ദളപതി വിജയുടെ മകൻ ജേസണ്‍ സഞ്ജയ് സംവിധായകനാകാൻ ഒരുങ്ങുന്നു. ലൈക പ്രൊഡക്ഷൻസുമായി അദ്ദേഹം തന്റെ ആദ്യത്തെ സംവിധാന സംരംഭത്തില്‍ ഒപ്പുവച്ചു.ഓഗസ്റ്റ് 28 ന്, കരാര്‍ ഒപ്പിടുന്നതിന്റെ ചിത്രങ്ങള്‍ പ്രൊഡക്ഷൻ ഹൗസ് പങ്കുവെക്കുകയും പ്രഖ്യാപനം നടത്തുകയും ചെയ്തു. കാസ്റ്റിംഗ് നടപടികള്‍ പുരോഗമിക്കുകയാണെന്നും സഞ്ജയ് പ്രസ്താവനയില്‍ വെളിപ്പെടുത്തി. ഇതോടെ വിജയ്‌ക്കും സഞ്ജയ്‌ക്കും ആശംസകളുമായി വിജയ്‌യുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. ജെയ്‌സണ്‍ സഞ്ജയ് സംവിധായകനാകാനുള്ള തന്റെ ആഗ്രഹം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛനും ചലച്ചിത്രകാരനുമായ എസ്‌എ ചന്ദ്രശേഖറും പല അഭിമുഖങ്ങളിലും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
ജെയ്‌സണ്‍ സഞ്ജയ് ടൊറന്റോ ഫിലിം സ്‌കൂളില്‍ (2018-2020) ഫിലിം പ്രൊഡക്ഷനില്‍ ഡിപ്ലോമയും തുടര്‍ന്ന് 2020-2022 കാലയളവില്‍ ലണ്ടനില്‍ തിരക്കഥാരചനയില്‍ ബിഎ (ഓണേഴ്‌സ്) ബിരുദവും നേടിയിട്ടുണ്ട്.ലൈക പ്രൊഡക്ഷൻസിനൊപ്പം തന്റെ ആദ്യ ചിത്രം ചെയ്യാൻ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ജെയ്‌സണ്‍ സഞ്ജയ് വെളിപ്പെടുത്തി. ‘ലൈക പ്രൊഡക്ഷൻസ് പോലൊരു പ്രശസ്തമായ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി എന്റെ ആദ്യ ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണ്. അവര്‍ക്ക് എന്റെ തിരക്കഥ ഇഷ്ടപ്പെട്ടതില്‍ എനിക്ക് സന്തോഷമുണ്ട്. അത് യാഥാര്‍ത്ഥ്യമാക്കാൻ എനിക്ക് പൂര്‍ണ്ണമായ സ്വാതന്ത്ര്യം നല്‍കി,’ ജെയ്‌സണ്‍ കുറിച്ചു.
സിനിമ കാണാനെത്തിയ 35കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലെ ഫണ്‍ മാളില്‍ സിനിമ കാണാനെത്തിയ 35കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ശനിയാഴ്ച രാത്രിയാണ് അക്ഷത് തിവാരി അടുത്തിടെ റിലീസ് ചെയ്ത ഗദര്‍-2 സിനിമ കാണാനെത്തിയത്.സംഭവത്തിന്റെ ദൃശ്യങ്ങളെല്ലാം സിനിമ ഹാളിലെ സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. മൊബൈലില്‍ സംസാരിച്ചുകൊണ്ട് പടികള്‍ കയറി വരുന്നത് സി.സി.ടി.വി ദൃശ്യങ്ങളില്‍കാണാം. നടന്നുകൊണ്ടിരിക്കെ തിവാരി പെട്ടെന്ന് തറയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. ഇയള്‍ക്കൊപ്പം രണ്ടുപേരും കൂടിയുണ്ടായിരുന്നു.തിവാരി കുഴഞ്ഞുവീണതോടെ ആളുകള്‍ ഓടിക്കൂടി. മുഖത്ത് വെള്ളം തളിച്ചിട്ടൊന്നും പ്രതികരണമുണ്ടായില്ല.
അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മഹേവഗഞ്ചില്‍ മെഡിക്കല്‍ സ്റ്റോര്‍ നടത്തുകയാണ് അക്ഷത് തിവാരി.