ബെംഗളൂരു: കർണാടകത്തിലെ ചിക്കബെല്ലാപുര ജില്ലയിലെ ഗൗരിബിദനൂരിലുണ്ടായ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം നെടുങ്കുന്നം പാറയ്ക്കൽ സജി ജോസഫിന്റെ മകൻ റിന്റോ സജിയാണ് (23) മരിച്ചത്.പി.കെ. സ്റ്റീൽ കാസ്റ്റിങ്സ് കമ്പനിയിലെ ജീവനക്കാരനാണ്.ഞായറാഴ്ച വൈകീട്ട് ആറോടെ ഗൗരിബിദനൂർ ഇൻഡസ്ട്രിയൽ സോണിലെ താമസസ്ഥലത്തുനിന്ന് പള്ളിയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റിന്റോ സഞ്ചരിച്ച ബൈക്ക് എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗൗരിബിദനൂർ റൂറൽ പോലീസ് കേസെടുത്തു.
മരണത്തിലേക്ക് നയിച്ച് ‘സണ്‍ഡേ ടെസ്റ്റുകള്‍’; കോട്ടയില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി
രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കല്‍ എൻട്രൻസ് കോച്ചിങ് സെന്ററില്‍ രണ്ടു വിദ്യാര്‍ഥികള്‍ കൂടി ആത്മഹത്യ ചെയ്തു.ജീവിതസ്വപ്നങ്ങള്‍ പൂവണിയിക്കാൻ രാജ്യത്തെ അതിപ്രശസ്ത മെഡിക്കല്‍-എഞ്ചിനീയറിങ് കോച്ചിങ് സെന്ററുകളിലെത്തി ഒടുവില്‍ സമ്മര്‍ദം സഹിക്കാനാവാതെ സ്വയം മരണത്തിലേക്ക് നടന്നടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ആശങ്കാകുലമായ രീതിയില്‍ വര്‍ധിക്കുകയാണ്. ഈ വര്‍ഷം ഇതുവരെയായി 23 വിദ്യാര്‍ഥികളാണ് മാനസിക സമ്മര്‍ദത്താല്‍ കോട്ടയിലെ കോച്ചിങ് സെന്ററുകളില്‍ ജീവനൊടുക്കിയത്.കോച്ചിങ് സെന്ററുകളിലെ പ്രതിവാര പരീക്ഷകളില്‍ മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്നുള്ള നിരാശയും ആശങ്കയും കാരണമാണ് മിക്ക കുട്ടികളും ആത്മഹത്യ ചെയ്യുന്നതെന്നാണ് ആരോപണം. ഇതേ തുടര്‍ന്ന് സണ്‍ഡേ ടെസ്റ്റുകള്‍ നടത്തരുതെന്ന് കോച്ചിങ് സെന്ററുകള്‍ക്ക് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍, അതെല്ലാം അവഗണിച്ച് പ്രതിവാര പരീക്ഷകള്‍ നിര്‍ബാധം നടക്കുകയാണ്.ഞായറാഴ്ച നീറ്റ് പരീക്ഷക്ക് തയാറെടുക്കുന്ന രണ്ട് വിദ്യാര്‍ഥികളാണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നിന്നുള്ള വിദ്യാര്‍ഥി പരിശീലന സ്ഥാപനത്തിന്റെ ആറാം നിലയില്‍നിന്ന് ചാടി ജീവനൊടുക്കുകയായിരുന്നു. ബിഹാറില്‍നിന്നുള്ള മറ്റൊരു വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആഗസ്റ്റില്‍ ഇതുവരെ മാത്രം ഏഴു വിദ്യാര്‍ഥികളാണ് കോട്ടയില്‍ ആത്മഹത്യ ചെയ്തത്.ഞായറാഴ്ച ഉച്ചക്ക് മൂന്നുമണിയോടെയാണ് ലാത്തൂരില്‍നിന്നുള്ള ആവിഷ്‍കാര്‍ സംഭാജി കാസ്ലെ (16) കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കോട്ടയിലെ താല്‍വൻഡിയിലാണ് ആവിഷ്‍കാര്‍ താമസിക്കുന്നത്.
ഒന്നര വര്‍ഷമായി മുത്തശ്ശിയും അവനോടൊപ്പം കോട്ടയില്‍ താമസിക്കുന്നുണ്ട്. റോഡ് നമ്ബര്‍ വണിലെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഞായറാഴ്ചത്തെ പ്രതിവാര പരീക്ഷയില്‍ പങ്കെടുത്തതിനുപിന്നാലെ ആറാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടുകയായിരുന്നുവെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് പറഞ്ഞു.കോച്ചിങ് സെന്ററില്‍ നടക്കുന്ന ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ ആവിഷ്‍കാര്‍ കടുത്ത സമ്മര്‍ദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പഠിക്കാൻ മിടുക്കനായിരുന്ന കുട്ടി കോച്ചിങ് സെന്ററിലെ പരീക്ഷകളില്‍ പ്രതീക്ഷിച്ച മാര്‍ക്ക് കിട്ടാതിരുന്നതോടെ ഏറെ നിരാശനായിരുന്നു.ബിഹാറില്‍നിന്നുള്ള ആദര്‍ശ് എന്ന വിദ്യാര്‍ഥിയെ ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭക്ഷണത്തിന് വിളിക്കാനെത്തിയപ്പോഴാണ് തൂങ്ങിമരിച്ചതു കണ്ടത്. മരണത്തെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. സണ്‍ഡേ ടെസ്റ്റില്‍ മാര്‍ക്ക് കുറഞ്ഞതിലുള്ള നിരാശയാണ് ആദര്‍ശിന്റെ മരണത്തിനു പിന്നിലുമെന്നാണ് കരുതുന്നത്.കോച്ചിങ് സെന്ററുകള്‍ക്ക് പേരുകേട്ട കോട്ടയില്‍ രാജ്യത്തെ മുൻനിര എഞ്ചിനീയറിങ്, മെഡിക്കല്‍ കോളജുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ക്ക് തയാറെടുക്കാൻ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് എത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സമ്മര്‍ദവും പരാജയഭീതിയും കാരണം കോട്ടയില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്നത് തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം 15 വിദ്യാര്‍ഥികളാണ് ഇവിടെ ആത്മഹത്യ ചെയ്തത്.