Home Featured ബംഗളൂരു: കേരള ആര്‍.ടി.സിക്ക്‌ പിന്നില്‍ കാറിടിച്ചു

ബംഗളൂരു: കേരള ആര്‍.ടി.സിക്ക്‌ പിന്നില്‍ കാറിടിച്ചു

ബംഗളൂരു: ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക്‌ പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി വീക്കെൻഡ് സ്പെഷല്‍ ബസിന് പിന്നില്‍ കാറിടിച്ചതോടെ പൊലീസ് തടഞ്ഞുവെച്ചു.ഓണാവധിക്ക് നാട്ടിലേക്ക് മടങ്ങുന്നവരും വാരാന്ത അവധിക്ക് പോകുന്നവരുമടക്കം നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബത്തേരി ഡിപ്പോയിലെ കെ.എല്‍ 15 എ 0976 ബസാണ് തടഞ്ഞുവെച്ചത്. വെള്ളിയാഴ്ച രാത്രി 12.30ന് മൈസൂരു റോഡ് ദീപാഞ്ജലി നഗറിന് സമീപം ബസിന് പിന്നില്‍ കാറിടിച്ചതിനെ തുടര്‍ന്നാണ് സംഭവം.

അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബേറ്റരായനപുര പൊലീസ്‌ സ്റ്റേഷനില്‍ യാത്രക്കാരടങ്ങിയ ബസ് തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് മലബാര്‍ മുസ്‍ലിം അസോസിയേഷൻ പ്രവര്‍ത്തകരായ അബ്ദു ആസാദ്‌ നഗര്‍, സാജിദ്‌ ഗസ്സാലി എന്നിവര്‍ ഇടപെട്ടതോടെയാണ് രാത്രി 1.15ന് പൊലീസ് യാത്രാനുമതി നല്‍കിയത്‌.

പൊള്ളലേറ്റ കുട്ടിയുമായി ട്രെയിനില്‍ ഭിക്ഷാടനം; ആര്‍പിഎഫ് പിടി

തിരുവനന്തപുരം : തിരുവനന്തപുരം ചെന്നൈ എക്സ്പ്രസ് ട്രെയ്നില്‍ പൊള്ളലേറ്റ കുട്ടിയുമായി ഭിക്ഷാടനം നടത്തിയ സ്ത്രീയെ പിടികൂടി.ഒന്നര വയസുള്ള കുട്ടിയുടെ വയറ്റിലും, കൈയ്യിലുമാണ് പൊള്ളലേറ്റതിന്റെ മാരകമായ മുറിവ്. മുറിവില്‍ അമര്‍ത്തി കുട്ടിയെ കരയിച്ചായിരുന്നു ഇവരുടെ ഭിക്ഷാടനം.യാത്രക്കാര്‍ സ്ത്രീയെ തടഞ്ഞുവെച്ചു. എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ വച്ചാണ് ഇവരെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തത്. കടുത്ത പനിയുണ്ടായിരുന്ന കുട്ടിയെ ചികിത്സയ്ക്കായി പൊലീസ് ആശുപത്രിയിലെത്തിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group