Home Featured സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു നഗരം;മുഖ്യമന്ത്രി പതാക ഉയർത്തും

സ്വാതന്ത്ര്യദിനാഘോഷത്തിന് ഒരുങ്ങി ബെംഗളൂരു നഗരം;മുഖ്യമന്ത്രി പതാക ഉയർത്തും

ബെംഗളൂരു : ബെംഗളൂരു മനേക് ഷാ പരേഡ് മൈതാനത്ത് സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി സിദ്ധരാമയ്യ പതാക ഉയർത്തും. തുടർന്ന് അദ്ദേഹം സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. കെ.എസ്.ആർ.പി., സി.ആർ.പി.എഫ്., ബി.എസ്.എഫ്., ഗോവ സംസ്ഥാന പോലീസ് എന്നിവ ഗാർഡ് ഓഫ് ഓണറിന്റെ ഭാഗമാകും.തുടർന്ന് ബെംഗളൂരുവിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള 1500-ഓളം വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. 11.15-ന് സമാപിക്കും. ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ എന്നിവർ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്തി.

പൊതുജനങ്ങൾക്കായി 8000 സീറ്റുകൾ:പൊതു ജനത്തിനായി 80സീറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. വരുന്നവർ സിഗരറ്റ്, തീപ്പെട്ടി, കത്തി, കറുത്ത തുണി, ഭക്ഷണം, മദ്യം, ക്യാമറ, കുപ്പിവെള്ളം, പടക്കം, പതാകകൾ എന്നിവ കൊണ്ടുവരാൻ പാടില്ല. മൊബൈൽഫോൺ, പഴ്സ്, ഹാൻഡ് ബാഗ് എന്നിവ കൊണ്ടുവരാം. പരിപാടിയോടനുബന്ധിച്ച് 1786 പോലീസുകാരെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുണ്ട്. 100 സി.സി.ടി.വി. ക്യാമറകളും മൂന്നു ബാഗേഡ് സ്കാനറുകളും 20 ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറും 40 ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടറും സ്ഥാപിച്ചിട്ടുണ്ട്. അടിയന്തരസാഹചര്യം വന്നാൽ ആംബുലൻസുകളും ഫയർഎൻജിനുകളും ഒരുക്കിയിട്ടുണ്ടെന്നും ദയാനന്ദ പറഞ്ഞു.

ഗതാഗത നിയന്ത്രണം:സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ബെംഗളൂരുവിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ എട്ടുമുതൽ 11 വരെയാണ് നിയന്ത്രണം.ഇൻഫൻട്രി റോഡിൽനിന്ന് മണിപ്പാൽ സെന്റർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ സഫീനപ്ലാസ-മെയിൻഗാർഡ് ക്രോസ് റോഡ് -ഏലീസ് സർക്കിൾ- ഡിസ്പെൻസറി റോഡ്- കാമരാജ് റോഡ്-ഡിക്കൻസൻ റോഡ് ജങ്ഷൻ- കെ.ആർ. റോഡ്-കബൺ റോഡ് ജങ്ഷൻ-കബൺ റോഡ് വഴി മണിപ്പാൽ സെന്റർ ജങ്ഷനിലേക്ക് പോകണം.

മണിപ്പാൽ ജങ്ഷനിൽനിന്ന് കബൺ റോഡിലൂടെ ബി.ആർ.വി. ജങ്ഷനിലേക്കുള്ള വാഹനങ്ങൾക്ക് മണിപ്പാൽ സെന്ററിന് സമീപം നിരോധനമുണ്ട്. ഈ വാഹനങ്ങൾ വെബ്സ് ജങ്ഷനിൽനിന്ന് വലത്തേക്കുതിരിഞ്ഞ് എം.ജി. റോഡ് – മായോഹാൾ ജങ്ഷൻ – ആർട്സ് ആൻഡ് ക്രാഫ്റ്റ് ജങ്ഷൻ – അനിൽ കുംബ്ലെ സർക്കിൾ വഴി ബി.ആർ.വി. ജങ്ഷനിലേക്ക് പോകണം.അനിൽ കുംബ്ലെ സർക്കിളിൽനിന്ന് കബൺ റോഡിലേക്കുള്ള വാഹനങ്ങൾ സെൻട്രൽ സ്ട്രീറ്റ് ജങ്ഷൻ വഴി പോയി വലത്തേക്കുതിരിഞ്ഞ് ഇൻഫൻട്രി റോഡ് – സഫീന പ്ലാസ- മെയിൻ ഗാർഡ് ക്രോസ് റോഡ് – ഏലീസ് സർക്കിൾ – ഡിസ്പെൻസറി റോഡ് – കാമരാജ റോഡ് – ഡിക്കൻസൻ റോഡ് ജങ്ഷൻ – കെ.ആർ. റോഡ് ജങ്ഷൻ വഴി കബൺ റോഡിൽ പ്രവേശിച്ച് മണിപ്പാൽ സെന്റർ ജങ്ഷൻ ഭാഗത്തേക്ക് പോകണം.

You may also like

error: Content is protected !!
Join Our WhatsApp Group