വിജയനഗര ഹോസ്പറ്റ് ടൗണിലെ പട്ടിക വര്‍ഗ വനിത മെട്രിക് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ബുധനാഴ്ച അത്താഴത്തിന് കോഴിക്കറി കഴിച്ച 32 വിദ്യാര്‍ഥിനികളെ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ സമയങ്ങളില്‍ ചികിത്സ തേടിയ 100ലേറെ പേരില്‍ ഇത്രയും പേരാണ് ഹോസ്പറ്റ് ഗവ. ആശുപത്രിയില്‍ തുടരുന്നത്. വയറുവേദന, ഛര്‍ദ്ദി, വയറിളക്കം, ബോധക്ഷയം തുടങ്ങി പലതരം അസ്വസ്ഥതകളാണ് ഇവര്‍ക്ക് അനുഭവപ്പെടുന്നത്.
148 കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലില്‍ 131 പേരാണ് ബുധനാഴ്ച മാംസാഹാരം കഴിച്ചതെന്ന് ഹോസ്റ്റല്‍ അധികൃതര്‍ പറഞ്ഞു.17 പേര് പച്ചക്കറിയും. കോഴിക്കറി കഴിച്ച എല്ലാവര്ക്കും അസ്വസ്ഥത ഉണ്ടായെങ്കിലും 32 പേര് ഒഴികെ ബാക്കിയുള്ളവര്‍ വ്യാഴാഴ്ച വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. വിഷബാധയേറ്റവരുടെ രക്ത സാമ്ബിളുകള്‍, ആഹാര അവശിഷ്ടങ്ങള്‍ എന്നിവ പരിശോധനക്ക് അയച്ചു.
ഇനി മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വേണ്ട; നടപടിയുമായി എം വി ഡി
കോഴിക്കോട്: കോളേജുകളിലും സ്കൂളുകളിലും ഓണത്തിന് വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷം വിലക്കി മോട്ടാര്‍ വാഹന വകുപ്പ്.വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ ആര് രാജീവ് അറിയിച്ചു.കാര്‍, ജീപ്പ്, ബെെക്ക് എന്നിവയ്ക്ക് രൂപമാറ്റം വരുത്തി റാലി, റേസ് എന്നിവ സംഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്കും ഉടമകള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട് സ്കൂളുകളിലും കോളേജുകളിലും മിന്നല്‍ പരിശോധനകള്‍ നടത്തും.
രക്ഷിതാക്കളും അദ്ധ്യാപകരും ഇത്തരം പരിപാടികള്‍ നടത്തുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ആര് രാജീവ് വ്യക്തമാക്കി. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അതാത് സ്ഥലത്തെ ഓഫീസുകളില്‍ അറിയിച്ചാല്‍ ഉടൻ നടപടി സ്വീകരിക്കുന്നതാണെന്നും ഡെപ്യൂട്ടി ട്രാൻസ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.