Home Featured സർവീസിന് ബസുകളില്ല: ബി.എം.ടി.സി.യുടെ പഴയ ബസുകൾ വാങ്ങാൻ കർണാടക ആർ.ടി.സി.

സർവീസിന് ബസുകളില്ല: ബി.എം.ടി.സി.യുടെ പഴയ ബസുകൾ വാങ്ങാൻ കർണാടക ആർ.ടി.സി.

ബെംഗളൂരു: യാത്രക്കാരുടെ എണ്ണം വർധിച്ചതിനനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കാൻ കഴിയാത്ത സാഹചര്യം മറികടക്കാൻ ബി.എം.ടി.സി.യിൽനിന്ന് പഴയ ബസുകൾ വാങ്ങാൻ കർണാടക ആർ.ടി.സി. ആദ്യഘട്ടത്തിൽ 200 പഴയബസുകൾ വാങ്ങി മൈസൂരു, തുമകൂരു, ദാവണഗെരെ എന്നിവിടങ്ങളിൽ സർവീസ് നടത്താനാണ് തീരുമാനം. ഒരുമാസത്തിനുള്ളിൽ ഈ ബസുകൾ ഉപയോഗിച്ചുള്ള സർവീസ് തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു.ഏഴുമുതൽ എട്ടുലക്ഷം കിലോമീറ്റർ വരെ ഓടിയ ബസുകളാണ് ബി.എം.ടി.സി.യിൽ നിന്ന് കർണാടക ആർ.ടി.സി. വാങ്ങുക. പിന്നീട് ഇവ വർക്ക്‌ഷോപ്പുകളിലെത്തിച്ച് കേടുപാടുകൾ തീർത്ത് നിരത്തിലിറക്കും.

പൂർണമായും ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഈ ബസുകൾ സർവീസിന് ഉപയോഗിക്കുകയുള്ളൂ.ഒരോബസിന്റെയും അറ്റകുറ്റപ്പണികൾ നടത്താനും പെയിന്റിങ്ങിനുമായി നാലുലക്ഷം രൂപവരെ ചെലവുവരുമെന്നാണ് കണക്ക്. ബസുകൾക്ക് എത്രരൂപവീതമാണ് ബി.എം.ടി.സി.ക്ക് നൽകേണ്ടതെന്ന കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും.സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി പദ്ധതി’നടപ്പാമക്കിയതുമുതൽ കർണാടക ആർ.ടി.സി. ബസുകളിലെ യാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചിരുന്നു.

തിരക്കേറിയ റൂട്ടുകളിൽ കൂടുതൽ ബസുകൾ അനുവദിക്കണമെന്നാവശ്യം ശക്തമാണെങ്കിലും ആവശ്യത്തിന് ബസുകളില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.നേരത്തേ പുതിയബസുകൾ വാങ്ങാൻ കർണാടക ആർ.ടി.സി.ക്ക് മാത്രമായി 100 കോടിരൂപ സർക്കാർ അനുവദിച്ചിരുന്നെങ്കിലും ടെൻഡർനടപടി പൂർത്തിയായി ബസുകൾ എത്താൻ ചുരുങ്ങിയത് ഒരുവർഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് ബി.എം.ടി.സി.യിൽനിന്ന് പഴയ ബസുകൾ വാങ്ങാൻ തീരുമാനമുണ്ടായത്.

എനിക്കതില്‍ ലജ്ജ തോന്നുന്നില്ല; ഗ്രാമവാസികള്‍ എനിക്കൊപ്പമുണ്ട്’; വീണ്ടും ന്യായീകരണവുമായി യുപി അധ്യാപിക തൃപ്ത ത്യാഗി

ഉത്തര്‍പ്രദേശില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെക്കൊണ്ട് മുസ്ലീം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ വീണ്ടും ന്യായീകരണവുമായി അധ്യാപിക തൃപ്ത ത്യാഗി.കുട്ടികളെ നിയന്ത്രിക്കുക എന്നത് പ്രധാനമായ കാര്യമാണ്. സ്‌കൂളില്‍ തങ്ങളത് ചെയ്യുന്നു. ഇങ്ങനെയാണ് തങ്ങള്‍ അവരെ കൈകാര്യം ചെയ്യുന്നതെന്നും തൃപ്ത ത്യാഗി പറഞ്ഞു. നേരത്തെ സംഭവം വിവാദമായപ്പോള്‍ താനൊരു ഭിന്നശേഷിക്കാരിയാണെന്നും തനിക്ക് പറ്റാത്തതുകൊണ്ടാണ് വിദ്യാര്‍ത്ഥികളെക്കൊണ്ട് കുട്ടിയുടെ മുഖത്തടിപ്പിച്ചതെന്നായിരുന്നു ഇവര്‍ പറഞ്ഞത്. അതൊരു ചെറിയ പ്രശ്‌നം മാത്രമാണെന്നും ഹോംവര്‍ക്ക് ചെയ്യാത്തതിനാലാണ് കുട്ടിയെ അടിച്ചതെന്നും അവര്‍ പറഞ്ഞു.

മുസ്ലീം കുട്ടികളുടെ അമ്മമാര്‍ പഠനത്തില്‍ ശ്രദ്ധിക്കാത്തതു മൂലം അവരുടെ വിദ്യാഭ്യാസം പാടെ തകരുന്നുവന്ന് അധ്യാപിക പറഞ്ഞതായി അന്വേഷണത്തിന് ശേഷം ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.അതേസമയം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗ്രാമത്തലവനും കിസാന്‍ യൂണിയനും സമ്മര്‍ദം ചെലുത്തുകയാണെന്ന് പിതാവ് ആരോപിച്ചു. ഗ്രാമത്തലവനും സമീപ ഗ്രാമങ്ങളിലെ ഗ്രാമത്തലവന്‍മാരും തന്റെ വീട്ടിലെത്തി കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group