Home Featured ബെംഗളൂരു : സൂര്യനെ പഠിക്കാനുള്ള ദൗത്യത്തിനൊരുങ്ങി ഐഎസ്‌ആര്‍ഒ.

ബെംഗളൂരു : സൂര്യനെ പഠിക്കാനുള്ള ദൗത്യത്തിനൊരുങ്ങി ഐഎസ്‌ആര്‍ഒ.

ബെംഗളൂരു : സൂര്യനെ കുറിച്ച്‌ പഠിക്കാനുള്ള ഒരുക്കത്തിലാണ് ഐഎസ്‌ആര്‍ഒ (ISRO). അതിനായുള്ള ആദ്യ ബഹിരാകാശ ഉപഗ്രഹമായ ആദിത്യ -എല്‍ 1 (Aditya-L1) ഉപഗ്രഹം വിക്ഷേപണത്തിനായി ശ്രീഹരിക്കോട്ടയിലെത്തി (Sriharikota). യു ആര്‍ റാവു സാറ്റലൈറ്റ് സെന്‍ററിലാണ് ഉപഗ്രഹം നിര്‍മിച്ചത്.

ഈ ഉപഗ്രഹം ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ ഐഎസ്‌ആര്‍ഒയുടെ ബഹിരാകാശ പോര്‍ട്ടില്‍ എത്തിയതായി ബെംഗളൂരു ആസ്ഥാനമായുള്ള ദേശീയ ബഹിരാകാശ ഏജൻസി അറിയിച്ചു. സെപ്റ്റംബര്‍ ആദ്യ വാരം വിക്ഷേപണം ഉണ്ടാകുമെന്നും ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥൻ കൂട്ടിച്ചേര്‍ത്തു.ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയുള്ള സൂര്യ-ഭൗമ വ്യവസ്ഥയുടെ ലഗ്രാഞ്ച് പോയിന്‍റ് 1 (Lagrange point 1- L1) ന് ചുറ്റുമുള്ള ഒരു ഹാലോ ഭ്രമണപഥത്തില്‍ പേടകം സ്ഥാപിക്കാനാണ് നീക്കം.

L1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു ഉപഗ്രഹത്തിന് സൂര്യനെ യാതൊരു മറയും ഗ്രഹണവും കൂടാതെ തുടര്‍ച്ചയായി വീക്ഷിക്കാൻ സാധിക്കും. ഇത് പരിഗണിച്ചാണ് പേടകത്തെ L1 പോയിന്‍റിന് ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തില്‍ സ്ഥാപിക്കാൻ തീരുമാനിച്ചത്.സൗരോര്‍ജ പ്രവര്‍ത്തനങ്ങളും ബഹിരാകാശ കാലാവസ്ഥയില്‍ അത് ചെലുത്തുന്ന സ്വാധീനവും തത്സമയം നിരീക്ഷിക്കാനും ഇതിലൂടെ മികച്ച നേട്ടം കൈവരിക്കാമെന്നും ഐഎസ്‌ആര്‍ഒ അറിയിച്ചു.

ഫോട്ടോസ്‌ഫിയര്‍, ക്രോമോസ്ഫിയര്‍, സൂര്യന്‍റെ ഏറ്റവും പുറം പാളിയായ കൊറോണ എന്നിവയെ നിരീക്ഷിക്കാൻ പേടകം ഏഴ് പേലോഡുകള്‍ വഹിക്കുന്നു. വൈദ്യുതകാന്തിക, കണിക, കാന്തിക മണ്ഡലം ഡിറ്റക്‌ടറുകള്‍ ഉപയോഗിച്ചാണ് ഈ പേലോഡുകള്‍ ഇവയെ നിരീക്ഷിക്കുന്നത്.പ്രത്യേക വാന്‍റേജ് പോയിന്‍റ് എല്‍ 1 ഉപയോഗിച്ച്‌, നാല് പേലോഡുകള്‍ നേരിട്ട് സൂര്യനെ വീക്ഷിക്കും, ബാക്കിയുള്ള മൂന്ന് പേലോഡുകള്‍ എല്‍ 1ലെ കണങ്ങളെയും ഫീല്‍ഡുകളെയും കുറിച്ചുള്ള ഇൻ-സിറ്റുവിലുള്ള പഠനങ്ങള്‍ നടത്തും. അങ്ങനെ, സോളാര്‍ ഡൈനാമിക്‌സിന്‍റെ പ്രചാരണ ഫലത്തെക്കുറിച്ചുള്ള പ്രധാന ശാസ്ത്രീയ പഠനങ്ങളാണ് ഈ ഏഴ് പേലോഡുകള്‍ നല്‍കുന്നത്.

കൊറോണല്‍ ഹീറ്റിംഗ് (coronal heating), കൊറോണല്‍ മാസ് ഇജക്ഷൻ (coronal mass ejection), പ്രീ-ഫ്ലെയര്‍ ആൻഡ് ഫ്ലെയര്‍ ആക്ടിവിറ്റികളും (pre-flare and flare activities) അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥയുടെ ചലനാത്മകത (dynamics of space weather), കണികകളുടെയും ഫീല്‍ഡുകളുടെയും പ്രചരണം തുടങ്ങിയവയുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാൻ ആദിത്യ എല്‍1 പേലോഡുകള്‍ (Aditya L1 payloads) സഹായിക്കുമെന്നും ഇതിന് ഏറ്റവും നിര്‍ണായക വിവരങ്ങള്‍ നല്‍കാനാകുമെന്നും പ്രതീക്ഷിക്കുന്നുവെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group