Home Featured ബെംഗളൂരു:കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗം പഠിക്കാൻ സമിതികളെ നിയോഗിച്ച് കർണാടക ബാലാവകാശ കമ്മിഷൻ

ബെംഗളൂരു:കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗം പഠിക്കാൻ സമിതികളെ നിയോഗിച്ച് കർണാടക ബാലാവകാശ കമ്മിഷൻ

ബെംഗളൂരു∙ കുട്ടികൾക്കിടയിലെ അമിത മൊബൈൽ ഫോൺ ഉപയോഗം പഠിക്കാൻ കർണാടക ബാലാവകാശ കമ്മിഷൻ10 സമിതികളെ നിയോഗിച്ചു. ഡോക്ടർമാരും രക്ഷിതാക്കളുമാണ് അംഗങ്ങൾ. 3 മാസം കൊണ്ടു സർവേ പൂർത്തിയാക്കി സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ ചെയർമാൻ കെ.നാഗണ്ണ ഗൗഡ സമിതികൾക്കു നിർദേശം നൽകി. സിദ്ധരാമയ്യ സർക്കാർ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാനായി ശക്തി പദ്ധതി നടപ്പിലാക്കിയതിനെ തുടർന്ന് തിങ്ങിനിറഞ്ഞ ബസുകളിലാണ് സ്കൂൾ കുട്ടികളുടെ യാത്രയെന്നു പരാതിയുണ്ട്. ഇതിനു പരിഹാരമായി സ്കൂൾ കുട്ടികൾക്ക് പ്രത്യേക ബസുകൾ ഏർപ്പെടുത്താൻ കമ്മിഷൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

തലയില്‍ വച്ച ഹെല്‍മറ്റിനകത്ത് അണലി; പാമ്ബുമായി ബൈക്കില്‍ ചുറ്റിയത് രണ്ട് മണിക്കൂര്‍

ഹെല്‍മറ്റിനകത്ത് പാമ്ബുമായി രണ്ട് മണിക്കൂറോളം കറങ്ങി നടന്ന് യുവാവ്. കോട്ടപ്പടി സ്വദേശിയായ യുവാവാണ് തലയില്‍ വച്ച ഹെല്‍മറ്റിനകത്ത് പാമ്ബുണ്ടെന്ന് അറിയാതെ ബൈക്കില്‍ കറങ്ങിയത്.തിങ്കളാഴ്ച രാത്രിയാണ് സംഭവം. വൈകിട്ട് ഏഴ് മണിയോടെ ഹെല്‍മറ്റ് വച്ച്‌ ബൈക്കുമെടുത്ത് യുവാവ് ഗുരുവായൂരില്‍ പോയി. കോട്ടപ്പടി പള്ളിയില്‍ തിരിച്ചെത്തി സുഹൃത്തുക്കളെ കണ്ടു. ഈ സമയം തലയില്‍ നിന്ന് ഊരിയ ഹെല്‍മെറ്റ് ബൈക്കില്‍ തന്നെ വച്ചു. രാത്രി ഒൻപത് മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. ഹെല്‍മറ്റ് ഊരിയതോടെ പാമ്ബിൻ കുഞ്ഞ് താഴേക്ക് വീണു.പാമ്ബിനെ കണ്ടതും യുവാവ് പരിഭ്രാന്തിയിലായി. തലകറക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിയ രക്തം പരിശോധിച്ച്‌ ശരീരത്തില്‍ വിഷാംശം ഇല്ലെന്ന് ഉറപ്പാക്കി രണ്ട് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷമാണ് യുവാവിനെ വിട്ടയച്ചത്.

You may also like

error: Content is protected !!
Join Our WhatsApp Group