Home Featured ബംഗളൂരു:നടന്‍ ഉപേന്ദ്രയുടെ ദലിത് വിരുദ്ധ പരാമര്‍ശം വെച്ചുപൊറുപ്പിക്കാനാവില്ല- ആഭ്യന്തര മന്ത്രി.

ബംഗളൂരു:നടന്‍ ഉപേന്ദ്രയുടെ ദലിത് വിരുദ്ധ പരാമര്‍ശം വെച്ചുപൊറുപ്പിക്കാനാവില്ല- ആഭ്യന്തര മന്ത്രി.

ബംഗളൂരു: കന്നട സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയുടെ ദലിത് വിരുദ്ധ പരാമര്‍ശം വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര. പ്രസ്താവന നിന്ദ്യവും അപമാനകരവുമാണ്. ഇത് ആരും പൊറുക്കില്ലെന്നും ഞങ്ങളും സഹിക്കില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ മനസ്സിലാക്കണമെന്നും ഒരു സമുദായത്തെ തരംതാഴ്ത്തുന്ന ശീലം അവസാനിപ്പിക്കണമെന്നും പരമേശ്വര ബംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തരം പരാമര്‍ശങ്ങള്‍ ഉപയോഗിക്കുമ്ബോള്‍ സൂക്ഷ്മത പാലിക്കേണ്ടതുണ്ട്. സമുദായങ്ങളെ അവഹേളിക്കുന്ന പഴഞ്ചൊല്ലുകളോ പ്രയോഗങ്ങളോ ഉദ്ധരിക്കുന്നവര്‍ അത്തരം അഭിപ്രായങ്ങള്‍ പറയുന്നതില്‍നിന്ന് വിട്ടുനില്‍ക്കണം.

ഇത് ഞങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും ഇതിനെതിരെ നിയമനടപടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രസ്താവന ഒരു സമൂഹത്തെ അപമാനിക്കുന്നതാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ലേ? മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന തരത്തില്‍ പെരുമാറരുത്- ആഭ്യന്തര മന്ത്രി പറഞ്ഞു. ദലിത് നേതാവ് കൂടിയാണ് ഡോ. ജി. പരമേശ്വര. ഫേസ്ബുക്ക് ലൈവ് സെഷനില്‍ ദലിത് സമൂഹത്തെ അവഹേളിക്കുന്ന ഒരു കന്നഡ പഴഞ്ചൊല്ല് ഉദ്ധരിച്ച്‌ നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെയും പാരമ്ബര്യത്തെയും വെല്ലുവിളിക്കുന്ന ഉപേന്ദ്രക്കെതിരെ രണ്ട് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തന്റെ പരാമര്‍ശത്തിനെതിരെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന്, നിരുപാധികം മാപ്പുപറയുകയും സമൂഹത്തിലെ ഒരു വിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച കര്‍ണാടക ഹൈകോടതി രണ്ട് എഫ്‌.ഐ.ആറുകളില്‍ തുടര്‍ നടപടി സ്റ്റേ ചെയ്തിരുന്നു. ഉപേന്ദ്രക്കെതിരെ നടപടിയെടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്ന് ആരോപിച്ച്‌ അയല്‍വാസിയെ വെടിവെച്ചു കൊന്നു

ഭാര്യയുടെ സാരി മോഷ്ടിച്ചുവെന്നാരോപിച്ച്‌ അയല്‍വാസിയെ വെടിവെച്ച്‌ കൊന്നു. ഗുരുഗ്രാമിലെ നാത്പൂര്‍ ഗ്രാമത്തിലാണ് സംഭവം.പ്രതി 50 വയസുകാരനായ സെക്യൂരിറ്റ് ഗാര്‍ഡ് അജയ് സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.ചൊവ്വാഴ്ച രാവിലെയാണ് അയല്‍വാസിയായ പിന്റു കുമാര്‍ തന്റെ സാരി മോഷ്ടിച്ചുവെന്ന് ഭാര്യ അജയ് സിങ്ങിനോട് പരാതി ഉന്നയിച്ചത്. തുടര്‍ന്ന് പിന്റു ജോലി കഴിഞ്ഞ തിരിച്ചെത്തിയപ്പോള്‍ അജയ് ഇതേക്കുറിച്ച്‌ ചോദിച്ചു.

എന്നാല്‍, സാരി മോഷ്ടിച്ചുവെന്ന ആരോപണം പിന്റു നിഷേധിച്ചു.പിന്നീട് തന്റെ വീട്ടില്‍ നിന്നും തോക്കെടുത്ത് വന്ന് അജയ് പിന്റുവിനെ വെടിവെക്കുകയായിരുന്നുവെന്നാണ് സാക്ഷിമൊഴി. പിന്റുവിനെ വെടിവെക്കുന്നതില്‍ നിന്നും അജയ് സിങ്ങിനെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും സാധിച്ചില്ല. ഉടൻ തന്നെ പിന്റുവിനെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും സംഭവത്തിന് സാക്ഷിയായ അശോക് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group