊലീസ് സ്റ്റേഷനില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത പ്രതികളെ കസ്റ്റഡിയിലെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group