ബെംഗളൂരു: റോഡിലെ കുഴിയടയ്ക്കാൻ രണ്ട് ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ടെക്കി യുവാവ്. ബെംഗളൂരുവിലാണ് ആരിഫ് മുഗ്ദല്‍ എന്ന ടെക്കി യുവാവ് 2.7 ലക്ഷം രൂപ വായ്പയെടുത്ത് കുഴിയടച്ചത്.റോഡ് നന്നാക്കത്തിനെതിരെ ഈസ്റ്റ് ബെംഗളൂരുവിലെ സിറ്റിസണ്‍ ഗ്രൂപ്പാണ് നോ ഡെവലപ്മെന്റ് നോ ടാക്സ് ക്യാമ്ബയില്‍ ആരംഭിച്ചത്. ക്യാമ്ബയിനിന്റെ ഭാഗമായി ഗ്രൂപ്പംഗങ്ങള്‍ വസ്തു നികുതി ഒടുക്കുന്നത് ബഹിഷ്കരിച്ചു. ഹലനായകനഹള്ളി മുതല്‍ മുനേശ്വര ലേ ഔട്ട് വരെയുള്ള ആറ് കിലോമീറ്റര്‍ റോഡിലെ കുഴികള്‍ ഗ്രൂപ്പ് അംഗങ്ങള്‍ പിരിവെടുത്ത് നികത്തി. ഈ പിരിവിലേക്കാണ് 32കാരനായ ടെക്കി യുവാവ് 2.7 ലക്ഷം രൂപ ലോണെടുത്ത് നല്‍കിയത്.ദിവസങ്ങള്‍ക്ക് മുമ്ബ് റോഡില്‍ നിരവധി അപകടങ്ങള്‍ നടന്നെന്നും റോഡിന്റെ ശോചനീയ അവസ്ഥ പരിഹരിക്കാൻ നിരവധി തവണ അധികൃതരെ സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും ആരിഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ ഗ്രൂപ്പിലെ അംഗം കൂടിയാണ് ആരിഫ്. ഓഗസ്റ്റ് 14ന് ഡെലിവറി ഏജന്റിന് കുഴിയില്‍ വീണ് പരിക്കേറ്റു. കാലിന് ഒടിവുണ്ടായി. ഇയാളാണ് കുടുംബത്തിലെ ഏക വരുമാനക്കാരൻ. വിവരമറിഞ്ഞപ്പോള്‍ വിഷമമായി. അങ്ങനെയാണ് റോഡിലെ കുഴികാരണം ആര്‍ക്കും പരിക്കേല്‍ക്കരുതെന്ന് തീരുമാനിച്ചതെന്ന് ആരിഫ് പറയുന്നു.അഞ്ച് വര്‍ഷം മുമ്ബ് ‘സിറ്റിസണ്‍സ് ഗ്രൂപ്പ്, ഈസ്റ്റ് ബെംഗളൂരു’ സ്ഥാപിച്ചത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പണം സംഭാവന ചെയ്തു. ഇപ്പോള്‍ റോഡിലെ കുഴി അടച്ചെന്നും യുവാവ് പറഞ്ഞു. റോഡ് നന്നാക്കാൻ ആവശ്യപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളെ പലതവണ കണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് സംഘത്തിലെ അംഗമായ മിഥിലേഷ് കുമാര്‍ പറഞ്ഞു.
രാഷ്ട്രീയക്കാരുടെ നിസംഗതക്കെതിരെയാണ് വസ്തുനികുതി ബഹിഷ്‌കരണ കാമ്ബയിൻ ആരംഭിച്ചതെന്നും മിഥിലേഷ് കുമാര്‍ പറഞ്ഞു. ‘NoDevelopmentNoTax’ എന്ന ഹാഷ്‌ടാഗോടെ എക്സില്‍ ആരംഭിച്ച ക്യാമ്ബയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജീവനെടുക്കാന്‍ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുത്, നീറ്റ് എന്ന തടസ്സം ഇല്ലാതാകും; എംകെ സ്റ്റാലിന്‍
ചെന്നൈ: തമിഴ്നാട്ടില്‍ നിറ്റ് പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിദ്യാര്‍ഥിയും പിന്നാലെ അച്ഛനും ജീവനൊടുക്കിയതില്‍ വിദ്യാര്‍ത്ഥികളോടായി പ്രതികരിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ.ഒരു കാരണവശാലും ജീവനെടുക്കാൻ ഒരു വിദ്യാര്‍ത്ഥിയും തീരുമാനമെടുക്കരുതെന്ന് ഞാൻ അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങളുടെ വളര്‍ച്ചയ്ക്ക് തടസ്സമായ നീറ്റ് ഇല്ലാതാകും. ഇതിനുള്ള നിയമപരമായ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ മുൻകൈ എടുത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.രാഷ്ട്രീയ മാറ്റങ്ങള്‍ വരുമ്ബോള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നീറ്റ് എന്ന തടസ്സം ഇല്ലാതാകും.
അപ്പോള്‍, ‘ഞാൻ ഒപ്പിടില്ല’ എന്ന് പറയുന്നവരെല്ലാം അപ്രത്യക്ഷമാകും’ സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിനെതിരായ ഗവര്‍ണര്‍ ആര്‍എൻ രവിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.ഗവര്‍ണറുടെ ഹൃദയം കരിങ്കല്ല് പോലെയെന്നും, എത്ര ജീവൻ നഷ്ടമായാലും ഉരുകില്ല എന്നും സ്റ്റാലിൻ വിമര്‍ശിച്ചു. ഒരിക്കലും നീറ്റ് വിരുദ്ധ ബില്ല് ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നീറ്റ് മാനദണ്ഡം ഒഴിവാക്കി പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം സാധ്യമാക്കുന്ന ബില്‍ 2021-ലാണ് തമിഴ്നാട് സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കിയത്.