ബംഗളൂരു: സംസ്ഥാനത്ത് 188 ഇന്ദിര കാന്റീനുകള്‍കൂടി തുറക്കാൻ കര്‍ണാടക മന്ത്രിസഭ അനുമതി നല്‍കി. നഗര തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലാണ് ഇവ തുറക്കുക.നിലവില്‍ ബംഗളൂരു നഗരത്തിലാണ് കൂടുതലും ഇന്ദിര കാന്റീനുകള്‍ പ്രവര്‍ത്തിക്കുന്നത്. 197 കാന്റീനുകളുടെ അറ്റകുറ്റപ്പണിക്കും സര്‍ക്കാര്‍ അനുമതി നല്‍കി. പുതിയ കാന്റീനുകള്‍ തുറക്കുന്നത് സംബന്ധിച്ച് വിശദ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കാൻ ബി.ബി.എം.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2013-2018 കാലത്തെ സിദ്ധരാമയ്യ സര്‍ക്കാറിന്റെ പ്രധാന സാമൂഹിക സുരക്ഷ പദ്ധതികളിലൊന്നായിരുന്നു ഇന്ദിര കാന്റീൻ.
നഗരമേഖലയിലെ ദരിദ്രര്‍ക്കായി തുറന്ന ഇന്ദിര കാന്റീനുകള്‍ പട്ടിണിരഹിത നഗരം എന്നതാണ് ലക്ഷ്യമിട്ടത്. പ്രഭാത ഭക്ഷണത്തിന് അഞ്ചുരൂപയും ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവക്ക് 10 രൂപയും മാത്രമാണ് ഇന്ദിര കാന്റീനില്‍ ഈടാക്കുന്നത്. പ്രാദേശിക മെനുകൂടി ഇന്ദിര കാന്റീനുകളില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ബി.ബി.എം.പിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. നിലവിലുള്ള 197 ഇന്ദിര കാന്റീനുകളുടെ അറ്റകുറ്റപ്പണിക്ക് 21.29 കോടി രൂപ അനുവദിച്ചു. ഇന്ദിര കാന്റീനില്‍ പ്രതിദിനം ഒരാള്‍ക്ക് വരുന്ന ഭക്ഷണച്ചെലവ് 62 രൂപയാണ്. ഇതില്‍ 25 രൂപ മാത്രമേ ഉപഭോക്താവ് നല്‍കേണ്ടതുള്ളൂ. ബാക്കി 37 രൂപ സര്‍ക്കാര്‍ നല്‍കും. കാന്റീനില്‍ നല്‍കുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും രുചിയും ഉയര്‍ത്താൻ നിര്‍ദേശം നല്‍കിയതായും മന്ത്രി എച്ച്.കെ. പാട്ടീല്‍ പറഞ്ഞു.
സ്ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തു, ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതി; ഐഎസ്‌ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി, രണ്ടുപേര്‍ പിടിയില്‍
തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ പരീക്ഷയില്‍ ‘ഹൈടെക്’ കോപ്പിയടി നടത്തിയ രണ്ടുപേര്‍ പിടിയില്‍. വിഎസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയിലാണ് കോപ്പിയടി നടന്നത്.ഹരിയാന സ്വദേശികളായ സുനില്‍, സുനിത്ത് എന്നിവരാണ് പിടിയിലായത്. പ്ലസ് ടു യോഗ്യതയുള്ള ടെക്‌നീഷ്യന്‍ പരീക്ഷയിലാണ് കോപ്പിയടി നടന്നത്. കോപ്പിയടി നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും കുടുങ്ങിയത്. കോട്ടണ്‍ഹില്ലിലും സെന്റ് മേരീസ് സ്‌കൂളിലും ഉണ്ടായ പരീക്ഷാകേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.വയറില്‍ ബെല്‍റ്റ് കെട്ടിവച്ച് അതില്‍ മൊബൈല്‍ ഫോണ്‍ വച്ചായിരുന്നു കോപ്പിയടി.
ചെവിയില്‍ ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ചാണ് കോപ്പിയടി നടത്തിയത്. ആരും പെട്ടെന്ന് ശ്രദ്ധിക്കാത്ത വിധത്തിലുള്ള ബ്ലൂ ടൂത്ത് ഹെഡ്‌സെറ്റ് ആണ് വച്ചിരുന്നത്. ആദ്യം മൊബൈല്‍ ഉപയോഗിച്ച് ചോദ്യപേപ്പറിന്റെ ഫോട്ടോ എടുത്തു. തുടര്‍ന്ന് സ്‌ക്രീന്‍ വ്യൂവര്‍ വഴി ചോദ്യപേപ്പര്‍ ഷെയര്‍ ചെയ്തായിരുന്നു കോപ്പിയടി. തുടര്‍ന്ന് ബ്ലൂ ടൂത്ത് വഴി ഉത്തരങ്ങള്‍ കേട്ടെഴുതുന്ന തരത്തിലായിരുന്നു കോപ്പിയടി നടന്നതെന്ന് പൊലീസ് പറയുന്നു.
സുനില്‍ 75 ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതിയിരുന്നു. സുനിലിനെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. സുനിത്തിനെ മെഡിക്കല്‍ കോളജ് പൊലീസാണ് കൈയോടെ പൊക്കിയത്. നിരവധി ഹരിയാന ഉദ്യോഗാര്‍ഥികള്‍ പരീക്ഷ എഴുതിയിരുന്നു. കൂടുതല്‍ കോപ്പിയടി നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ അന്വേഷണത്തിലാണ് പൊലീസ്.