Home Featured ‘പാപ്പച്ചൻ ഒളിവിലാണ്’ ഒടിടിയിലേക്ക്

‘പാപ്പച്ചൻ ഒളിവിലാണ്’ ഒടിടിയിലേക്ക്

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. ഓഗസ്റ്റ് 24ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.സൈന പ്ലേ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിട്ടുള്ളത്. സെപ്റ്റംബര്‍ 14 മുതല്‍ ചിത്രം ഒടിടി സ്ട്രീമിങ് തുടങ്ങും. കോമഡിക്കും പ്രാധാന്യം നല്‍കി കൊണ്ടുള്ള ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’.പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിച്ചിരിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്തത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്. ദര്‍ശന, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ നായികമാര്‍. അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ജോളി ചിറയത്ത്, വീണ നായര്‍ പ്രശാന്ത് അലക്സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

മലയോര ഗ്രാമത്തിലെ സാധാരണക്കാരനായ ഒരു ലോറി ഡ്രൈവറായാണ് ചിത്രത്തില്‍ സൈജു കുറുപ്പ് എത്തുന്നത്. ക്രൈസ്തവ സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ ബന്ധങ്ങളുടേയും ഇണക്കങ്ങളുടെയും പിണക്കങ്ങളുടേയും പകയുടേയുമൊക്കെ കഥ പറയുന്ന സിനിമയാണിത്. പാപ്പച്ചന്‍റെ വ്യക്തിജീവിതത്തില്‍ അരങ്ങേറുന്ന സംഘര്‍ഷഭരിതങ്ങളായ ഏതാനും മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.’പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തോമസ് തിരുവല്ല ഫിലിംസിന്‍റെ ബാനറില്‍ തോമസ് തിരുവല്ല നിര്‍മ്മിച്ച ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’. നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം.

ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചൻ ആണ് സംഗീത നല്‍കിയത്. ശ്രീജിത്ത് നായര്‍ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിര്‍വ്വഹിച്ചു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.Kannur Squad Trailer: യൂട്യൂബില്‍ ട്രെൻഡിങ്ങായി ‘കണ്ണൂര്‍ സ്ക്വാഡ്’ ട്രെയിലര്‍; 20 മണിക്കൂറില്‍ കണ്ടത് 1.5 മില്യണ്‍ ആളുകള്‍കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂര്‍. മേക്കപ്പ് മനോജ് & കിരണ്‍. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ബോബി സത്യശീലൻ. പ്രൊഡക്ഷൻ മാനേജര്‍ ലിബിൻ വര്‍ഗീസ്, പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രസാദ് നമ്ബ്യാങ്കാവ്. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണൻ. കുട്ടമ്ബുഴ ഭൂതത്താൻകെട്ട്, നേര്യമംഗലം ഭാഗങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. സ്റ്റില്‍സ് അജീഷ് സുഗതൻ, മാര്‍ക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്.

ബോക്സോഫീസ് കി കിംഗ് ഖാൻ; ബോളിവുഡിലെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷനുമായി ജവാൻ

ഷാരുഖ് ഖാൻ നായകനായ ചിത്രം ജവാൻ സെപ്തംബര് ഏഴിന് റിലീസ് ചെയ്തു. ആദ്യ ദിനം പിന്നിട്ടപ്പോള്‍ ചിത്രം ഇന്ത്യൻ ബോക്സോഫീസില്‍ വലിയ നേട്ടമാണ് കൊയ്തിരിക്കുന്നത്.ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകള്‍ പ്രകാരം ജവാൻ 75 കോടിയ്ക്ക് മുകളിലാണ് കളക്ഷൻ ലഭിച്ചത്. അറ്റ്ലി സംവിധാനം ചെയ്ത സിനിമ ആഗോള തലത്തില്‍ 150 കോടിയ്ക്ക് മുകളില്‍ വാരികൂട്ടിയെന്നാണ് സൂചന. ഇതോടെ ഏറ്റവും വലിയ ആദ്യ ദിന കളക്ഷൻ നേടുന്ന ബോളിവുഡ് ചിത്രമെന്ന റെക്കോര്‍ഡ് ജവാന് സ്വന്തമായിരിക്കുകയാണ്.

വിവിധ ഭാഷകളില്‍ റിലീസ് ചെയ്ത സിനിമയുടെ ഹിന്ദി പതിപ്പിന് 58.67 ശതമാനമാണ് ഒക്ക്യുപ്പന്‍സി. ചെന്നൈയില്‍ ഹിന്ദി പതിപ്പിന്റെ ഒക്ക്യുപ്പന്‍സി 81 ശതമാനമായിരുന്നു. ഏറ്റവും കുറവ് ഒക്ക്യുപ്പന്‍സി സൂറത്തിലായിരുന്നു. 44.50 ശതമാനം മാത്രമായിരുന്നു ഇവിടുത്തെ ഒക്ക്യുപ്പന്‍സി. ജവാന്റെ തമിഴ് പതിപ്പിന് 55 .80 ശതമാനവും തെലുങ്ക് പതിപ്പിന് 76.06 ശതമാനവുമാണ് ഒക്ക്യുപ്പന്‍സി.സിനിമയുടെ ഹിന്ദി പതിപ്പ് രാജ്യത്ത് നിന്നും 65 കോടിയ്ക്ക് മുകളില്‍ നേടിയപ്പോള്‍ തമിഴ്, തെലുങ്ക് പതിപ്പുകള്‍ ചേര്‍ന്ന് 10 കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് സൂചന.രാജ്യത്തിന് വെളിയിലും സിനിമയ്ക്ക് മികച്ച ബോക്സോഫീസ് കളക്ഷനുണ്ട്. ഓസ്ട്രേലിയയില്‍ നിന്ന് ഏകദേശം നാല് ലക്ഷം ഓസ്‌ട്രേലിയൻ ഡോളറാണ് സിനിമയുടെ നേട്ടം. ഇതോടെ ഓസ്‌ട്രേലിയൻ ബോക്സോഫീസിലും ജവാൻ ഒന്നാമനായിരിക്കുകയാണ്.

ന്യൂസിലാൻഡിലും ജവാൻ കളക്ഷനില്‍ ഒന്നാമനാണ്. ഏകദേശം 40 ലക്ഷം രൂപയോളമാണ് സിനിമയുടെ ന്യൂസിലൻഡിലെ കളക്ഷൻ. ജര്മനിയില്‍ 1.30 കോടിയുമായി മൂന്നാം സ്ഥാനത്താണ് ചിത്രം. നോര്‍ത്ത് അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലും സിനിമയ്ക്ക് മികച്ച കളക്ഷനുണ്ട്.വിക്രം റാത്തോഡ് എന്ന സൈനികനായും ആസാദ് എന്ന മകനായും ഡബിള്‍ റോളിലാണ് ഷാരൂഖ് അഭിനയിക്കുന്നത്. ആസാദിന്റെ പ്രണയിനിയായി നയൻതാര എത്തുമ്ബോള്‍ സീനിയര്‍ എസ്‌ആര്‍കെയുടെ ജോഡിയായി ദീപികയും വന്നു പോവുന്നു. പ്രതിനായക വേഷമാണ് വിജയ് സേതുപതിക്ക്.

You may also like

error: Content is protected !!
Join Our WhatsApp Group