Home Featured മെെസൂർ കേരളാ സമാജം ഓണാഘോഷം 2023.

മെെസൂർ കേരളാ സമാജം ഓണാഘോഷം 2023.

. മെെസൂർ കേരളാ സമാജൻ്റെ ഈ വർഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 26,27,28, (ശനി,ഞായർ,തിങ്കൾ) തീയതികളിൽ വിജയ നഗറിലുള്ള സമാജം കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് വളരെ വിപുലമായി ഓണചന്ത നടക്കും. കേരളത്തിൽ നിന്നുള്ള നല്ല നാടൻ കായവറുത്തത്,കട്ട്ചിപ്സ്, ശർക്കര ഉപ്പേരി, അച്ചപ്പം, പയ്യോളി മിക്സചർ,ചുക്കപ്പം,എള്ളുണ്ട,ഉണ്ണിയപ്പംനാടൻ നേന്ത്ര പഴം, നേന്ത്രകായ,ചേന,നാടൻ പച്ചക്കറികൾ,വാഴയില, വിവിധതരം കോഴിക്കോടൻ ഹൽവകൾ,പപ്പടം, കൂടാതെ കേരളീയ കരകൗശല വസ്തുക്കൾ,ഓണ കോടികൾ, വിവിധതരം മൺ ചട്ടികൾ, പ്രിയ പാലട മിക്സ്, അജ്മി ഫുഡ്സിൻ്റെ ഉൽപ്പന്നങ്ങൾ, കൂടാതെ വിവിധ തരം പായസങ്ങൾ എന്നിവയും മൂന്ന് ദിവസങ്ങിലായി നടത്തപ്പെടുന്ന ഓണചന്തയിൽ ലഭ്യമാണ്. കൂടാതെ നാടൻ തട്ടുകട, ആയുർവേദ കേമ്പ് എന്നിവയും ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്..8088889288,9845111729

താമസിക്കാൻ വീടില്ല : ദയാവധം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തെഴുതി വീട്ടമ്മ

ബെംഗളൂരു: കുടകിൽ 2019-ലെ പ്രളയത്തിൽ വീട് നഷ്ടമായ സ്ത്രീ താമസിക്കാനിടമില്ലാത്തതിനാൽ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതി. വീടുകളിൽ വേലക്കാരിയായി ജോലിചെയ്തുകഴിയുന്ന 66-കാരി ശാന്തയാണ് കത്തെഴുതിയത്.വീട് പുനർനിർമിക്കാൻ സഹായമാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തധികൃതരെ ഉൾപ്പെടെ സമീപിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്ന് അവർ കത്തിൽ പറയുന്നു. വാടകവീട്ടിലാണ് ഇപ്പോൾ കഴിയുന്നത്. ദിവസവും ജോലിചെയ്തുകിട്ടുന്ന 300 രൂപ വാടകകൊടുക്കാൻ തികയുന്നില്ല. മറ്റ് മാർഗങ്ങളൊന്നും കാണാഞ്ഞിട്ടാണ് കത്തെഴുതിയതെന്നും പറഞ്ഞു.

2019-ലെ പ്രളയത്തിൽ കുടകിൽ വൻ നാശനഷ്ടമാണുണ്ടായത്. 2,47,628 വീടുകൾക്ക് നാശമുണ്ടായതാണ് സർക്കാർകണക്ക്. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ഒട്ടേറെ വീടുകൾ തകർന്നു. ഒട്ടേറെ റോഡുകളും തകർന്നിരുന്നു. 9,621 കോടി രൂപയുടെ നഷ്ടമുണ്ടായി. വീട് നഷ്ടമായവർക്ക് വീട് വെച്ചുനൽകുമെന്ന് അന്നത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ വാക്കുനൽകിയിരുന്നു. പക്ഷേ, പലർക്കും ഇതുവരെ വീട് ലഭിച്ചിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group