Home Featured 28 അടി ഉയരം, 19 ടണ്‍ ഭാരം; ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ കൂറ്റന്‍ നടരാജ ശില്‍പം ഉയരും

28 അടി ഉയരം, 19 ടണ്‍ ഭാരം; ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ കൂറ്റന്‍ നടരാജ ശില്‍പം ഉയരും

തഞ്ചാവൂര്‍: ഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടി വേദിക്ക് മുന്‍പില്‍ 28 അടി ഉയരമുള്ള നടരാജ ശില്‍പം സ്ഥാപിക്കും.തമിഴ്‌നാട്ടിലെ തഞ്ചാവൂരിലെ സ്വാമിമലയിലാണ് നടരാജ ശില്‍പം നിര്‍മിച്ചത്. 19 ടണ്‍ ആണ് ശില്‍പത്തിന്റെ ഭാരം. റോഡ് മാര്‍ഗ്ഗമാണ് ഇത് ഡല്‍ഹിയിലേക്ക് അയച്ചത്. ശില്‍പത്തിന്റെ നിര്‍മാണ ചെലവ് 10 കോടി രൂപയാണ്. സഹോദരന്മാരായ ശ്രീകണ്ഠ സ്തപതി, രാധാകൃഷ്ണ സ്തപതി, സ്വാമിനാഥ സ്തപതി എന്നിവര്‍ ചേര്‍ന്നാണ് ശില്‍പം നിര്‍മിച്ചത്. സ്വര്‍ണം, വെള്ളി, ചെമ്ബ്, മെര്‍ക്കുറി, ഇരുമ്ബ്, സിങ്ക്, ഈയം, ടിന്‍ എന്നീ എട്ട് ലോഹങ്ങള്‍ ഉപയോഗിച്ചാണ് ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.ശില്‍പ നിര്‍മാണത്തിന് പിന്തുടര്‍ന്നത് ചോള കാലഘട്ടത്തിലെ മാതൃകയാണെന്ന് ശില്‍പികള്‍ പറഞ്ഞു.

കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിനായി ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദ ആര്‍ട്സിലെ (ഐജിഎന്‍എസി) പ്രൊഫസര്‍ അചല്‍ പാണ്ഡ്യ ശില്‍പം ഏറ്റുവാങ്ങി. ശില്‍പം റോഡ് മാര്‍ഗ്ഗം ഡല്‍ഹിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പോളിഷ് ചെയ്യുന്നത് ഉള്‍പ്പെടെ അവസാന മിനുക്കുപണികള്‍ ശില്‍പം ഡല്‍ഹിയില്‍ എത്തിച്ചശേഷം നടത്തും.ഈ വര്‍ഷം ഫെബ്രുവരിയോടെയാണ് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം ശില്‍പ നിര്‍മാണത്തിനുള്ള ഓര്‍ഡര്‍ നല്‍കിയത്.ആറ് മാസത്തിനുള്ളില്‍ ശില്‍പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി. സെപ്തംബര്‍ 9, 10 തിയ്യതികളില്‍ ഡല്‍ഹിയിലെ പ്രഗതി മൈതാനത്ത് ജി20 ഉച്ചകോടി നടക്കുമ്ബോള്‍ വേദിക്ക് മുന്‍പില്‍ നടരാജ വിഗ്രഹമുണ്ടാകും.ജി20 സമ്മേളനത്തിന് മുന്‍പ് ഡല്‍ഹിയില്‍ വന്‍ സുരക്ഷാ സന്നാഹമാണ് ഒരുക്കുന്നത്.

ബിന്‍ ലാദനെ വെടിവച്ച്‌ കൊലപ്പെടുത്തിയ യുഎസ് നാവിക സേനാംഗം അറസ്റ്റില്‍ഡാലസ്: ഒസാമ ബിന്‍ ലാദനെ വെടിവച്ച്‌ കൊലപ്പെടുത്തിയ യുഎസ് നാവിക സേനാംഗം റോബര്‍ട്ട് ജെ ഒ’നീല്‍ അറസ്റ്റില്‍. യുഎസിലെ ടെക്സസില്‍ വെച്ചാണ് റോബര്‍ട്ട് ജെ ഒ’നീല്‍ അറസ്റ്റിലാകുന്നത്. പൊതുയിടത്ത് മദ്യപിച്ചതിനും അക്രമ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതുമാണ് ഇയാള്‍ക്കെതിരായ കുറ്റം. അറസ്റ്റ് ചെയ്തതിന് പിന്നാലെ 3,500 ഡോളറിന്റെ ബോണ്ടില്‍ വിട്ടയച്ചതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

2010ല്‍ മുന്‍ അല്‍-ഖായിദ നേതാവായ ബിന്‍ ലാദനെ കൊലപ്പെടുത്തിയ വെടിവയ്പ് താനാണ് നടത്തിയതെന്ന അവകാശവാദം ഉന്നയിച്ച്‌ രംഗത്തെത്തിയ സൈനികോദ്യോഗസ്ഥനാണ് റോബര്‍ട്ട് ജെ ഒ’നീല്‍. ലാദനെ വധിച്ച യുഎസ് സൈനിക ദൗത്യമായ ‘ഓപ്പറേഷന്‍ നെപ്ട്യൂണ്‍ സ്പിയറി’ല്‍ തനിക്ക് പ്രത്യേക പങ്കുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group