ബംഗളൂരു: വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന കടകളില്‍ കയറി ലക്ഷങ്ങള്‍ വിലമതിക്കുന്ന തുണിത്തരങ്ങള്‍ മോഷ്ടിക്കുന്ന സംഘത്തെ സിറ്റി പൊലീസ് പിടികൂടി.ഭരത്, സുനിത, ശിവറാം പ്രസാദ്, വെങ്കടേഷ്, റാണി, ശിവകുമാര്‍ എന്നിവരാണ് പിടിയിലായത്. തുണിക്കടകളില്‍ ഉപഭോക്താവ് എന്ന നിലയില്‍ കയറുകയും വീട്ടിലെ വിവാഹത്തിനായി വിലകൂടിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നതാണെന്ന് കടയിലുള്ളവരെ പറഞ്ഞു വിശ്വസിപ്പിക്കുകയുമാണ് ആദ്യം ചെയ്യുക. വിശേഷദിവസത്തിനായി വിലകൂടിയ വസ്ത്രങ്ങള്‍ വേണമെന്നു പറഞ്ഞ് കുറഞ്ഞത് 50 മുതല്‍ 60 വരെ സാരികള്‍ വരെ എടുപ്പിക്കും.കടക്കാരുടെ ശ്രദ്ധ തിരിക്കാനായി മനഃപൂര്‍വം സംഭാഷണങ്ങളില്‍ ഏര്‍പ്പെടും.
നിരത്തിയിട്ടിരിക്കുന്ന തുണിത്തരങ്ങളില്‍നിന്ന് സാരികള്‍ മോഷ്ടിച്ച് വസ്ത്രത്തിനടിയില്‍ ഒളിപ്പിച്ചുവെക്കുകയുമാണ് ഇവരുടെ രീതി. മോഷണത്തിന് ശേഷം തങ്ങള്‍ക്ക് യോജിച്ച തുണിത്തരങ്ങള്‍ കടയിലില്ലെന്ന് പറഞ്ഞു സ്ഥലം വിടും. സംശയം തോന്നിയ കടയുടമ സി.സി.ടി.വി കാമറകള്‍ പരിശോധിക്കുകയും ഹൈ ഗ്രൗണ്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. ഹൈ ഗ്രൗണ്ട് പൊലീസും അശോക് നഗര്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. സി.സി.ടി.വി ഫൂട്ടേജുകളാണ് ഈ കേസില്‍ നിര്‍ണായക തെളിവായതെന്ന് സെന്‍ട്രല്‍ പൊലീസ് ഡിവിഷന് ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശ്രീനിവാസ് ഗൗഡ പറഞ്ഞു.
അയല്‍സംസ്ഥാനങ്ങളിലും സമാനമായ രീതിയിലുള്ള മോഷണം നടന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഹൈ ഗ്രൗണ്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുത്, നീറ്റ് എന്ന തടസ്സം ഇല്ലാതാകും; എംകെ സ്റ്റാലിന്
ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുൻകൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും.
അപ്പോള്‍, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എൻ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.