Home Featured ലുക്മാനുമായുള്ള അടിയും തെറിവിളിയും: സത്യാവസ്ഥ വെളിപ്പെടുത്തി സണ്ണി വെയ്ൻ,ആളെ കൊല്ലുമോയെന്ന് വിമര്‍ശനം

ലുക്മാനുമായുള്ള അടിയും തെറിവിളിയും: സത്യാവസ്ഥ വെളിപ്പെടുത്തി സണ്ണി വെയ്ൻ,ആളെ കൊല്ലുമോയെന്ന് വിമര്‍ശനം

യുവനടന്മാരായ സണ്ണി വെയ്നും ലുക്മാനും തമ്മില്‍ അടി കൂടുന്നതും തെറി വിളിക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.ഒരു അടിച്ചിട്ട മുറിയിലായിരുന്നു സംഭവം നടന്നത്. ഇരുവരേയും പിടിച്ച്‌ മാറ്റാൻ എത്തിയവര്‍ തമ്മില്‍ തല്ലരുതെന്ന് പറയുന്നതും കേള്‍ക്കാമായിരുന്നു. സംഭവത്തിലെ യാഥാര്‍ഥ്യം നടന്മാര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍.ഒരു വിഭാഗം ചിന്തിച്ചത് പോലെ തന്നെ അതൊരു പ്രമോഷൻ സ്ട്രാറ്റജിയുടെ ഭാഗമായിരുന്നു. സണ്ണി വെയ്‌നും ലുക്മാന്‍ അവറാനും ഒരുമിക്കുന്ന പുതിയ ചിത്രം ടര്‍ക്കിഷ് തര്‍ക്കത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് വീഡിയോ പുറത്ത് വിട്ടത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് അടിപിടിയും തര്‍ക്കവും ഉണ്ടാകുന്ന വീഡിയോ പുറത്തുവിട്ടതെന്നും ചിത്രത്തിന് വേറിട്ട പബ്ലിസിറ്റി മാത്രമാണ് ഉദ്ദേശിച്ചതെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും സണ്ണി വെയ്നും ലുക്മാനും പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞു.താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ‘ടര്‍ക്കിഷ് തര്‍ക്കം സിനിമ ഷൂട്ട് ചെയ്തിട്ട് ഒരു വര്‍ഷമായി. ആ സിനിമ റിലീസ് ചെയ്യാനുള്ള പ്ലാനാണ്.

അതിന് മുമ്ബ് ആളുകളിലേക്ക് ആ സിനിമയുടെ പേരും കാര്യങ്ങളും എത്തിക്കണമായിരുന്നു. പ്രൊഡ്യൂസേഴ്സ് ആവശ്യപ്പെട്ടതുകൊണ്ട് അവര്‍ അങ്ങനൊരു പ്ലാൻ പറഞ്ഞതുകൊണ്ടാണ് അടികൂടുന്ന വീഡിയോ ചെയ്തത്,’ സണ്ണി വെയ്ൻ പറഞ്ഞു.എന്നാല്‍ പ്രമോഷന് വേണ്ടി മനപൂര്‍വം സൃഷ്ടിച്ച വീഡിയോയാണെന്ന് വെളിപ്പെടുത്തല്‍ വന്നതോടെ പ്രേക്ഷകരില്‍ നിരവധി പേര്‍ പ്രതിഷേധം അറിയിച്ചു.

ബെംഗളൂരുവില്‍ നിന്നും ഇനി രണ്ട് മണിക്കൂറില്‍ ചെന്നൈയിലെത്താം; എക്‌സ്പ്രസ് ഹൈവേ അടുത്ത വര്‍ഷം തുറന്നേക്കും

ബെംഗളൂരുവില്‍ നിന്നും രണ്ട് മണിക്കൂറില്‍ ചെന്നൈയില്‍ എത്താന്‍ കഴിയുന്ന തരത്തില്‍ എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണം പുരോഗമിക്കുന്നു.ബെംഗളൂരുചെന്നൈ എക്‌സ്പ്രസ് വേ 2023 അവസാനത്തോടെയോ അടുത്ത വര്‍ഷം ജനുവരിയോടെയോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചത്.ചെന്നൈയില്‍ അശോക് ലെയ്‌ലാന്‍ഡിന്റെ 75ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലെ യാത്ര രണ്ട് മണിക്കൂറാക്കി ചുരുക്കുക എന്ന ഉദ്ധേശത്തോടെയാണ് എക്‌സ്പ്രസ് വേ നിര്‍മ്മിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

17,000 കോടിയോളം രൂപ മുതല്‍മുടക്കിയാണ് പ്രസ്തുത എക്‌സ്പ്രസ് വേ നിര്‍മ്മിക്കുന്നത്. 285.3 കിലോമീറ്ററാണ് പ്രസ്തുത പാതയുടെ മൊത്തം നീളം.സൂറത്ത്, നാസിക്, അഹമ്മദ്‌നഗര്‍, കര്‍ണൂല്‍ ഒപ്പം കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവ വഴി ഡല്‍ഹിയെ ചെന്നൈയിലേക്ക് ബന്ധിപ്പിക്കാനും പദ്ധതിയുണ്ടെന്ന് നിതിന്‍ ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.

You may also like

error: Content is protected !!
Join Our WhatsApp Group